ഇനി ഒന്ന് ഉറങ്ങട്ടേ..

Uma Unnikrishnan
മലയാളം മീഡിയം
2 min readMar 11, 2021
Photo by Maria Teneva on Unsplash

“ഹലോ റാണി ഇത്തവണത്തെ വനിതാ ദിനത്തിലും അമ്മയോട് പങ്കെടുക്കാൻ പറയണേ, കഴിഞ്ഞ തവണത്തെ ഗൂഗിൾ മീറ്റിൽ അമ്മ സ്റ്റാർ അല്ലായിരുന്നുവൊ?”

“അമ്മ corona കൊടുത്ത ഏകാന്തത യുടെ രക്ത സാക്ഷിയായിട്ടു ഇന്നേ ക്കു രണ്ട് ആഴ്ച ആയി.” ഒരു നിമിഷ നേരത്തേക്ക് രണ്ട് പേരുടെയും കാതിൽ അമ്മയുടെ അന്നത്തെ പ്രസംഗം അലയടിച്ചു.

“നമ്മൾ ഇപ്പോൾ ഒരു പുതിയ യുഗത്തിലെക്കു മാറി കൊണ്ടിരിക്കുകയാണല്ലൊ.ഇന്നത്തെ നമ്മുടെ വെല്ലുവിളി ഒറ്റപ്പെടൽ എന്നതായി മാറിയിരിക്കുകയുമാണ്. ഒരു കൂട്ടത്തിൽ നിൽക്കാൻ നമുക്ക് എളുപ്പമാണ്. പക്ഷെ ഈ lockdown തരുന്ന ഏകാന്തത യെ നേരിടാൻ നമുക്ക് ധൈര്യം ആർജിച്ച പറ്റു. ഒത്തൊരുമയോടെ നമ്മുക്ക് പൊരാടാം.”

ഗൂഗിൾ മീറ്റ് എന്താണ് എന്ന അറിയാൻ വന്ന് അമ്മ പ്രാസംഗികയായയ്തു കണ്ടു അംബരന്നു പോയി ശബ്ദാനമായ മായ നഗരം മൂകത യെ ഉൾകൊള്ളാൻ വിമ്മിഷ്റ്റപെടുന്നപൊലെ. വീണ്ടും അമ്മ യിലേക്ക് ഓർമ്മകൾചെന്നിറങി.സാഹചര്യങ്ങൾകൊപ്പം മാറാൻ അമ്മ ക്കെന്നും ഇഷ്ടമായിരുന്നു. ടീച്ചർ ആവാൻംൾ ഒരുപാടുവാശിപിടിചിട്ടുണ്ടായിരുന്നു എന്ന് അമ്മ പറയുമായിരുന്നു.ജോലി കിട്ടിയപ്പോൾ കുടുംബം നോക്കൽ ശരിയല്ല എന്ന് പറഞ്ഞു അവഹളനങ്ങൾ. അപ്പൊഴെല്ലം അമ്മ പറയും വിദ്യാഭ്യാസ മാണ് സ്ത്രീ യുടെ ഭൂഷണം.മാറ്റം അനിവാര്യമാണ്. കാരണവന്മാർ തുടർന്നുപൊന്നതിൽ നിന്ന് വ്യത്യാസം മായിഎന്തെങ്കിലും ചെയ്തില്ലെങ്കിൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവില്ല. അങ്ങനെ അമ്മ ഒപ്പ്മുളളവരിൽ നിന്നും വ്യത്യാസമായി ജോലിക്കാരി ആയി. അതിന്റെ സുഖവും ദു ഖവും ആസ്വദിച്ചു. തന്റെ വ്ഴി യിലൂടെ വന്നവർ ക്കു പ്രചൊദനവും നൽകി.

ജീവിത യാത്രയിലെ ഓരോ സ്റ്റോപ്പ്‌ കളും ഇറങ്ങി കേറി യാത്ര തുടർന്നു. കുട്ടികളുടെ ജോലി വിവാഹം, ഇടക്ക് ഉണ്ട ായ പ്രിയതമന്റെ മരണം, ഈ flat ലെക്കുള്ള പറിച്ചു നടൽ പോലും അമ്മക്ക് വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. പക്ഷെ ഈ കൊവിഡ് മഹാമാരി തുടങ്ങിയപ്പൊൽ എല്ലാം പെട്ടെന്ന് തീരുമെന്ന വിശ്വാസത്താൽ അമ്മ അതിനെ ആദ്യം ഉൾകൊണ്ടു. പുതുതലമുറ പണ്ടത്തെ നിയമങ്ങൾ തെറ്റിച്ചുകളയുന്നതിന്റെ ശിക്ഷ യാണ് എന്നുപൊലും പറയു മായിരുന്നു. പിന്നെ lockdown കർശനമായപ്പൊൾ, പാർക്ക് അവിടത്തെ കുട്ടികളുടെ കൂടെയുള്ള കളി, അമ്പലം എല്ലാം അന്യ മായി ഈ നാലുചുമരുകൽ ക്കുളളി ൽ ഒതുങ്ങിയപ്പൊൾ ശ്വാസ മുട്ടൂന്നപൊലെതൊന്നിയിട്ടുണ്ടാവുo.അമ്മമ്മ യെ സ്മാർട്ട്‌ ആക്കാൻ smart ഫോണും whatsupഉം gameഉം എല്ലാംപഠിപ്പിച്ചു പേര മക്കൾ. വീട്ടിലെ അൻതരിക്ഷം മെല്ലെഓൺലൈൻ വർക്ക്‌ , online പഠനം എന്നിവയിലക്കു മാറാൻ തുടങ്ങി യപ്പോൾ , ഫ്ലാറ്റിൽ അവിടവിടെ ഓരോ ചെറിയ ദീപ് രൂപപെടുന്ന പോലെ അമ്മക്ക് തോന്നി തുടങ്ങിയിരുന്നു.ദിവ്സങ്ങൾ കഴിയും തോറും ദീപുകൾ ഏ കാന്തത യുടെ ഓളത്തിൽ മെല്ലെ മെല്ലെ അകന്നു തുടങ്ങി. വീട്ടി ലേക്ക് ആരും അങ്ങോട്ടും ഇങ്ങോട്ടും വരാതെയുംപോകാതെ യുമായി.ഈ മഹാമാരിയെക്കാൾ എനിക്ക് ഈ ഒറ്റപെടലിനെ ഭയമാകുന്നു എന്നു ഇടക്ക് പറയുന്നത് താനും വിലക്കെടുത്തില്ല. സാങ്കെതിക വിദ്യ യുടെ virtual ലൊകതിലെക്കു വരാൻ മടിക്കുന്ന പോലെ.അധിക സമയവും അവർ കണ്ണ് മടച്ചു കട്ടിലിൽ കിടപ്പായി .ഇവിടത്തെ പുസ്തകത്തിനോ, ഫോൺ, ടിവി ഒന്നിനൂംഅവരെ സാന്ദ്വനപ്പെടുത്താൻ പറ്റിയില്ല. പ്രകൃതിയുടെ കൂടെ അവർസങ്കടംപറഞ്ഞു സമയംനീക്കി. സായാഹ്ന സമിരൻ അവരെ നാ ട്ടിലെ പാടത്തും,പറമ്പിലും,അമ്പലത്തിലേ ക്കും ,നാട്ടിലെ കൊചു കൊചു വർതമാനങ്ങളിലെക്കും ചുറ്റി സൻചരിപ്പിചു. അമ്മയുടെ മനസ്സ് ഇവിെട നിന്നും ദൂരെ നട്ടിലെകു പാറിയകലുകയായിരുന്നു.രാത്രി വരുന്ന താരകളൊടു തന്റെ സ്വപ്നങ്ങൾ പങ്കു വെച്ച മയങ്ങി. ഈ വീട്ടിലെ വെപ്രാളം അമ്മയുടെ കാതി ൽ പണ്ട് പാടിയ വെളിച്ചം ദുഃഖ മാണുണ്ണി ,തമസ്സ് അല്ലെ സുഖ പ്രദം എന്ന് മൂളി ഭയപെഡുതിയൊ എന്തോ. പാവം ഉണരുമ്പോൾ ഒരു പുഞ്ചിരിക്കു അല്ലെങ്കിൽ ഒരു തലൊടലിന്നായി കൊതിക്കുബൊൾ കാലിൽ ചക്രം വെച്ച ഓടുന്ന കുറേരൂപങ്ങൾ.ശരീരതിന്റെ എല്ലാ അസുഖങ്ങൾക്കും കാരണം മനസ്സല്ലേ. അങ്ങനെ ആ ദീപനാളം സ്നേഹസ്പ്ർശ മാകുന്ന എണ്ണ കിട്ടാതെ താനെ അണഞ്ഞു പോയി.

ഈ വനിതാ ദിനത്തിൽ ഞങ്ങളുടെ ഗൂഗിൾ മീറ്റിൽ അമ്മെ ഞാൻ എന്ത് പറയാൻ ?അല്ലെങ്കിൽ കഴിഞതവണ അമ്മ നിർത്തിയിടത്തു നിന്ന് ഞാൻ തുടങ്ങട്ടെ.ഈ മഹാമാരി എന്ന് തീരുമെന്നറിയില്ല.പക്ഷെ വയൊജന ങ്ങൾക്കിടയിൽ ഇത് ഉണ്ടാക്കി യ ഒറ്റപെടുത്തൽ അല്ലെങ്കിൽ മാനസിക സമ്മർദ്ദ ത്തിന്റെ ഉത്തരവാദിത്വം നമ്മൾ ഏറ്റെടുത്ത ഇത്തിരി സ്നേഹം കൊടുക്കാൻ ഒന്നു പുഞ്ചിരി തൂകാൻ ഒരു വാക്കൊതാൻ സമയം കണ്ടെത്തിയെ പറ്റു.

അതെ മഹാകവി അക്കിതം പാടിയപൊലെ

“ഒരു പുഞ്ചിരി ഞാൻ മറ്റുളളവർക്കയ് ചിലവാക്കവെ ഹൃദയത്തിലുണ്ടാവുന്നു നിത്യനിർമല പൗർണമി.”

--

--