നിർഭയ

നിന്റെ രക്തം പാപം അല്ലെന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ?

നിന്റെ തട്ടം നിന്റെ വിശ്വാസത്തിന്റെ അളവുകോൽ അല്ലെന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ?

ഒരു പുരുഷന്റെ വരിയെല്ലല്ല നിന്റെ നിലനില്പ് എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?

എങ്കിൽ

അടുത്ത അഭിഷേകം നിന്റെ രക്തം കൊണ്ടാവട്ടെ.

ആ തട്ടം നീ കത്തിച്ചു കളയട്ടെ.

അവരുടെ മുന്നിൽ നീ ഒച്ച ഉയർതട്ടെ.

മതങ്ങൾ നിന്നെ ഭയക്കട്ടെ.

നീ, നിർഭയ.