Anarkkali (2015 Malayalam Filim) Review

“വാക്കാണ്‌ ഏറ്റവും വലിയ സത്യം എന്നാല്‍ യഥാര്‍ത്ഥ പ്രണയമോ മരണത്തേക്കാള്‍ ശക്തവും ”

കാമുകനായ ശാന്തനൂ തന്റെ കാമുകി നാദിറയെ തേടിഅലയുകയാണ് അവള്‍ ജീവിച്ചിരിപ്പുണ്ടോ ? അവസാനപ്രതീക്ഷയായി കവരത്തിയില്‍ എത്തിച്ചേരുന്നു ! പ്രണയ പ്രതീകങ്ങളായ റോമിയോ ജൂലിയറ്റ് ,സലിം അനാര്‍ക്കലി എന്നിവരുടെ വൈകാരികത നാദിറയിലും ശാന്തനുവിലും പകര്‍ത്താന്‍ കഥാകാരന്‍ ശ്രമിക്കുന്നുണ്ട് !

ശാന്തനു നാദിറയെ കണ്ടെത്തുമോ അതോ അവള്‍ ?

ശാന്തനു എന്ന നായകകഥാപാത്രം പ്രിഥ്വിരാജ് എന്ന നടന്റെ അഭിനയമികവ് കൊണ്ട് സമ്പന്നമാണ് ജീവിതത്തിലെ 20 തും 30 തും ഓക്കേ നന്നായ് തകര്‍ത്താടി ! നായിക നാദിറ ആയി വേഷമിട്ട പ്രിയഗോര്‍ (mtv-webbed fame) നല്ല അഭിനയം തന്നെ പതിനഞ്ചുകാരി ആയപ്പോള്‍ മനസ് ഒന്ന്‍ കവര്‍ന്നു.

ജാഫര്‍ സാബ് -ഈ കഥാപാത്രം ഇല്ലേല്‍ ഈ സിനിമ തന്നെ ഉണ്ടാകില്ല.ക്രൂരനായ സൈനിക കഥാപാത്രം .എടുത്ത് പറയേണ്ടത് ഇദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യമാണ് (തിലകനെ ഓര്‍മിപ്പിക്കും ) സക്കറിയ -ഇല്ലേല്‍ ഞാന്‍ ചിലപ്പോ തിയേറ്റര്‍ വിട്ടേനെ.അതാണ്‌ ബിജുമേനോന്‍ എഫെക്ട്ട് പൊളിച്ചു എന്ന്‍ തന്നെ പറയണം.കോയ-സുരേഷ് കൃഷ്ണ ലക്ഷദീപ് സ്വദേശി ആയും കണിശക്കാരി ഡോക്ടര്‍ ഷെറിന്‍ മാത്യൂ (മിയ),ശ്യാമപ്രസാദ്,രണ്ജിപണിക്കര്‍ ,സംസ്കൃതി മധുപാല്‍ തുടങ്ങിയ താരങ്ങളാല്‍ സമ്പന്നമാണ് സിനിമ.ജയരാജിന്റെ എന്‍ട്രി യും കൊള്ളം.

അനാര്‍ക്കലിയില്‍ സംഗീതത്തിനുവന്‍ പ്രാധാന്യമുണ്ട്.പ്രണയവുംസംഗീതവുംതമ്മില്‍ നല്ല അടുപ്പമാണല്ലോ ? രാജീവ് നായരിന്റെ വാക്കുകള്‍ വിദ്യാസാഗര്‍ ഈണം കൊടുത്തപ്പോ അനാര്‍ക്കലി അനശ്വരമായി.. ചായാഗ്രഹണനം ഇതാണ് ഒരു ഹൈലൈറ്റ് ,ഹെലികോപ്റ്റര്‍ ഷൂട്ട്‌ അണ്ടര്‍വാട്ടര്‍ ഷൂട്ട്‌ ഓക്കേ കൊണ്ട് ഒരു കിടിലന്‍ ചായാഗ്രഹണനം സുജിത്ത് വാസുദേവന്‍നും ടീം കിടു.കണ്ണിന് കുളിര്‍മയേകും ചിത്രമികവ്..

സച്ചി -സേതു വിലെ സച്ചിയുടെ ആദ്യ സിനിമ സുമാര്‍ ..ഒരു നവാബിയന്‍ പെണ്‍കുട്ടിയും കേരളക്കാരന്‍ ശാന്തനുവും തമ്മിലുള്ള 2state കഥ എന്തായാലും ക്ലിക്ക് ആയിക്കൊണ്ടിരിക്കുന്നു .വെറുതെയുള്ള ചില നീട്ടല്‍ സിനിമയില്‍ ഉണ്ടെങ്കിലും പടം കൊള്ളം ട്വിസ്റ്റ്‌ ഇല്ല അടിയില്ല പുകയില്ല പ്രണയം മാത്രം …വെളിപ്പെടുത്താത്ത പ്രണയകഥകള്‍ ബാകിവെച്ചു സച്ചു …

“പ്രണയം ശക്തമാണ് അതിശക്തം മരണത്തേക്കാള്‍, എന്നാല്‍ പ്രണയിക്കുന്നവര്‍ ?”


Originally published at ablechacko.com on December 23, 2015.