ദിലീപും ദിലീപിന്റെ കരിയറും

ദിലീപിന്റെ സ്ക്രിപ്റ്റിൽ മനോരമ ചെയ്ത നാടകത്തിലെ പ്രസക്ത ഭാഗം വേണുവിന് കിട്ടിയ കൊട്ടോ, മറ്റ് പലരേയും പേരെടുത്ത് ആക്രമിച്ചതോ അല്ല. അത് ദിലീപ് വീണ്ടും കല്യാണം കഴിച്ചതിന് പറഞ്ഞ കാരണങ്ങൾ ആണ്…

“പണ്ടൊക്കെ വീട്ടിൽ ഫാമിലി ഉണ്ടായിരുന്നപ്പോ ഞാൻ ഡിസ്കഷനും മറ്റുമായി മുഴുവൻ സമയം നടക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു…ഇപ്പോൾ, പ്രായപൂർത്തി ആയ മകൾ ഉള്ളത് കൊണ്ട് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല…ഇപ്പോൾ ഷൂട്ടിങ് എറണാകുളത്തേക്ക് ഒതുക്കി തുടങ്ങി. എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് എന്റെ സഹോദരി രണ്ടു രണ്ടര വര്ഷം വീട്ടിൽ വന്ന് നിന്നു. അങ്ങനെയാണ് വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്..”

*** 
അതായത്, ട്ടോപ് ഫോമിൽ നിന്നിരുന്ന ഒരു നടിയെ കല്യാണം കഴിച്ച് വീട്ടിലിരുത്തി, ഇയാൾ 14 വർഷം ബോറൻ സിനിമകളും ഡിസ്കഷനുമായി കറങ്ങി നടന്നു. ഇപ്പൊ അത് നടക്കാതെ വന്നപ്പോ, ഒരു കല്യാണം കൂടെ കഴിച്ചു. ആ നടിയും ഇപ്പോൾ ഏതാണ്ട് അഭിനയം നിർത്തിയത് പോലെയാണ്. സഹോദരിക്കും പണിയൊന്നും ഇല്ല എന്ന് വിശ്വസിക്കുന്നു…അതോ അവരുടെയും ജോലി രാജി വെപ്പിച്ചോ?

ഇയാൾക്ക് മാത്രേ ഉള്ളോ കരിയറും മണ്ണാങ്കട്ടയും?

***
മഞ്ഞ പത്രങ്ങളെ കുറിച്ച് പറഞ്ഞതിനോട് പൂർണ്ണമായ യോജിപ്പ്. ഒരു തെളിവും ഇല്ലാതെ കരി വാരി തേക്കുന്നത് ശരിയല്ല. അതിപ്പോ ദിലീപ് ആണെങ്കിലും.