കേളപ്പജി: ആധുനിക കേരളത്തിന്റെ പിതാവ്

Kuvalayamala
4 min readDec 29, 2019

‘ഭാരതത്തിന്റെ വീരസന്താനമേ,ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാൽ കടലും മലയും കാക്കുന്ന ഈ ഭൂമി — കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടെയും ശിവജിയുടെയും പ്രതാപന്റെയും ചെണ്ടോര കുങ്കുമമർപ്പിച്ചഭൂമിഈ അമ്മ-അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മലവൈള്ളത്തിൽ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹ്യദയസ്പന്ദനം — അതായിരുന്നു കേളപ്പൻ, ആ പുണ്യഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചകം’

മഹാകവി പി കുഞ്ഞിരാമൻനായർ കേരള ഗാന്ധി കേളപ്പജിയെ അനുസ്മരിച്ചു കുറിച്ച വരികളാണിവ. കാലചക്രം തിരിയുന്നതിന്നിടയിൽ മാറിയ സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ മലയാളിയുടെ കണ്ണിൽ നിന്നും കേളപ്പജിയുടെ സ്മരണകളെ മായ്‌ച്ചു കളഞ്ഞു എങ്കിലും, ഭാരത സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് ഐക്യകേരളം രൂപീകരിക്കുന്നതിലും സാംസ്കാരിക അധിനിവേശങ്ങളെ കാലേകൂട്ടി കണ്ടു അതിനെതിരെ പോരാടുന്നതിനും മുന്നിൽ നിന്ന കേളപ്പജി ആധുനിക കൈരളിയുടെ പിതാവാണെന്നതിൽ യാതൊരു സംശയവുമില്ല. യൗവ്വനാരംഭത്തിൽ ഒരു യുക്തിവാദിയായിരുന്ന കേളപ്പജിയുടെ ജീവിതം പിൽക്കാലത്തു കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ഉഴിഞ്ഞു വെക്കപ്പെടുകയായിരുന്നു എന്നതും ആരും അധികം പറയാത്ത ഒരു വസ്തുതയാണ്.

കേളപ്പജിയുടെ ഭവനം ജീർണ്ണാവസ്ഥയിൽ (മാതൃഭൂമി)

കൊയിലാണ്ടിക്കടുത്ത മുചുകുന്ന് ഗ്രാമത്തിൽ 1889 ൽ ജനിച്ചു കേരളഗാന്ധി എന്ന് പ്രസിദ്ധനായി മാറിയ കൊയപ്പള്ളി കേളപ്പൻ…

--

--