🩵 ഒക്ടോബർ ഏഴാം തിയതി കത്തോലിക്കാ തിരുസഭ, പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. *പരിശുദ്ധ ജപമാല ഭക്തി ഉത്ഭവിച്ചതെങ്ങിനെ* ? ലോക ചരിത്രത്തെ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്, കാലാകാലങ്ങളായി തിരുസഭ, ഭൗതീകതലത്തിലും ആത്മീയതലത്തിലും ഒത്തിരിയേറെ പീഢിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. തിരുസഭ പീഢിപ്പിക്കപ്പെട്ടിട്ടുള്ളതും, ഇന്നും പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും, യുദ്ധങ്ങളാലും പാഷാണ്ഡതകളാലുമാണ്. അപ്പോഴെല്ലാം തിരുസഭയെ രക്ഷിച്ചത് പരിശുദ്ധ കന്യകാമാതാവിലൂടെയുണ്ടായിട്ടള്ള അൽഭുതകരമായ ദൈവീക ഇടപെടലുകളാണ്. *പരിശുദ്ധകന്യകാ മാതാവിന്റെ “നാമ” വണക്കം, പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തോടുള്ള വണക്കം…