Design Story #3

ഫ്രീലാൻസ് ഡിസൈനിങ്ങും കാശും.

ഒരു ഡിസൈൻ വർക്കിനു കാശെത്ര ചോദിക്കാം, ഞാൻ ചോദിച്ചത് കൂടുതാണെന്ന് പറയുന്നു എന്നൊക്കെയുള്ള പല ചോദ്യങ്ങളും കണ്ടു. പിന്നെ ഡിസൈനർ ദുരന്തകഥയും. അത് കൊണ്ട് ചില പോയറ്റുകൾ :

1. വർക്കിന്റെ വില നിശ്ചയിക്കുന്നത് ചെയ്യുന്നവരാണ്. ആ അവസ്ഥയിലേക്കെത്താൻ കുറച്ച് കടമ്പകൾ കിടക്കണമെങ്കിലും ഒന്ന് രണ്ട് നല്ല പ്രൊജക്റ്റുകൾ ഉള്ള നല്ല പ്രൊഫൈൽ ആയാൽ പിന്നീട് അതിനു സാധിക്കും. സാധിക്കണം.

2. പ്രൈസിങ്ങ് ചില്ലറ പണിയല്ല. വലിയ പ്രൊഡക്റ്റുളുടെ പ്രൈസിങ്ങെ ഒക്കെ തീരുമാനിക്കുന്നത് മാസങ്ങളുടെ റിസേർച്ചിനു ശേഷമാണ്. അത് ഒറ്റടിക്ക് ശരിയാവണമെന്നില്ല.

3. പ്രൈസിങ്ങിനു ആധാരമാക്കേണ്ടത് സമയത്തേയാണ്. സ്വന്തം സമയത്തിനു വില കൊടുക്കുക. അതിൽ ഒരു തെറ്റുമില്ല. നമ്മൾ നമ്മുടെ സമയത്തിനു വില കൊടുത്തിലെങ്കിൽ ആരും കൊടുക്കാൻ പോവുന്നില്ല. ഒരു മണിക്കൂറിനു ഇത്ര ഡോളർ / ഇത്ര രൂപ എന്നൊന്ന് സ്വയം നിശ്ചയിക്കുക.

4. പ്രൊജക്ടിനെ പറ്റി ധാരണ കിട്ടിയ ശേഷം എത്ര സമയം ഏകദേശമെടുക്കുമെന്നും, എത്ര ചിലവാവുമെന്നും ആദ്യമെ അറിയിക്കുക. എസ്റ്റിമേഷൻ ചില്ലറ പണിയല്ല. പക്ഷെ ഒന്ന് രണ്ട് പ്രൊജക്ടുകൾ കൃത്യമായി സമയം ലോഗ് ചെയ്ത് ചെയ്താൽ അത് കൃത്യമാക്കാവുന്നതാണ്.

5. പ്രൊജക്ട് തുടങ്ങുമ്പോൾ തന്നെ ഫൈനൽ ഡെലിവറി എന്താണെന്ന് കൃത്യമായി ക്ലൈന്റിനെ അറിയിക്കുക. ബ്രോഷർ ചെയ്യാൻ വന്ന ക്ലൈന്റ്, അതിലൊരു ചെറിയ ലൊഗൊ വരക്കാൻ പറഞ്ഞ്, അവസാനം ബ്രാന്റ് ഗൈഡ് ലൈൻ കൊടൂത്തില്ലെന്നൊക്കെ പറയും. അമ്മാതിരി ഐറ്റങ്ങൾ ഉണ്ടാവാതിരിക്കാൻ ആദ്യമെ ഡെലിവറി ലിസ്റ്റ് കൊടുക്കുക.

6. ബില്ലിങ്ങിൽ ചെറിയ കോമ്പ്രമൈസ് ഒക്കെ ആവാം. സാഹചര്യം, എളുപ്പം, ഇനി കിട്ടാൻ വകയുള്ള വർക്ക് എന്നിവയൊക്കെ നോക്കി അത് തീരുമാനിക്കാം. പക്ഷെ ഇനി പത്ത് വർക്ക് ഇയാൾ തരും എന്ന് പറഞ്ഞ് ആദ്യ ബില്ലിന്റെ 30% ഒന്നും വർക്ക് ചെയ്യരുത്.

7. ഡിസൈൻ വർക്ക് ചിലപ്പോൾ ഒരു കൺസൾട്ടേഷനാവാം. അതായത് എത്ര ഡിസൈൻ വേണമെന്ന് കൃത്യമായി അറിയാതെ ഒരു പ്രൊജക്റ്റിന്റെ ഭാഗമായി സഹായിക്കുന്ന അവസ്ഥ. അങ്ങനെ ആണെങ്കിൽ ക്ലൈന്റുമായി ഷെയർ ചെയ്ത ഒരു സ്പ്രഡ് ഷീറ്റിൽ സമയം ലോഗ് ചെയ്യുക. ആഴ്ചയിൽ ഒരിക്കൽ ക്ലൈന്റിനോട് അതിനെ പറ്റി സംസാരിച്ച് ബോധിപ്പിക്കുക.

8. അത് പോലെ ചില വർക്കിൽ ഒരുപാട് ഐറ്റ്രേഷൻ വരും. ഒരു ആഴ്ച സമയം കൊണ്ട് (40 മണിക്കൂർ) ഡിസൈൻ ചെയ്ത ഒരു വെബ് ഡിസൈനിൽ അടുത്ത ആഴ്ചയിൽ ഒരു 15 മണിക്കൂർ കോളും ചർച്ചയും അത്ര തന്നെ ചെറിയ ചേഞ്ചും വരുംപ്പോൾ ആദ്യമെ തന്നെ ആ സമയത്തിനു ബില്ല് ചെയ്യുമെന്ന് ക്ലൈന്റിനെ അറിയിക്കുക. സമയം ലോഗ് ചെയ്ത് കാശ് വാങ്ങുക.

9. 200 രൂപക്കും 500 രൂപക്കും ഫുൾ ഡിസൈൻ ചെയ്ത് കൊടുക്കുന്ന സെന്ററുകൾ ഉണ്ട്. അവർ അവരുടെ പണി ചെയ്യട്ടെ. അവരുടെ അൾടർനേറ്റീവ് അല്ല നമ്മൾ എന്ന ബോധത്തിൽ ഡിസൈൻ ചെയ്യുക. ഓടുന്ന ബസ്സിൽ കയറി സിനിമ കാണുന്നതും, തീയറ്ററിൽ സിനിമ കാണുന്നതു ഒരേ പ്രോസസ് ആണെന്ന് വിചാരിക്കുന്നവരോട് തർക്കിക്കാതിരിക്കുക. അവരല്ല “ഡിസൈനറുടെ ക്ലൈന്റ്”.

First published in facebook, on 24 November 2017.

Like what you read? Give Hiran Venugopalan a round of applause.

From a quick cheer to a standing ovation, clap to show how much you enjoyed this story.