കടലോരത്ത്….

“വേലിയേറ്റങ്ങളുടെ വൈകുന്നേരങ്ങളിൽ,
ചൂടുള്ള കടൽകാറ്റിന്റെ മർദ്ദവത്തിൽ,
തിരമാലകളെ സാക്ഷിയാക്കി എത്രയോതവണ ഞാൻ തീരുമാനിച്ചിരുന്നു… !!!
കാലചക്രത്തിന്റെ അങ്ങേയറ്റത്ത് തീർത്തുവച്ചിരിക്കുന്ന വേലികമ്പിയിൽ കുടുങ്ങികിടക്കുമെന്നറിയാമായിരുന്നിട്ടും അണുഅണുവായി നിന്നെയിപ്പഴും ഓർക്കുന്നു.ഓർമ്മയവനികയിൽ ഇനിയും അമരുമെന്നറിഞ്ഞിട്ടും….!!!

ഋതുഭേദങ്ങൾ ഇന്നും കണ്ണിൽ തെളിമയോടെ മിന്നുമ്പോൾ ശൈത്യകാലമാണ് അതിൽ ഞാൻ ഏറെ ആസ്വദിക്കുന്നത് …..!!

മഴയിങ്ങനെ പെയ്തിറങ്ങുമ്പോ ഞാൻ ആസ്വദിക്കുന്നത് മഴത്തുള്ളികളാണ്…ഒരു അണുപോലെ..നിന്നിലെ ഓരോ അണുപോലെ..!!”

ഹോ..ഓർമ്മയിൽ നീ പെയ്തിറങ്ങുന്നല്ലോ…

നിന്നെ കുറിച്ചിട്ടിരുന്ന ആ മണൽത്തരികൾ ഇവിടെ..????

ഓ..പ്രകൃതിപോലും നിന്നെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നല്ലോ എന്നോർക്കുമ്പോൾ…!!!!!
രാവിനിയും പുലരുമ്പോൾ ഞാനെവിടെയോ…നീയെവിടെയോ..
നമ്മുടെ ഓർമ്മകൾ ഇനിയും കൂട്ടുകൂടട്ടെ….!!!