ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല; നല്ല ജനങ്ങളെയും

ഇറാഖിലെ ബാഗ്ദാദിൽ നിന്നൊരു ചിത്രം, തണ്ണിമത്തനാണ് വിൽക്കാനിട്ടിരിക്കുന്നത്. ആ തണ്ണിമത്തനു പിറകിൽ ആ അറബി ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്
 പ്രിയ സഹോദരാ.. നിന്റെ കയ്യിൽ വേണ്ടത്ര കാശില്ലെന്ന് വിചാരിച്ച് നീ ലജ്ജിച്ച് മാറി നിൽക്കണ്ട… വരൂ.., നിന്റെ മക്കൾക്കാവശ്യമുള്ളത്ര എടുത്തോളൂ.. എനിക്കും നിനക്കും ഭക്ഷണം തരുന്നത് അല്ലാഹുവാണ്!
 ബഗ്ദാദിൽ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്ന കാഴ്ചകൾ!
 അതേ, ‘പടിഞ്ഞാറൻ ഭാഷയിൽ’ അപരിഷ്കൃതമായ നാട്ടിൽ നിന്ന്..
 
 അറിയുമോ നിങ്ങൾക്ക്… ഇറാഖിലെ നീനവാ പട്ടണത്തിൽ ഇപ്പഴും ഹോട്ടലുകളില്ലെത്രെ. യാത്രക്കാരെ രണ്ടും മൂന്നും ദിവസം ആതിഥ്യ മര്യാദയോടെ സൽക്കരിക്കാൻ ആ നാട്ടുകാർ സദാ ജാഗരൂകരാണ്.
 ഇമാം ശാഫിഈ (റ) പറഞ്ഞത് നിനവിൽ നിറയുന്നു:
 ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല; നല്ല ജനങ്ങളെയും
 റബ്ബേ… ബഗ്ദാദിനെ ആ പഴയ മദീനതുസ്സലാം ആക്കി ഞങ്ങളെ സന്തോഷിപ്പിക്കണേ…