ചെറു കഥ : പരിണാമത്തെ പ്രണയിച്ചവർ

Gokul B Alex
ആരണ്യകം
Aug 23, 2024
Photo by Karsten Würth on Unsplash

പെയ്യുന്ന മരങ്ങളും കൊയ്യുന്ന വയലുകളും അവർ കണ്ടു. വരമ്പുകളിലെ നനവുകളെല്ലാം അവരുടേതായിരുന്നു. കുന്നുകളും കൂനകളും അവർ കണ്ടു. അവർ ഉടലും നിഴലും പോലെ ഇഴ പിരിഞ്ഞ ഇണകളാണെന്നു അറിഞ്ഞിരുന്നില്ല. അവർ പല നാളുകളിൽ അകന്നു. അകലങ്ങളിൽ സംഗീതവും സാഗരവും കണ്ടു. നടനവും നഗരവും കണ്ടു. അവർ ചിതലും ചാരവുമായി പരിണമിച്ചു. ചിതൽ ചതുപ്പിനെയും ചാരം താപത്തിനെയും പ്രണയിച്ചു. അനന്തരം ധൂമങ്ങളും ധൂളികളും ഉണ്ടായി. ഉടലിൽ ഉരഗവും ഉരഗത്തിൽ ഉന്മാദവും ഉന്മാദത്തിൽ ഉയിരും അവരെ തിരഞ്ഞെത്തി. അവർ ആഗ്നേയങ്ങളും അവസാദങ്ങളും ആയി മാറിയിരുന്നു. അവരുടെ കാഴ്ചകൾ അപ്പോഴും സമാന്തരമായിരുന്നു.

--

--