കാമുകി ചവിട്ടി പുറത്താക്കുമോ! പുറത്താക്കിയാൽ എന്ത് ചെയ്യണം: A Complete Guide

നിങ്ങളുടെ കാമുകി നിങ്ങളെ ഉപേക്ഷിക്കും എന്ന് ഒരിക്കലും നിങ്ങളോട് മുൻകൂട്ടി നേരിട്ട് പറയില്ല. ചിലപ്പോ അവളുടെ കല്യാണക്കുറിയോടൊപ്പം ആവും നിങ്ങൾ പുറത്തായി എന്ന വിവരം നിങ്ങൾ അറിയുന്നത്. അതുണ്ടാക്കുന്ന മാനസീക ആഘാതം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവർ അങ്ങനെ മനസ്സിൽ ചിന്തിച്ച് തുടങ്ങുമ്പോൾ തന്നെ മനസ്സിലാക്കാനുള്ള 8 ലക്ഷണങ്ങൾ ആണ് താഴെ പറയുന്നത്.

1. “എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടമാണ് ‘പക്ഷെ..” എന്ന് പറഞ്ഞ് തുടങ്ങും.

2. “എനിക്ക് ഇയാളുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പ്പിക്കാൻ പറ്റുവോ എന്നറിയില്ല” എന്നൊക്കെ പറയാൻ തുടങ്ങും.

3. “എൻറെ ജീവിതത്തിൽ ഇനി ഇത്രയും സന്തോഷം കിട്ടുമോ എന്നറിയില്ല” എന്ന് ഇടയ്ക്കു പറയും.

4. അവളുടെ പിതാവിന് അവളെ പറ്റിയും അദ്ദേഹത്തിന്റെ ഭാവി മരുമോനെ പറ്റിയുമുള്ള സ്വപ്നങ്ങളുടെ ആഴത്തെ പറ്റി പറയുന്നത്. ആഴം എന്ന് പറഞ്ഞാൽ ഏതേലും അറബ് രാജ്യം വരെ, അല്ലെ ഒരു യുറോപ്പിയൻ രാജ്യം വരെ നീളുന്ന ആഴമുള്ള സ്വപ്നം.

5. അവളുടെ അമ്മയുടെ സങ്കൽപ്പത്തെ പറ്റി പറയുന്നത്. നിങ്ങൾ തടിയുള്ള ആളാണെങ്കിൽ അമ്മക്ക് മെലിഞ്ഞിരിക്കുന്ന ആൾക്കാരെയാണ് ഇഷ്ടം എന്ന് പറയും. നിങ്ങൾ മെലിഞ്ഞ ആളാണെങ്കിൽ അമ്മക്ക് തടിയുള്ളവരെയാണ് ഇഷ്ടം എന്ന് പറയും.

6.അവളുടെ കൊച്ചച്ചൻമാരുടെയും, പേരമ്മമാരുടെയും, കുഞ്ഞമ്മമാരുടെയും, അപ്പുറത്തെ വീട്ടുകാരുടെയും, പറമ്പിൽ പുല്ല് വെട്ടാൻ വരുന്ന ചേച്ചിയുടെയും, പശുനെ കറക്കാൻ വരുന്ന ചേട്ടന്റെയും സന്തോഷമാണ് അവളുടെയും സന്തോഷമെന്നും അവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും താൻ ചെയ്യില്ലായെന്നും ഇടയ്ക്കിടെ പറയും.

7. താൻ ശെരിക്കും ധൈര്യമില്ലാത്തവളും തൊട്ടാവാടിയും പേടിച്ചുതൂറിയും ആണെന്നും, നിൻറെ കൂടെ സിനിമക്കും, യാത്രകൾക്കുമൊക്കെ വരുമ്പോ ധൈര്യമുള്ളവളെ പോലെ അഭിനയിക്കുക മാത്രമായിരുന്നെന്നും പെട്ടെന്ന് ഒരു ദിവസം മുതൽ പറഞ്ഞ് തുടങ്ങും.

8. കുറച്ചുകാലം മുന്നേ വരെ കല്യാണം എന്ന് പറഞ്ഞാൽ ശീമാട്ടി, ഭീമ എന്നൊക്കെ പറഞ്ഞോണ്ടിരുന്നയാൾ, വിവാഹത്തോടെ പ്രണയം ജീർണിച്ചു തുടങ്ങും മുതലയാ തത്വചിന്താപരമായ ആശയങ്ങൾ പുറപ്പെടുവിച്ചു തുടങ്ങും

ഇതിൽ ഏതെങ്കിലും നാല് ലക്ഷണങ്ങൾ നിങ്ങളുടെ കാമുകി കാണിച്ച് തുടങ്ങിയാൽ നിങ്ങൾ ആ റിലേഷൻഷിപ്പിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്ത്കടക്കണം, അല്ലാതെ വീണ്ടും കടിച്ചു തൂങ്ങി കിടന്നാൽ ഡിപ്രഷൻൻറെ കാലയളവ്‌ കൂട്ടാം എന്നല്ലാതെ വേറെ പ്രയോജനം ഒന്നുമില്ല.
അഥവാ നിങ്ങൾ കടിച്ച് തൂങ്ങി കിടന്നു പെട്ടെന്ന് ഒരു ദിവസം ഉപേക്ഷിക്കപെട്ടാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക.

1. ഒരു ശത്രുവിനെ പോലെ പെരുമാറാണ്ടിരിക്കുക.

2. അവളുടെ facebook പ്രൊഫൈൽ ഇടയ്ക്കിടെ എടുത്ത് നോക്കാണ്ടിരിക്കുക.

3. ഒന്നിച്ചുള്ള ഫോട്ടോസ് ഡിലീറ്റ് ചെയ്യുക.

4. ചാറ്റ് ഹിസ്റ്ററി ക്ലിയർ ചെയുക.

5. പ്രിതികാരം ചെയ്യണം എന്ന ചിന്ത ഒഴിവാക്കുക (മൂന്നാമത്തെയും നാലാമത്തെയും പോയിൻട്സ് അതിന് വേണ്ടിയുള്ളതാണ്)

6. കള്ളുകുടി കുറച്ചുകാലത്തേക്ക് ഒഴിവാക്കുക.

7. പ്രേമിച്ചോണ്ടിരുന്ന കാലത്ത് അവൾ നമ്മുടെ ഏതെങ്കിലും കൂട്ടുകാരനെ/ കൂട്ടുകാരിയെ ഇഷ്ടമില്ല
എന്ന് പറഞ്ഞിരുന്നെങ്കിൽ അവരോടൊപ്പമുള്ള സെൽഫി അപ്‌ലോഡ്‌ ചെയ്യുക.

8. കല്യാണം ആണെന്നു അറിഞ്ഞാൽ ബെസ്റ്റ് വിഷസ് പറയുക.

9. എഫ്ബിയിൽ അവളുടെ കല്യാണ ഫോട്ടോസ് കാണുമ്പോ ദേഷ്യം വരുവാണെങ്കി ആ ഫോട്ടോസിന് അടിയിൽ പോയി, നൈസ് കപ്പിൾസ്, മെയിഡ് ഫോർ ഈച് അതർ എന്നൊക്കെ കമന്റ് ചെയ്യുക.

10. നിങ്ങളുടെ അനുഭവങ്ങൾ കൂട്ടി വെച്ച് ഒരു ബ്ലോഗ്‌ എഴുതുക!

10. നിങ്ങളുടെ അനുഭവങ്ങൾ കൂട്ടി വെച്ച് ഒരു ബ്ലോഗ്‌ എഴുതുക!

Like what you read? Give Ronnie Manuel Joseph a round of applause.

From a quick cheer to a standing ovation, clap to show how much you enjoyed this story.