ഉമ്മ വിജ്ഞാപനം
കേരളത്തില്‍ ഉമ്മകളുടെ എണ്ണം കൂടുന്നതിനാല്‍ ഗവമ്മെന്റ് ചില നിയന്ത്രണങ്ങള്‍ വയ്ക്കുകയാണ്…ഘട്ടം ഘട്ടമായി സമ്പൂര്‍ണ ഉമ്മനിരോധന സംസ്ഥാനം ആക്കുകയാണ് ലക്ഷ്യം..
- ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുനിലവീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി ഉമ്മ പരിമിതപ്പെടുത്തും. ഓടിട്ട വീട്ടിലെ ദമ്പതികളുടെ ഉമ്മവെയ്ക്കല്‍ അതോടെ നിരോധിക്കും.
- ഞായാറാഴ്ചകളില്‍ ഉമ്മ ഡ്രൈ ഡേ ആയി ആചരിക്കണം (അന്ന് ഉമ്മവെയ്ക്കുന്നത് ഐപിസി ബബ്ബബ്ബ പ്രകാരം കുറ്റകരമായിരിക്കും)
- ഉമ്മവെയക്കല്‍ ശാലകളായ ലോഡ്ജുകളില്‍ 10 ശതമാനം ആദ്യഘട്ടത്തില്‍ അടയ്ക്കും.
- വ്യാജ ഉമ്മകളും അവിഹിത ഉമ്മകളും തടയാന്‍ കൂടുതല്‍ സദാചാരപോലീസിനെ റിക്രൂട്ടുചെയ്യും.
- ഒറ്റ നില വീട്ടില്‍ താമസിക്കുന്ന ദമ്പതികളുടെ ഉമ്മവയ്പ് അടുത്ത ഏപ്രിലോടെ അവസാനിക്കും..(ഉമ്മവെയ്ക്കാനുള്ള ലൈസന്‍സ് താത്കാലികമായതിനാല്‍ റദ്ദാക്കും)
- ഉമ്മവെയ്ക്കാതെ പ്രാന്താകുന്നവര്‍ക്ക് ബോധവല്‍ക്കരണത്തിനായി പണംകണ്ടെത്താന്‍ നികുതി കൂട്ടും.