നിങ്ങളുടെ പേടിഎം വാലറ്റ്::പേടിഎം പേമെന്‍റ്സ് ബാങ്ക്&വിവിധ ഫീസുകള്‍

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) യുടെ നിർദേശപ്രകാരമാണ് One97 കമ്യൂണിക്കേഷൻസ് അതിന്‍റെ വാലറ്റ് ബിസിനസ്‌ മതിയായ അങ്ങികാരം ലഭിച്ച ശേഷം പുതിയ പേടിഎം പേയ്മെന്‍റെസ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) ബിസിനസ് കൈമാറുന്നതാണ്.

പേടിഎം പേയ്മെന്‍റെസ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) ന്‍റെ 51% ഉടമസ്ഥാവകാശം വിജയ് ശേഖർ ശർമ്മക്കും & 49% ഉടമസ്ഥാവകാശം One97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിനുമാണ്. പേടിഎം പേയ്മെന്‍റെസ് ബാങ്ക് പൂര്‍ണ്ണമായും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് & പ്രവർത്തിപ്പിക്കുന്നത് ഇന്ത്യക്കരുമാണ്

നിലവില്‍,എല്ലാ ഉപയോക്താക്കള്‍ക്കും 2017 ജനുവരി 31 വരെ പേടിഎം വാലറ്റിൽ നിന്നും ബാങ്ക്അക്കൗണ്ടിലേക്കുള്ള എല്ലാ പണ കൈമാറ്റത്തിനും 0% ചാര്‍ജ്ജ് ആണ് ഉള്ളത്, ഒരിക്കല്‍ ഞങ്ങള്‍ പേടിഎം ബാങ്ക് അവതരിപിച്ചു കഴിഞ്ഞാല്‍,ഞങ്ങള്‍ എല്ലാഎപ്പോഴും താങ്കള്‍ക്ക് അനുവാദം നല്‍കുന്നതാണ് പേടിഎം വാലറ്റില്‍ നിന്നും പേടിഎം ബാങ്ക് അക്കൗണ്ടി പണം കൈമാറ്റം ചെയ്യുവാൻ 0% ചാര്‍ജ്ജില്‍ ജനുവരി 31 ശേഷവും.

FAQs:

ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ :

ചോ. നിലവിലെ എന്‍റെ പേടിഎം വാലറ്റിന് എന്ത് സംഭവിക്കും ?

ഉ. അത് പേടിഎം പേയ്മെന്‍റെസ് ബാങ്കിലെ മാറുന്നതാണ്,ഉദാഹരണമായി കെവൈ സി വാലറ്റ് കെവൈ സി വാലറ്റ് ആയും കൂടാതെ മിനിമം കെവൈ സി വാലറ്റ് മിനിമം കെവൈ സി വാലറ്റ് ആയും ഇരിക്കുന്നതാണ്

ചോ. പേടിഎം വാലറ്റില്‍ ഉള്ള എന്‍റെ പണത്തിന് എന്ത് സംഭവിക്കും ?

ഉ. നിങ്ങളുടെ പണം തികച്ചും പേടിഎം വാലറ്റിൽ സുരക്ഷിതമായിരിക്കും.അത് എപ്പോഴും നിങ്ങളുടെ മാത്രമായിരിക്കും അത് ഒരിക്കലും നിങ്ങള്‍ക്ക് നഷ്ടമാകുകയില്ല.നിലവിലെ പേടിഎം വാലറ്റിൽ എന്തെങ്കിലും ബാലൻസ് ഉണ്ടെങ്കിൽ, അത് നിങ്ങളുടെ പുതിയ പേടിഎം പേമെന്‍റ്സ് ബാങ്ക് വാലറ്റിൽ പ്രതിഫലിക്കുന്നതാണ്

നിങ്ങളുടെ വാലറ്റ് കഴിഞ്ഞ ആറ് മാസമായി നിഷ്ക്രിയമായിരിക്കുകായും കൂടതെ സീറോ ബാലൻസും ആണെങ്കില്‍, താങ്കളുടെ ആപ്പ്,വെബ്‌ അല്ലെങ്കില്‍ ഇമെയില്‍ വഴി ലോഗിന്‍ ചെയ്തു അഗികാരം കൊടുത്താല്‍ മാത്രമേ പേടിഎം പേമെന്‍റ്സ് ബാങ്ക് വാലറ്റിൽ കൈമാറ്റം സാധിക്കുകയുള്ളൂ

ചോ.അപ്പോള്‍ ഇതിന്‍റെ അര്‍ത്ഥം പേടിഎം പേമെന്‍റ്സ് ബാങ്കില്‍ എനിക്ക് ബാങ്ക് അക്കൗണ്ട്‌ ലഭിച്ചുവെന്നാണോ?

ഉ.അല്ല.പേടിഎം പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് എന്ന ഒരു പുതിയ കമ്പനിക്ക് വാലറ്റിന്‍റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയതിരിക്കുന്നു.ഒരിക്കല്‍ ഞങ്ങളുടെ ബാങ്ക് ആരംഭിച്ചുകഴിഞ്ഞാല്‍, ഞങ്ങളുമായി മറ്റൊരു ബാങ്ക് അക്കൗണ്ട്‌ തുടങ്ങുവാനുള്ള അവസരം നൽകുന്നതാണ്

ചോ. എനിക്ക് പേടിഎം പേമെന്‍റ്സ് ബാങ്ക് വാലറ്റിൽ നിന്നും മറ്റൊരു ബാങ്കി ലേക്ക് പണം മാറ്റുവാൻ സാധിക്കുമോ?

ഉ . സാധിക്കും , പേടിഎം പേമെന്‍റ്സ് ബാങ്ക് വാലറ്റിൽ നിന്നും മറ്റേത് ബാങ്കിലേക്കും പണം മാറ്റുവാൻ സാധിക്കും

ചോ .പേമെന്‍റ്സ് ബാങ്ക് ആരംഭിച്ചതിനുശേഷം വാലറ്റ് ഉപയോഗം തുടരുന്നതിന് പേടിഎം പേമെന്‍റ്സ് ബാങ്കിൽ അക്കൗണ്ട് തുറക്കണമെന്നത് നിർബന്ധമാണോ ?

ഉ : വാലറ്റ് ഉപയോഗിക്കുന്നതിന് പേടിഎം പേമെന്‍റ്സ് ബാങ്കിൽ അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല

ചോ .എനിക്ക് ഒഴിവാക്കാൻ കഴിയുമോ?

ഉ .ഒരു പക്ഷെ പേടിഎം വാലറ്റിന്‍റെ പ്രയോജനങ്ങൾ ആസ്വദിക്കുന്നത് തുടരുവാൻ താൽപ്പര്യം ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക care@paytm.com ലേക്ക് അല്ലെങ്കിൽ ലോഗിൻ ചെയ്യൂ Paytm.com/care ലേക്ക് ഇതിലൂടെ ഒഴിവാക്കുന്നതിന്‍റെ കാരണത്തെ കുറിച്ച് അറിയിക്കുകയും താങ്കളുടെ സ്വന്തം ബാങ്ക് അക്കൗണ്ട് ലേക്ക് താങ്കളുടെ ബാലൻസ് ഒറ്റത്തവണ കൈമാറ്റം ചെയ്യുവാനും സാധിക്കും.അക്കൗണ്ട് ഉടമയുടെ പേര് ,അക്കൗണ്ട് നമ്പർ ,പണം നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്ന ബാങ്കിന്റെ ഐ എഫ് എസ് സി കോഡ് സൂചിപ്പിക്കുക

ചോ .ഞാൻ ഈ കൈമാറ്റത്തിനായി ഫീസ് അടക്കേണ്ട കാര്യം ഉണ്ടോ ?

ഉ .ഈ കൈമാറ്റത്തിനായി നിങ്ങൾ യാതൊരു ഫീസും അടക്കേണ്ട

നന്ദി ! പേടിഎം ചെയ്യൂ !

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.