എന്തൊക്കെയാണ് ‘ഫ’യുടെ രണ്ട് തരത്തിലുള്ള ഉച്ചാരണങ്ങള്‍?
Pratheesh Rani Prakash
1

സംസ്കൃതവ്യാകരണ നിയമപ്രകാരം ഖരാക്ഷരമുണ്ടാവുന്നത് ശുദ്ധവ്യഞ്ജനത്തോട് സ്വരം ചേർന്നാണ്. അതായത്, ക് + അ = ക. അതിഖരം രൂപപ്പെടുന്നത് മൂലവർഗത്തിലെ ഖരവർണത്തോട് ഹ് എന്ന വർണവും സ്വരവും ചേരുമ്പോഴാണ്. അതായത്, ക് + ഹ് + അ = ഖ. അപ്പോൾ പ് + ഹ് + അ ആണ് ഫ. സ്ഫടികം തുടങ്ങിയ വാക്കുകളിലെ ഫയുടെ അംഗീകൃതമായ ഉച്ചാരണം ശ്രദ്ധിക്കുക. അത് പ്ഹ്അ ശബ്ദമാണുണ്ടാക്കുന്നത്. എന്നാൽ മലയാളത്തിൽ ധാരാളമായി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങിയ ശേഷം ഫയുടെ ഉച്ചാരണം ദുഷിച്ചിട്ടുണ്ട്. ഇംഗ്ലീഷിലെ fa എന്ന syllableന്റെ ഉച്ചാരണം അതുവഴി, ഫയ്ക്കു ലഭിച്ചു. ഫാൻ, ഫിറമോൺ തുടങ്ങിയ വാക്കുകൾ നാം ഉച്ചരിക്കുന്നത് ഈ രണ്ടാമത്തെ രീതിയിലാണ്. ഇത് മലയാളത്തിൽ ഉണ്ടായിരുന്ന ശബ്ദമല്ല. എന്നാലിപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന ശബ്ദമാണ്.