എബി റിവ്യൂ

വിനീത് ശ്രീനിവാസൻ നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് എബി.ട്രെയ്ലറും ടീസറും ഇഷ്ടപെട്ടിലെങ്കിലും പടം നന്നാവും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള ചിത്രം അതും ശ്രീകാന്ത് മുരളി എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരഭം.കാണാൻ ഏറെ കാരണങ്ങൾ ആയിരുന്നു “എബിക്”

Character’s View :

■ട്രെയ്ലറും ടീസറും കണ്ടപ്പോൾ വിനീത്തിന്റെ റോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോല്ലേ ആവിലെ എന്നൊരു തോന്നൽ ഉണ്ടായിരുന്നു എങ്കിലും പുള്ളി മാക്സിമം എഫ്‌ഫർട് എടുത്തു നല്ല രീതിയിൽ എബി എന്ന നായക കഥാപാത്രം ചെയ്തിട്ടുണ്ട്.മോശം ആക്കിയിലാ എന്ന് തന്നെ പറയാം!!.

■സുധീർ കരമന ബേബിച്ചൻ ആയി തകർത്തു വാരി.സെന്റിമെന്സ് സീനുകളും കോമേഡിയും ഒരേ പോല്ലേ കൈകാര്യം ചെയ്തു പുള്ളി.എല്ലാ കഥാപാത്രങ്ങളും നാനാകുന്നത് പോല്ലേ എബിയിലും നന്നായി തന്നെ തന്റെ വേഷം പുള്ളി ചെയ്തു.

■സുരാജ് ചെയ്ത സേവ്യർ എന്ന കഥാപാത്രം അക്ഷരാർത്ഥത്തിൽ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പാളി പോയേനെ.കോമഡി ടൈമിംഗ് വേറെ ലെവൽ എന്ന് തന്നെ വിശേഷിപ്പിക്കാം.അവാർഡ് കിട്ടിയതിനു ശേഷം സുരാജ്ഏട്ടൻ വെറുപ്പിക്കാൻ തുടങ്ങി എന്ന് പറയുന്നവർക് ഒരു നല്ല മറുപടി തന്നെയാണ് എബിയിലെ സേവ്യർ.

■അജു വർഗീസ്,ഹരീഷ് പേരാടി,മറീന എന്നിവരും അവരുടെ റോളുകൾ നന്നാക്കി.

■മനീഷ് ചൗധരി ചെയ്ത ജി കെ യുടെ റോൾ എവിടെയൊക്കെയോ ഒരു കൃതിമത്വം നിഴലിക്കുനു.ഡബ്ബിങ് വളരെ ആരോചകം ആയി തോന്നി.

Technical View :

■ആദ്യ സംവിധാനസംരഭം എന്ന രീതിയിൽ ശ്രീകാന്ത് മുരളി പ്രശംസ അർഹിക്കുന്നു.തുടരെ ഉള്ള ചിത്രങ്ങൾ ഇതിലും നന്നാകും എന്നു പ്രതീക്ഷിക്കുന്നു.എബിയിൽ സ്ഥിരം പറഞ്ഞു വരുന്ന ഒരു സ്റ്റോറി ടെല്ലിങ് രീതി തന്നെയാണ് ശ്രീകാന്തും ഉപയോഗിച്ചിരിക്കുന്നത്.പക്ഷെ ഒരുപാട് ലാഗ് അടിപ്പിക്കുന്നുണ്ട്.

■എടുത്ത് പറയാൻ ഒരു ഷോട്സ്‌ പോലും ഇല്ല സുധീർ സുരേന്ദ്രൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ.മികച്ച കുറെ ഷോട്സിന് പ്രസക്തി ഉള്ള ചിത്രം ആയിരുന്നു എബി.എന്തുകൊണ്ടോ ഛായാഗ്രഹണം വളരെ മോശം ആയി തോന്നി.

■ബിജിബാലിന്റെ പാട്ടുകൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ അനിൽ ജോൺസന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ മികച്ചു നിന്നു.

■സന്തോഷ് ഏച്ചിക്കാനം സ്‌ക്രീൻപ്ലേയ് വളരെ മനോഹരം ആകിയെങ്കിലും കഥയിലെ ചെറിയ പാളിച്ചകൾ സിനിമയെ ശരിക്കും അലട്ടുനുണ്ട്!!

OverAll View:

■എബി എന്ന ഒരു സ്പെഷ്യൽ കുട്ടിയുടെ കഥ പറഞ്ഞു തുടങ്ങുന്ന ഫസ്റ്റ് ഹാഫ്.എബിയുടെ ബാല്യവും മറ്റും കുറച്ചു വലിച്ചു നീട്ടി കാണിച്ചുവെങ്കിലും ഒരു പരുതീ വരെ പ്രേക്ഷകനെ ഫസ്റ്റ് ഹാഫ് പിടിച്ചിരിതും.നല്ലൊരു രീതിയിൽ തന്നെയാണ് എബിയുടെ സ്കൂൾ കാലഘട്ടവും,അതിൽ ഉണ്ടാവുന്ന നർമ്മവും മറ്റു കാര്യങ്ങളും സംവിധായകൻ പറഞ്ഞിട്ടുള്ളത്.

■കോമഡി സീനുകൾ ഒക്കെ നല്ല രീതിയിൽ തന്നെയായിരുന്നു.ദ്വയാർത്ഥ സംഭാഷങ്ങളോ ചളികളോ തിരുകി കയറ്റി ബോറകിയിലാ ചിത്രം.നമ്മുടെ ഇടയിൽ ഉണ്ടാവാറുള്ള കോമൺ ടൈപ്പ് കോമെഡിസ് വച്ച് സ്കോർ ചെയ്തിട്ടുണ്ട് ചിത്രത്തിലുടനീളം.

■മഹേഷിന്റെ പ്രതികാരത്തിന്‌ ശേഷം നാട്ടിന്പുറത്തിന്റെ ഫീൽ ലഭിക്കുന്ന ഒരു ചിത്രം എബി കണ്ടപ്പോൾ തോന്നി.എടുത്തു പറയേണ്ടത് picturisation ആണ്.കട്ടപ്പന,മരിയപുരം എല്ലാം നല്ല മനോഹരം ആയി തോന്നിപ്പിക്കുന്ന തരത്തിൽ എടുത്തിട്ടുണ്ട്.

■2nd ഹാഫ് തൊട്ട് കഥ ഒരു ക്ലിഷേ ഫോർമാറ്റിൽ പോകാൻ തുടങ്ങി നാട് വിട്ടു പോകുന്ന നായകൻ.കുറച്ചു പേരുടെ കൂടെ കൂടുന്നു.തന്റെ കഴിവുകൾ വച്ച് അവരെ സഹായിക്കുന്നു.വലിയൊരു പണകാരനെ സഹായിക്കുന്നു.അയാളുടെ വിശ്വസ്തൻ ആകുന്നു.ഇവന്റെ ആഗ്രഹത്തിന് അയാൾ കൂടെ നില്കുന്നു.ഈ പറഞ്ഞത് വരെ ഏതു മലയാള സിനിമ എടുത്താലും കാണാം.എന്നാൽ എന്നെ ഇതിൽ നിന്നും ഞെട്ടിച്ചത് ഇതിന്റെ ക്ലൈമാക്സ് ആണ്.ക്ലൈമാക്സ് സീനുകളിൽ വന്ന ദിലീഷ് പോത്തന്റെ പ്രകടനം മികച്ചു നിന്നു.

■കുറച്ചൂടെ നല്ല രീതിയിൽ ലാഗ് അടിപ്പിക്കാതെ എടുക്കാം ആയിരുന്നു എബി എന്ന ഈ കൊച്ചു വലിയ ചിത്രം.ഓരോരുത്തരുടെയും ആഗ്രഹം സാധിക്കുന്നത് കാണാൻ ഉള്ള ഒരു ഫീൽ തന്നെയാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സും എബിയുടെ വിജയവും.ഒരു തവണ കണ്ടിറങ്ങാം എബി എന്ന ഈ മോട്ടിവേഷണൽ ചിത്രം.

2.5 | 5

വാൽകഷ്ണം:

പൃഥിവിയുടെ വിമാനവും ഏകദേശം എബിയുടെ തീം ആണെന്നു കെട്ടു നല്ല ഒരു ചിത്രം തന്നെയാവട്ടെ അണിയറയിൽ ഒരുങ്ങുന്നത് ഒരുപക്ഷെ എബിയുടെ കുറവുകൾ വിമാനത്തിലൂടെ നികത്താൻ കഴിയട്ടെ

Show your support

Clapping shows how much you appreciated Sree Hari’s story.