മട്ടയരിക്ക് ആയുര്‍വേദം നല്‍കിയിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന സ്ഥാനം

ആയുര്‍വേദത്തില്‍ ആഹാരം ഔഷധമാണ്. മലയാളികളുടെ ഇഷ്ടഭക്ഷണമായ നെല്ലരിയെക്കുറിച്ച് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ട. പ്രൊഫസറായ ഡോ കെ ജ്യോതിലാല്‍ പറയുന്നത് ശ്രദ്ധിക്കൂ.

ചോറുവെച്ചു കഴിക്കാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്തിരിക്കുന്നത് 11 നെല്ലിനങ്ങളാണ്. അവയുടെ പേരും കര്‍ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന വിളിപ്പേരുകളും ഇതാണ്: രക്തശാലി (മട്ട), മഹാശാലി (കുട്ടി), കളമശാലി (തവളക്കണ്ണന്‍), തൂര്‍ണകശാലി (ചെമ്പാവ്), ശകുനഹൃതശാലി (ചിറ്റിയാനി), ശരമുഖശാലി (വെള്ള ആര്യന്‍). ദീര്‍ഘശൂകശാലി (കൊടിയന്‍), ലോധ്രശൂകശാലി (കുറുക), സുഗന്ധികംശാലി (വസുമതി), പതംഗശാലി (കുട്ടനാടന്‍), തപനീയശാലി (ഞവര). ഇവയില്‍ ആദ്യമാദ്യം പറഞ്ഞവയ്ക്ക് ഗുണമേന്മ കൂടും. അതായത് ശാലി നെല്ലുകളില്‍ ഏറ്റവും ഉത്തമമായത് രക്തശാലി (മട്ട) ആണെന്നര്‍ത്ഥം. ഈ നെല്ലരി ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതുകൊണ്ടാണ് ഉത്തമമെന്ന് പറയുന്നത്.

പുന്നെല്ല് കഫസ്രുതി ഉണ്ടാക്കും. ഒരു വര്‍ഷമെങ്കിലും പഴക്കമുള്ളവ വേണം ഉപയോഗിക്കാന്‍. നെല്ല് ഉണക്കി പത്തായത്തില്‍ സൂക്ഷിച്ച് പില്‍ക്കാലത്ത് ആവശ്യത്തിനെടുത്ത് പുഴുങ്ങിക്കുത്തി ഉപയോഗിച്ചിരുന്ന കേരള മാതൃകതന്നെയാണ് ഉത്തമമെന്ന് സാരം. കഫവര്‍ദ്ധനയ്‌ക്കോ മധുരരസാധിക്യത്തിനോ ഇടവരാത്തവണ്ണമുള്ള സംസ്‌കരണ രീതിയായിരുന്നു അത്. ആവശ്യത്തിന് തവിടും ഉള്‍ച്ചേര്‍ന്നിരുന്നു. അരിയില്‍ മുക്കാലും സ്റ്റാര്‍ച്ചാണ്. ഉരലില്‍ കുത്തി തവിടുകളയാതെ എടുക്കുന്ന അരിയില്‍ വിറ്റാമിന്‍ സി കൂടിയിരിക്കും. വിറ്റാമിന്‍ ബി കോംപ്ലക്‌സും അധികരിച്ചിരിക്കുമെന്ന് ആധുനിക ഗുണനിര്‍ണയമുണ്ട്.

ഡോക്ടര്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ മട്ടയരിയാണ് നമ്മള്‍ മലയാളികള്‍ ഉപയോഗിക്കേണ്ടത്. മലയാളികളുടെ ഇഷ്ടവിഭവമായ പുട്ടിന് പോഷകമൂല്യം ഒട്ടുമില്ലാത്ത പച്ചരിക്ക് പകരം ഇനി പാലക്കാടന്‍ മട്ടയുടെ കുത്തരി പുട്ടുപൊടി ഉപയോഗിക്കാം. നല്ലൊരു ഭക്ഷണശീലത്തിലേക്ക് നമുക്ക് മാറാം.

കല്പാത്തി കിച്ചന്റെ പാലക്കാടന്‍ മട്ട കുത്തരി പുട്ടുപൊടി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: https://goo.gl/forms/7fjO0jUz16DVfzgq1

(ലേഖനം കടപ്പാട്: www.deshabhimani.com)