നമ്മളെന്താ ഓട് പൊളിച്ചു വന്നവരാണോ


മുല്ലപ്പള്ളി രാമചന്ദ്രന്റെ എംപി ഫണ്ടിൽ നിന്നും ഒരു ആംബുലൻസ് കിട്ടിയിരിക്കുന്നു .
വളരെ നല്ല കാര്യം . പക്ഷെ തെക്കൻ കേരളത്തിൽ എന്തെങ്കിലും വികസനം ഉണ്ടാവുമ്പോൾ അത് മുഴുവൻ സർക്കാർ ചിലവിലാവുകയും ഇങ്ങു മലബാറിലെത്തുമ്പോൾ സകല സംഗതികളും നാട്ടുകാർ പിരിവെടുത്തു നടത്തി അവസാനം സർക്കാർ അംഗീകരിച്ചു കൊടുക്കുന്ന ഓശാരമായി മാറുകയും ചെയ്യുന്നു .
മലബാറിൽ ഒരു മെഡിക്കൽ കോളേജ് കൂടി അത്യാവശ്യമാണെന്നറിയാത്ത ഒരു രാഷ്ട്രീയക്കാരനുമുണ്ടാവില്ല . പക്ഷെ സർക്കാർ അത് നിർമിച്ചു നൽകില്ല . പകരം മുസ്‌ലിം ലീഗും നാട്ടുകാരും മലപ്പുറത്തൊരു മെഡിക്കൽ കോളേജ് പിരിവെടുത്തുണ്ടാക്കി . അതിനു സർക്കാർ അംഗീകാരം നൽകും.

അങ്ങനെ നോക്കിയാൽ സകലതും മലബാറിൽ നടക്കണമെങ്കിൽ നാട്ടുകാർ പിരിവെടുക്കണം . ഈ നാട്ടുകാർ കൊടുക്കുന്ന നികുതിയും ഫൈനും മറ്റുമൊക്കെ എവിടെ പോവുന്നു . സർക്കാർ തരുന്നത് എന്തോ അനുഗ്രഹമായി കാണാതെ അവകാശം നേടിയെടുത്ത സംതൃപ്തിയാണ് നമുക്ക് വേണ്ടത് .

Show your support

Clapping shows how much you appreciated Zakariya M.K’s story.