നോർത്ത് ഇന്ത്യൻ സംഘികളുടെ “മെക്സിക്കൻ അപാരത”

“ഒരു മെക്സിക്കൻ അപാരത” എന്ന ടൈറ്റിൽ എങ്കിലും സീരിയസ് ആയി എടുത്ത ഒരു കൂട്ടരേ ഉള്ളൂ. നോർത്ത് ഇന്ത്യൻ സംഘികൾ. മെക്സിക്കോയിൽ എവിടെയോ ആരെയോ കുത്തി കൊല്ലുന്ന ഒരു വീഡിയോ എടുത്തിട്ട് മച്ചാന്മാർ സോഷ്യൽ മീഡിയയിൽ ഒരലക്ക് അലക്കി — കണ്ടില്ലേ, കേരളത്തിലെ ഇടതന്മാർ ഒരു ആർ.എസ്സ്. എസ്സുകാരനെ മൃഗീയമായി കുത്തി കൊല്ലുന്ന വീഡിയോ… കഴിഞ്ഞ കുറച്ച് ദിവസമായി ഇവന്മാർ നാഷണൽ മീഡിയയെയും കേരളത്തിലെ സ്ഥിതി മോശമാണ് എന്ന കള്ളം വിശ്വസിപ്പിച്ചിട്ടുണ്ട് … രാജ്ദീപ് സർദേശായി വരെ ട്വിറ്ററിൽ കേരളത്തിലെ സംഘികൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് വരെ എത്തി കാര്യങ്ങൾ. ഇവിടുത്തെ മീഡിയയും സോഷ്യൽ മീഡിയയും കേരളത്തെ ചൊല്ലി ഡൽഹിയിൽ നടക്കുന്ന പുകിലൊന്നും അറിഞ്ഞ മട്ടില്ല. ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഗവൺമെന്റിനെ മറിച്ചിടാൻ ഉള്ള കോപ്പു കൂട്ടൽ ആണ്.

പക്ഷെ ഈ മെക്സിക്കൻ കഥ, പടത്തിന്റെ സ്ക്രിപ്ട് പോലെ തന്നെ മോശമായിരുന്നു. അതിന്നലെ പൊളിഞ്ഞു …ഇത് ഇറക്കിയ ആൾ ട്വിറ്ററിൽ പ്രധാനമന്ത്രി മോഡിജി ഫോളോ ചെയ്യുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായ പുനീത് ശർമ്മ ആണെന്നാണ് വേറൊരു കൗതുകം …. അങ്ങേരു ഫോളോ ചെയ്യുന്നത് മൊത്തം ബിജെപി ഐ.റ്റി സെല്ലിന്റെ ആൾക്കാർ ആണ് ..എല്ലാരും ഒന്നിനൊന്ന് മെച്ചം. ഒരുത്തൻ റേപ്പ് ഭീഷണിയുടെ ആശാൻ ആണെങ്കിൽ വേറൊരുത്തി ഫേക്ക് വീഡിയോ ഉണ്ടാക്കുന്ന എക്സ്പെർട്ട്. എന്തായാലും സംഘികളുടെ മെക്സിക്കൻ അപാരത പെട്ടിയിലായിട്ടുണ്ട് .

#OruMexicanAparatha
#RSSTerror