പുതുവർഷവും ഞാനും

പുതുവർഷവും ഞാനും.

2019 വന്നെത്തി.2018 ന്റെ കാലം കഴിഞ്ഞു… നീ പോമോനെ 2018..
 ഒട്ടേറെ നല്ലതും ചീത്തയും ആയ ഓർമകൾ സമ്മാനിച്ച വർഷം അതല്ലേ 2018.

ആണ് , പലസംഭവങ്ങൾ വെള്ളപ്പൊക്കവും മഴയും, പ്രൊഫൈൽ പിക്ചർ മാറ്റി ഐക്യം പ്രഖാപനങ്ങൾ നടത്തിയ സംഭവങ്ങൾ.സുപ്രീംകോടതിയുടെ വിധികൾ ചരിത്ര സംഭവം ആയ വർഷം.

ആ അങ്ങനെ എന്തൊക്കെ.പുതിയ വർഷത്തെ വലിയ സംഭവ ബഹുലമായി ഒന്നും അങ്ങനെ കാണാൻ ഞാൻ നോക്കുന്നില്ല. വലിയ വലിയ മനക്കോട്ടകൾ കെട്ടിയിട്ട് കാര്യമില്ല.

ചിലപ്പോൾ ജീവിതം എവിടെ വെച്ചും മാറിമറിയാം.
 പിന്നെ വേണമെങ്കിൽ, കുറേ തീരുമാനങ്ങൾ എടുക്കാം.ചില തിരഞ്ഞെടുപ്പ് പത്രികകൾ പോലെ.

ഏതായാലും ഹാപ്പിയായി ജീവിതത്തെ കാണണം.
 പലപ്പോഴും ഒരു അല്പം മുൻകോപം തോന്നാറുണ്ട്.
 ഇനി അത് മാറ്റിയെടുക്കാൻ നോക്കണം.

ഹാപ്പിയാണ് ജീവിതം.അല്ലെ ..
 പുതുവർഷം ഒരു സൂപ്പർ സൂപ്പർ ഹിറ്റ് ആകട്ടെ!

സലാം.


Originally published at Able Chacko.