Gokul B Alex
ആരണ്യകം
Aug 20, 2024
Photo by Julian Zwengel on Unsplash

നൂറായിരം ശബ്ദങ്ങൾ ഉള്ള മനസ് വെറുതെ ആ പകലിന്റെ അർദ്ധ വിരാമത്തിൽ പിടഞ്ഞു പിടഞ്ഞു വീണു. ഒരു പമ്പരം പോലെ അതിന്റെ വീഴ്ചയും താഴ്ചയും. ക്രിയാത്മകമായിരുന്നു. കാരണം പലതാണെങ്കിലും കിരണങ്ങൾ ഉണ്ടെങ്കിലും രാത്രിയുടെ ഗതിവേഗങ്ങൾ ആ മനസിനെ മന്ത്രങ്ങൾ പോലെ ഗാഢമായി ബന്ധിച്ചു. ഇത് മനസിന്റെ മുനമ്പിൽ പല കാഴ്ചകൾ ഉണ്ടെങ്കിലും പിന്നാമ്പുറങ്ങളിലെ അടയാളങ്ങൾ വേതാളങ്ങളായി ആ നാൾ വഴികളെ നിയന്ത്രിച്ചു കൊണ്ടിരുന്നു. മണ്ണിരയുടെ മുന്നിൽ എല്ലാ മിശ്രണങ്ങളും വളക്കൂറുള്ളതാണ്. അവർ ശ്വാസത്തിന്റെ എല്ലാ അംശത്തിലും ദിശയുടെ മാനങ്ങൾ അളക്കുന്നു. മനസും മണ്ണിരയും എപ്പോഴുണ് സഞ്ചരിക്കുന്നു. ദിശകൾ നിർമിക്കുന്നു. അംശങ്ങൾ അളന്നെടുക്കുന്നു. എല്ലാം ഒരു ഭൂപടം പോലെ വ്യക്തമായി. അവൻ വീണ്ടും നീണ്ടു നിവർന്നു നടന്നു. സ്വപ്നത്തിൽ നിന്നും സുഷുപ്തിയിലേക്കു.

--

--