ചെറുകഥ : ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം
Published in
Aug 6, 2024
ചുവപ്പും പച്ചയും നിറത്തിലുള്ള പന്തുകൾ! അവന്റെ സ്വപ്നത്തിന്റെ ബാക്കിപത്രമായിടുന്നു ആ ദൃശ്യങ്ങൾ. ഒരു പക്ഷെ അത് കാവിയും കറുക പച്ചയും ആകാം. ഉറക്കമുണന്ന അവനെ സ്വീകരിച്ചത് സമയത്തിന്റെ നെരിപ്പോടുകളായിരുന്നു. അന്നത്തെ ദിവസം ഏറെ തിരക്കുള്ളതായിരുന്നു. സ്ഥലകാലങ്ങൾ സൂചിമുന പോലെ വേദനിപ്പിച്ച ദിവസം. ഉച്ചയൂണിന് ചെന്നപ്പോൾ അവിടെ അവനെ കാത്തിരുന്നത് അതെ പന്തുകളായിരുന്നു. എന്തുകൊണ്ട് സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു? അവൻ ഉച്ചയൂണിന്റെ ഇടവേളയിൽ ചിന്താമഗ്നനായി. എന്തുകൊണ്ട് ചിന്തകൾ നമ്മളെ വിട്ടകലുന്നു? മനസ്സിൽ അരിപ്പകളും പരപ്പുകളും ഉണ്ടെന്ന ബോധ്യത്തിൽ അവൻ വീണ്ടും വൈതരണികൂടെ പ്രയാണം തുടർന്ന്.