ഈ കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു. ഇന്തോനേഷ്യയിൽ ആണ് സംഭവം. ഒരു ധനികകുടുംബം ഒരു ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. തൊട്ടടുത്ത കസേരയിൽ അവർ കൂടെ കൊണ്ടുപോയ വേലക്കാരി ബാലിക കൊതിയോടെ അത് നോക്കിയിരിക്കുന്നു. അവർ അവൾക്ക് ഒന്നും തന്നെ കഴിക്കുവാൻ കൊടുത്തില്ല. സ്വാഭാവികമായും വാർത്ത കാണുന്ന നമ്മൾക്ക് അവളോട് സഹതാപവും ആ കുടുംബത്തോട് ദേഷ്യവും തോന്നും. ഇവിടെ ചിന്തിക്കേണ്ട കാര്യം മറ്റൊന്നാണ്. മറ്റുള്ള സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കണ്ടിട്ട് വേവലാതി പെടാതെ ചുറ്റുവട്ടത്തുള്ള കാര്യങ്ങൾ അല്ലെ ശ്രദ്ധിക്കേണ്ടത്? ഇതൊക്കെ നമ്മൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കേണ്ട ആവശ്യം എന്താണ്? അങ്ങിനെ ചെയ്‌താൽ ആ പ്രശ്നത്തിന് പരിഹാരമാകുമോ? ഇല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്. നമുക്കുള്ള ഒരു ധാരണ ആ വാർത്ത ഷെയർ ചെയ്തുകഴിഞ്ഞാൽ എന്റെ ജോലി കഴിഞ്ഞു എന്നുള്ളതാണ്. പിന്നീടുള്ള കാര്യങ്ങൾ ആരെങ്കിലും ചെയ്തോളും എന്നാണ്. വെറും സഹതാപം, അതും ക്ഷണികനേരത്തേക്ക് മാത്രം. അത്രേയുള്ളൂ നമ്മുടെ ഈ പങ്കുവെക്കൽ. മധ്യമധർമ്മം എന്നൊന്ന് ഇല്ലാത്ത ഈ കാലത്ത് കഴിയുമെങ്കിൽ സഹായിക്കുക, അല്ലാതെ വാർത്ത ഷെയർ ചെയ്ത് ഒരു സോഷ്യൽ കോമാളി ആയി മാറാതിരിക്കുക.

One clap, two clap, three clap, forty?

By clapping more or less, you can signal to us which stories really stand out.