ചെറുകഥ : രണ്ടു ആഞ്ഞിലി മരങ്ങൾ

Gokul B Alex
ആരണ്യകം
Aug 27, 2024
Photo by VSS on Unsplash

ബ്രഹത്തായതിൽ ബ്രഹത്തായ ഒരു ആഞ്ഞിലി മരം. അതിന്റെ ചില്ലകൾ കരുത്തുറ്റ കാലങ്ങൾ കണ്ടു. അതിന്റെ വേരുകൾ അകലങ്ങളിൽ നീണ്ടു നിവർന്നു കിടന്നു. അതിനപ്പുറം മറ്റൊരു ആഞ്ഞിലി മരം. പല നാളുകളിൽ ചെറുതായതിൽ ചെറിയ, കുറിയതിൽ കുറിയ കോലങ്ങൾക്കായും നിലങ്ങൾക്കായും അവർ നിവർന്നു നിന്നു. മേഘങ്ങൾ വന്നു പോയി. മോഹങ്ങൾ മാത്രം എവിടെയും പോയില്ല. വലുതായതിൽ വലുതായതിനെ ചെറുതായതിൽ ചെറിയവർ പകുത്തു കൊണ്ട് പോയി. കോടാലികൾ പല വിധം. കയറുകൾ പല തരം. ഒടുവിൽ, നടുവിൽ ഒത്ത നെറുകയിൽ കാതലിന്റെ കാവലായി ഒന്നുമില്ല. രണ്ടു മരം മുട്ടുകൾ മാത്രം. പിന്നെ ദിക്കുകൾ തേടുന്ന കാതൽ കഷ്ണങ്ങളും

--

--