ഒടിയൻ ഞാൻ കണ്ടപ്പോൾ.!

ഒടിയൻ ഞാൻ കണ്ടപ്പോൾ.!

മോഹൻലാൽ ഉത്ഘാടനത്തിന് വന്നപ്പോൾ എയർ പിടിച്ച് നിൽപ്പ് ഒരു കറുത്ത കൂളിങ് ഗ്ളാസ് വെച്ച് ഉള്ള നിൽപ്പ് അന്ന് ട്രോളർക്ക് നല്ലൊരു ചാകര ആയിരുന്നു.

Related image

ഒടിയൻയെന്ന മഹാസംഭവം വരുന്നു.. എന്നാണ് അന്ന് കേട്ടത്.

ഇനി ഹർത്താലും ഒടിയനും.

കാത്തിരുന്ന് റിലീസ്‌ ചെയ്യേണ്ട ദിവസം ദേ കിടക്കുന്നു ‘ബത്താൽ’ ബിജെപി ബക.കുറെ ഹർത്താൽ നടത്തിയാൽ ഭരണം കിട്ടും എന്നാണോ ആവോ.? അല്ല …

ആംബുലൻസ്, പാൽ ,പത്രം.. എന്നിവയിൽ അങ്ങനെ ഒടിയനെയും ഉൾപ്പെടുത്തി.. ബലെ ഭേഷ് ഇതാവണംമെടാ പാർട്ടി.

അല്ലാതെ ചങ്കുറപ്പുള്ള ലാലേട്ടൻ ഫാൻസിന്റെ വെല്ലുവിളികൊണ്ടൊന്നും അല്ല…

റിലീസ്‌ ദിവസം വന്നു.അത്ര പോര പടം ..!!!!

ഞാൻ ബുക്ക് ചെയ്‌തത്‌. പിറ്റേന്ന് ആണ്.. “കഞ്ഞിയെടുക്കട്ടെ ..” എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ അങ്ങനെ കറങ്ങി നടക്കുന്നു.

സിനിമ വിശേഷം.

പടം അങ്ങനെ തുടങ്ങി.മോഹൻലാൽന്റെ എന്ററി കൊള്ളാം അല്ലേലും ടോപ്പ് ക്ലാസ് ആണല്ലോ.എല്ലാ എന്ററിയും .

Related image

പണ്ട് ഒടി വെക്കും ഓടിയൻമ്മാർ ഇവർ ഒടിവെച്ചാൽ അത് കണ്ട് പേടിച്ചു ആൾക്കാർ മരിച്ചു പോകുമത്രെ…
വേഷം മാറാൻ പറ്റും എന്നൊക്കെ ആണ് കേൾവി.

ഒടിയൻ മാണിക്യന്റെ കഥയാണിത്. പിന്നെ അവിടുത്തെ നാട്ടിലെയും

കഥയിൽ താൻ ചെയ്യാത്ത കുറ്റം ചുമത്തി നാടുവിട്ട് പോയതാണ് ഓടിയൻ.ഇപ്പൊ തിരിച്ചു വന്നു.
പകരം വീട്ടാൻ ആണ് പോലും.

നാട്ടിലെ തമ്പറാട്ടി കുട്ടിയും മാണിക്യൻ തമ്മിലുള്ള ഒരു ബന്ധത്തിന്റെയും കഥകൂടിആണിത്.
( പ്രേമം വേണമല്ലോ അതല്ലേ ഒരിത് )

Image result for odiyan manju warrier

അങ്ങനെ മുത്തച്ഛൻ പഠിപ്പിച്ച വിദ്യകൾ വീണ്ടും പയറ്റുകയാണ് ഒടിയൻ മാണിക്യൻ.
ഇതാണ് കഥ.

അഭിനയ അഭ്യാസങ്ങൾ

വില്ലൻ ആരാണെന്ന് ആർക്കും അറിയാനാകും.
മോഹൻലാൽ അഭിനയം സൂപ്പർ ആക്കി.പിന്നെ ആക്ഷൻ രംഗങ്ങൾ കിടു.എന്നാലും അന്നൊക്കെ ഇങ്ങനെ ഇടിക്കുന്ന ഒടിയൻമ്മാർ ഉണ്ടായിരുന്നു.

Image result for odiyan action

പിന്നെ മഞ്ജുവാര്യർ തമ്പറാട്ടി ആയി അങ് അഭിനയിക്കുന്നു. എല്ലാ സിനിമയിലെയും പോലെ തന്നെന്. സിദ്ധിക്ക് എന്തൊ ഈ നടനെ ഇപ്പോഴും പെരുത്ത് ഇഷ്ടാ വില്ലനോ കൂട്ടുകാരനോ ആ എന്തായാലും വെടിപ്പായി അങ് ചെയ്യും. നന്ദു അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങൾ പിന്നെ കുത്തി നിറച്ച ചിലരും.

Image result for odiyan actress

ആരാ ആ നടി ? മഞ്ജുവിന്റെ അനിയത്തി. നല്ല അഭിനയം ഇഷ്ടായി.

ഇഷ്ടായോ?

ഈ സിനിമ രണ്ട് കൊല്ലം കൊണ്ട്‌ ഉണ്ടാക്കിയത് ബോഡി ബിൽഡ്പ്പ് ആണോ ? മോഹൻലാൽ ചെറുപ്പം അഭിനയിച്ചത് കേമായിരുന്നു എങ്കിൽ ശെരി.അല്ലേൽ പോരാട്ടോ, പടം പോരാ.
പ്രതീക്ഷ തന്ന് പറ്റിച്ചു.
വെറുതേ കുറെ ആക്ഷൻ കുത്തിനിറച്ചു എന്നൊരു പരാതി ഉണ്ട്. പിന്നെ ആരാ ആ ഓടിയൻ ?? ഒരു ബാക്ക് സ്റ്റോറി കൂടി ആകാമായിരുന്നു. വേണേൽ വില്ലനെ തന്നെ മാറ്റമായിരുന്നു എന്നൊരു ഇത്.

“കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കി ഒടിയനെ വെല്ലും..”

കാണണോ

കാണാം.വേണേൽ കണ്ടിരിക്കാം ഒടിയൻ , ഊരാളി സേവാ. ഇങ്ങനെ പലതും ഇപ്പോൾ കേട്ടിട്ട് പോലും ഉണ്ടാകില്ല പലരും. ഇപ്പൊ ദേ ഈ പടം കൊണ്ട് പഴക്കമുള്ള പലതും തേടിയിറങ്ങാം…

സലാം ..


Originally published at Able Chacko.