ഒരു റഷ്യന് മലയാളിയുടെ ‘ഏഷ്യ’പരീക്ഷണങ്ങള്

Rama Nair
10 min readFeb 4, 2024

--

ഡോ. രാജി മേനോൻ/കെ. വേണു

“മാതൃഭൂമി”

സെപ്തംബര് 28 — ഒക്ടോബർ 4, 2008

കേരളത്തിലെ മാധ്യമരംഗത്തെ പുതുലോകപ്പിറവിയുടെ പ്രഖ്യാപനമായിരുന്നു ഏഷ്യാനെറ്റ്. കേരളീയ ജീവിതത്തെ അടുമുടി പതുക്കിപ്പണിയുന്നതില് നിര്ണാ യക പങ്കുവഹിച്ച ചാനല് വിപ്ലവത്തിന് തിരികൊളുത്തുന്നത് ഏഷ്യാനെറ്റിന്റെ സംപ്രേഷണത്തോടെയാണ്. സാഹസികവും ധീരവുമായ ആ ചുവടുവെപ്പിനു മുന്നില് ഡോ. രജിമേനോന് എന്ന പ്രവാസി മലയാളിയുടെ മൂലധനവും ഭാവന യുമായിരുന്നു. ചരിത്രനിര്മിതിക്ക് പിറകിലെ വലിയ പങ്കാളിയായിരുന്നിട്ടും ആഘോഷിക്കപ്പെട്ട ചരിരതങ്ങളില് ഏറെയൊന്നും രേഖപ്പെടുത്തപ്പെടാതെ പോയ രജിമേനോന് തുറന്നു സംസാരിക്കുകയാണ് ഈ അഭിമുഖത്തില്.

ഡോ. രാജി മേനോൻ (ഏഷ്യാനെറ്റ് സ്ഥാപകൻ)

ഡോ. രജിമേനോനെക്കുറിച്ച് ഞാന് നേരത്തെ കേട്ടിരുന്നത്, സോവിയറ്റ് യൂണി യനില് വേരുറപ്പിച്ച അതിവേഗം വളര്ന്നുവന്ന, കൊടുങ്ങല്ലുര്ക്കാരനായ സമര്ഥ നായ ഒരു ബിസിനസ്സുകാരന് എന്നായിരുന്നു. നേരിട്ട് പരിചയപ്പെടാന് സാഹച ര്യമുണ്ടായിരുന്നില്ല. പിന്നീട് വലരെ യാദൃച്ഛികമായിട്ടാണ് ഡോ. മേനോനുമായി പരിചയപ്പെടുന്നത്.

2004- ല് ആണെന്ന് തോന്നുന്നു, ഏഷ്യാനെറ്റ്, കമ്യൂണിസത്തെക്കുറിച്ച് ചെയ്യുന്ന വലിയൊരു പ്രോഗ്രാമിനുവേണ്ടി ഞാനുമായിട്ടുള്ള വിശദമായ ഒരഭിമുഖം റെക്കോര്ഡു ചെയ്യാന് തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കിട്ടി. അതനുസരിച്ച് അവിടെ എത്തുകയും ദേശാഭിമാനിയിലെ ശക്തി ധരന് നടത്തിയ അഭിമുഖത്തില് പങ്കെടുക്കുകയും ചെയ്തു. അതുകഴിഞ്ഞപ്പോ ഴാണ് ഒരാള് അടുത്തുവന്ന് “സഖാവ് എന്നെ ഓര്ക്കുന്നുണ്ടോ” എന്ന് ചോദിച്ചത്. പെട്ടെന്ന് ഓര്മ്മവന്നില്ല. ചില സൂചനകള് തന്നപ്പോള് ആളെ മനസ്സിലായി. അടി യന്തരാവസ്ഥയിലെ രാജന് കേസിനെത്തുടര്ന്ന് രാജന്റെ കോളേജില് നിന്ന് (ആര്. ഇ.സി) സമര്ഥരായ എഞ്ചിനിയറിംഗ് വിദ്യാര്ത്ഥികളുടെ ഒരു നിരതന്നെ നക്സ ഘൈറ്റ് പ്രസ്ഥാനത്തിലേക്ക് വരികയുണ്ടായി. 80–81 കാലത്ത് വിപ്ലവ വിദ്യാര്ത്ഥി സംഘടനയുടെ സംസ്ഥാന സ്വരെകട്ടറിയായിരുന്ന രാജീവന് അവരില് ഒരാളായി രുന്നു. ആ രാജീവനാണ് എന്റെ മുന്നില് നിന്നിരുന്നത്. ആളിപ്പോള് സ്വീഡനിലെ ഉപ്സാല യുണിവേഴ്സിറ്റിയില് പ്രൊഫസറാണ്.

കെ. വേണു

ഏഷ്യാനെറ്റിന്റെ മുഖ്യ പ്രമോട്ടരും തുടക്കക്കാരനും ആയിരുന്ന ഡോ. രജിമേനോനെ മലയാളികള്ക്ക് ഒട്ടും അറിയില്ല എന്നൊരവസ്ഥയുണ്ട്. ഈ അവസ്ഥ മാറണ മെന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു സംഭാഷണത്തിന് ഞാന് മുന്കൈ യെടുത്തത്.

ഏഷ്യാനെറ്റ് ചെയര്മാനായി രുന്ന ഡോ. രജിമേനോന്റെ അനന്തരവനാണ് രാജീവന്. അമ്മാവന് അനന്തര വനെ ഗുജറാത്തിലെ കാണ്ട്ല നഗരത്തിലുണ്ടായിരുന്ന തന്റെ കമ്പനിയില് ജോലി ക്കൊടുക്കുകയും അവിടെ നിന്ന് അമേരിക്കയില് പരിപഠനത്തിന് അയയ്ക്കുകയും ചെയ്തു. അവിടെനിന്നാണ് ഡോ. രാജീവന് ഡ്വീഡനിലെത്തിയത്. എന്റെ വീക്ഷ ണപരമായ മാറ്റങ്ങള് സൂക്ഷമമായി ശ്രദ്ധിക്കുകയും വലിയൊരു പരിധിവരെ യോജി ക്കുകയും ചെയ്യുന്ന ആളാണ് രാജീവനെന്ന് സംഭാഷണത്തില് നിന്ന് മനസ്സിലാ വുകയും ചെയ്തു. ഡോ. രജിമേനോനുമായി ഞാന് പരിചയപ്പെടണമെന്നുള്ള നിര്ദേശം രാജീവിന്റേതായിരുന്നു. രാജീവുതന്നെ അതിനുള്ള അവസരമൊരുക്കു കയും ചെയ്തു.

കൊടുങ്ങല്ലൂരില് ഡോ. മേനോന്റെ വീട്ടിലായിരുന്നു ആദ്യത്തെ കൂടിക്കാ ഴ്ച. അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള് കൂടി ഉണ്ടായിരുന്നു. മണിക്കുറുകള് നീണ്ട ആ ചര്ച്ച പരസ്പരം മനസ്സിലാക്കാന് ഏറെ സഹായിച്ചു. ഏഷ്യാനെറ്റില് പരമ്പരയായിവന്ന കമ്മ്യൂണിസം പ്രോഗ്രാമില് ഞാന് സഹകരിക്കണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. റഷ്യന് ആര്ക്കെവ്സില് നിന്ന് പുറത്തു വരുന്ന പഠനങ്ങളും കാസറ്റുകളും സി.ഡി കളുമെല്ലാം തേടിപ്പിടിച്ച് കൊണ്ടുവരി കയും റഷ്യയിലും പടിഞ്ഞാറന് വിപണികളിലും കിട്ടാവുന്ന പുസ്തകങ്ങള് കണ്ടെത്തി വിശകലനം നടത്തുകയും ചെയ്തിട്ടാണ് ആ പഠനം മുന്നേറിയത്. റഷ്യന് ഭാഷയിലുള്ള പുസ്തകങ്ങളും സി.ഡികളും മറ്റും തര്ജമ ചെയ്യുന്നതിന് റഷ്യയില് നിന്ന് ആളെ വരുത്തുകവരെയുണ്ടായി. ആ പ്രോഗ്രാം പരമാവധി മെച്ച പ്പെട്ടതാകുന്നതിന് ഡോ. മേനോന് കാണിച്ച താത്പര്യം എന്നെ ശരിക്കും അത്ഭുത പ്പെടുത്തുകയുണ്ടായി. സാധാരണ ബിസിനസ്സുകാരില് നിന്ന് ഏറെ വ്ൃത്യസ്തനാണ് ഡോ. മേനോനെന്ന് മനസ്സില് കുറിച്ചിടുകയും ചെയ്തു.

പിന്നീട് ഈ ധാരണ ബലപ്പെടുകയും ചെയ്തു. ഇടയ്ക്കിടെ ഞങ്ങള് തമ്മില് കാണുമ്പോഴെല്ലാം പുതുതായി വാങ്ങിയോ വായിച്ചതോ ആയ പുസ്തകങ്ങളെ ക്കുറിച്ച് പറയാനുണ്ടാകും. ചില പുസ്തകങ്ങള് ഞാന് കൂടി വായിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് അധികകോപ്പിയുമായിട്ടാണ് വരിക. മറ്റു ചിലപ്പോള് നിന ച്ചിരിക്കാതെ ഫോണ്കോളായിരിക്കും. ചിലപ്പോള് മോസ്കോയില് നിന്ന്, അല്ലെ ങ്കില് ലണ്ടനില് നിന്നോ ഉക്രൈനില് നിന്നോ, ദുബായില് നിന്നോ ആകും. നീണ്ട ഫോണ് സഭാഷഞത്തിലെ വിഷയം പുതുതായി വായിച്ച ലേഖനത്തിലെയോ പുസ്തകത്തിലെയോ, തന്നെ ആകര്ഷിച്ച ആശയമോ സംഭവമോ ആയിരിക്കും.

ഏഷ്യാനെറ്റിന്റെ മുഖ്യ പ്രമോട്ടറും തുടക്കക്കാരനും ആറേഴുവര്ഷം അതിന്റെ പൂര്ണ അമരക്കാരനും ആയിരുന്ന ഡോ. രജിമേനോനെ മലയാളികള്ക്ക് ഒട്ടും അറിയില്ല എന്നൊരവസ്ഥയുണ്ട്. ഈ അവസ്ഥ മാറണമെന്നു തോന്നിയതു കൊണ്ടാണ് ഇങ്ങനെയൊരു സംഭാഷണത്തിന് മുന്കൈയെടുത്തത്.

സോവിയറ്റ് യൂണിയനില് ഉണ്ടായിരുന്ന കാലത്ത് ഇന്തോ സോവിയറ്റ് വ്യാപാ രത്തിലെ പ്രധാനകണ്ണിയായിരുന്നു രജിമേനോന് എന്നു കേട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയനില് എത്തിപ്പെട്ടതിനെക്കുറിച്ചും ആ കാലഘട്ടത്തെക്കുറിച്ചും പറയാമോ?

1970 — ല് മെഡിക്കല് സ്റ്റുഡന്റായിട്ടാണ് ഞാന് സോവിയറ്റു യൂണിയനില് എത്തുന്നത്. രാഷ്ര്രീയ സ്വാധീനം വഴിയല്ല. എന്റെ കുഞ്ഞച്ഛനായ എന്. ബി.മേനോന് ശുപാര്ശ ചെയ്തതുപ്രകാരം ഡല്ഹിയില് നിന്ന് ടി.എന് കളും കെ.പി.എസ്. മേനോനുമാണ് സ്കോളര്ഷിപ്പോടുകൂടി പഠിക്കാന് അവസരമു ണ്ടാക്കിതന്നത്. ഇന്റേണ്ഷിപ്പ് ഉള്പ്പെടെ വിദ്യാര്ത്ഥി ജീവിതം 80 ല് അവസാനി ച്ചു.

വിദ്യാര്ത്ഥി ജീവിതകാലത്ത് എന്നെ രൂപപ്പേടുത്തുന്നതില് സ്വാധീനം ചെലു ത്തിയ പി.ടി.ഐ. യുടെ മോസ്കോ കറസ്പോണ്ടന്റ് ആയിരുന്ന പി.ഉണ്ണികൃഷ്ണന് ബിസിനസ് രംഗത്തെ എന്റെ പെട്ടന്നുള്ള വളര്ച്ച കണ്ട് അത്ഭുതപ്പെടുകയും സന്തോ ഷിക്കുകയും ചെയ്തു. മുന്നുനാല് വര്ഷം കൊണ്ട് അടിത്തറയിട്ടുകഴിഞ്ഞിരുന്നു. കയറ്റുമതി, ഇറക്കുമതി സ്ഥാപനമായ മേനോന് ഇംപെക്സ്, മരുന്നുനിര്മ്മാണ ശാലയായ മേനോന് ഫാര്മ തുടങ്ങ് 8–10 സ്ഥാപനങ്ങള് ഉണ്ടായിരുന്നു.

സോവിയറ്റ് യുണിയന്റെ തകര്ച്ചയ്ക്കുമുമ്പുള്ള അവിടുത്തെ സാമുഹിക രാഷ്ട്രീയ ഘടനയെക്കുറിച്ച് ഉപരിപ്ലവമായ ധാരണകളാണ് ഉണ്ടായിരുന്നത്. ഭൂരി പക്ഷം ജനങ്ങള്ക്കും ആവശ്യമായ ഭക്ഷണം, പാര്പ്പിടം, സുരക്ഷിതത്വം, ദേശാഭി മാന ബോധം എന്നിവ നല്കുന്നതില് അക്കാലത്തെ സാമൂഹികവ്യവസ്ഥ വിജ യിച്ചിരുന്നു. ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് അനുഭവങ്ങളും വൃത്യസ്തമാ യിരുന്നു. എല്ലാം നേരെ ചൊവ്വെ ആയിരുന്നു. ചതിപ്രയോഗമോ തട്ടിപ്പോ ഒന്നും ഇല്ലായിരുന്നു. കരാറുകളെല്ലാം കൃത്യമായി പാലിക്കപ്പെട്ടിരുന്നു.

സോവിയറ്റ് യൂണിയന് തകരാനുള്ള കാരണങ്ങളെപ്പറ്റിയും സാഹചര്യങ്ങ ളെപ്പറ്റിയും എല്ലാം നമ്മള് “കമ്യൂണിസം ഒരു സത്യാന്വേഷണം” എന്ന പരമ്പര യില് വേണ്ടര്ര വിശകലനം ചെയ്തതാണല്ലോ. പ്രശ്നങ്ങള് അധികവും ആന്ത രികം ആയിരുന്നു. ഗോര്ബച്ചോവും റിഗനും പോളണ്ടില് തുടങ്ങിയ പ്രശ്നങ്ങളും നിമിത്തങ്ങളായിരുന്നു എന്നു പറയാം. പിന്ക്കാലത്ത് യെന്സിന് “ലിബറല് ഡെമോക്രസി” എന്ന ആശയം പ്രാവര്ത്തികമാക്കാന് ശ്രമിച്ചെങ്കിലും അരാജക ത്വവും പണത്തകര്ച്ചയുമായിരുന്നു ഫലം. ഇപ്പോഴാകട്ടെ ‘അഥോറിട്ടേറിയല് ഡെമോക്രസി’ പ്രാവര്ത്തികമാക്കിവരുന്നു. എണ്ണയുടെയും ഗ്യാസിന്റെയും ഉയര്ന്ന വലക്കയറ്റം റഷ്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സോവിയറ്റ് യൂണിയന്റെ തകര്ച്ചയുടെ സാഹചര്യത്തിലാണല്ലോ ഏഷ്യാ നെറ്റ് തുടങ്ങുന്നത്. അതിന്റെ പശ്ചാത്തലം എന്തായിരുന്നു? ഡോക്ടര് വഹിച്ച പങ്കെന്തായിരുന്നു?.

പി.ടി.ഐ യില് പി. ഉണ്ണികൃഷ്ണനെക്കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. അദ്ദേഹം ഡല്ഹിയിലെത്തി. പിന്നീട് പി.ടി.ഐയുടെ ജനറല് മാനേജരാവുകയും ചെയ്തിരുന്നു.

ശശികുമാറുമാ

ഞാന് ഡല്ഹിയില് എത്തുമ്പോഴൊക്കെ തമ്മില് കാണാറുണ്ടാ യിരുന്നു. അദ്ദേഹവും കൂടി പെന്ഷനാകുന്നതോടെ, പി.ടി.ഐ യില് പൊതു വില് തെക്കേ ഇന്ത്യക്കാര്ക്കും പ്രത്യേകിച്ച് മലയാളികള്ക്കും ഉണ്ടായിരുന്ന മേധാ വിത്തം അവസാനിക്കാന് പോവുകയാണെന്ന് ഒരിക്കല് നിരാശയോടെ പറയുക യുണ്ടായി. എന്റെ അനന്തരവനായ ശശികുമാര് അപ്പോള് ഹിന്ദുവിന്റെ ബഹ്റൈ നിലെ വെസ്റ്റ് ഏഷ്യാ കറസ്പോണ്ടന്റ് ആയിരുന്നതിനുശേഷം റിലയന്സിന്റെ മുദ്ര ആഡ് ഏജന്സിയില് ജോലി ചെയ്യുകയായിരുന്നു. ഉണ്ണേട്ടന് ആരംഭിച്ചുക ഴിഞ്ഞിരുന്ന പി.ടി.ഐ. ടി.വി യിലേക്ക് ഞാന് നിര്ദേശിച്ചതനുസരിച്ച് ശശിയെ ഡെപ്യൂട്ടി ജനറല് മാനേജരായി നിയമിക്കുകയായിരുന്നു.

ഒരിക്കല് ഉണ്ണ്യേട്ടന് പറഞ്ഞു ഇത്തവണ വരുമ്പോള് നേരിട്ട് തീര്ച്ചയായും കാണണമെന്ന്. കണ്ടപ്പോള്, പ്രക്ഷേപണരംഗത്ത് ഉണ്ടായിരുന്ന സര്ക്കാര് നിയ ന്ത്രണങ്ങള് അവസാനിച്ച പുതിയ സാഹചര്യം സൃഷ്ടിക്കുന്ന സാധ്യതകളെപ്പറ്റി യാണ് സംസാരിച്ചത്. ദൂരദര്ശന്റെ കുത്തക അവസാനിച്ച സാഹചര്യത്തില് നമു ക്കൊരു പുതിയ ദേശീയ ടി.വി. ചാനല് തുടങ്ങിയാലോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ നിര്ദേശവും വെച്ചു. ചാനലിന്റെ നിക്ഷേപകന് ഞാനായിരിക്ക ണമെന്നും മറ്റു പങ്കാളികളായി പ്രധാന പ്രതമുതലാളിമാരെയും പി.ടി.ഓഈയോടൊപ്പം ഉണ്ണ്യേട്ടന് കൊണ്ടുവരുമെന്നും, ഒരു റഷ്യന് ദ്രാന്സ്്പോണ്ടര് ഞാന് ഏര്പ്പാട് ചെയ്യണമെന്നും എനിക്കതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഞാന് സമ്മതി ച്ചു. ഉണ്ണ്യേട്ടനോട് പറ്റില്ലയെന്ന് പറയാന് എനിക്കാകുമായിരുന്നില്ല. മാധ്യമരംഗം എന്റെ മേഖലയല്ലാതായിരുന്നിട്ടും ഞാന് അതിന് മുന് കൈയെടുക്കുന്നത് ഉണ്ണ ട്ടന് നിമിത്തമാണ്, പ്രിയ അനന്തരവന് ശശിയും കൂടെയുണ്ടല്ലോ.

ഞാന് മോസ്കോയില് ഗഗാറിനു ശേഷം രണ്ടാമത്തെ ബഹിരാകാശ സഞ്ചാ രിയായിരുന്ന വോളിനവിനെയും സോവിയറ്റ് യൂണിയന്റെ മിക്ക റോക്കറ്റ് ലോഞ്ചിങ്ങിന്റെയും ചുക്കാന് പിടിച്ചിരുന്ന ജനറല് ആന്ത്രോണവനെയും (സോ വിയറ്റ് യൂണിയന്റെ തകര്ച്ചയുടെ സാഹചര്യം സൃഷ്ടിച്ച ദൈന്യാവസ്ഥയില്) എന്റെ കമ്പനികളിലെ ഉപദേഷ്ടാക്കളായി നിയമിക്കുകയും അവരുടെ സഹായ ത്തോടെ എക്രാന് എന്ന സാറ്റലൈറ്റിലെ ട്രാന്സ്പോണ്ടറിന് വേണ്ടി കരാറില് ഒപ്പിടുയും ചെയ്തു. ഞാന് വിദേശ ഇന്ത്യക്കാരനായിരുന്നതുകൊണ്ട് ഇന്ത്യയില് മാധ്യമസംരംഭം തുടങ്ങണമെങ്കില് ക്രേന്ര സര്ക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങേണ്ടതുണ്ടായിരുന്നു. അതിന് സമയം പിടിക്കും തന്മൂലം ശശിയുടെയും എന്റെ അനന്തരവളുടെ ഭര്ത്താവായ സി.പി. ച്ര്രശേഖറിന്റെയും പേരില് കമ്പനി രജിസ്റ്റര് ചെയ്തു. ദ്രാന്സ്പോണ്ടരിന് ഒരു വര്ഷത്തേക്കുള്ള വാടകയാകട്ടെ പത്ത് ലക്ഷത്തില് നിന്നും നാല്പത്തഞ്ചു ലക്ഷം ഡോളറായി കോണ്ട്രാക്ട് ഒപ്പിടുന്ന സമയത്ത് ഉയര്ന്നിരുന്നു. സി.ടി.വി. യുടെ സുഭാഷ് ച്നദ്രയടക്കം പലരും ആ ട്രാന്സ്പോണ്ടറിനുവേണ്ടി ശ്രമിക്കുന്നുമുണ്ടായിരുന്നു.

അവിടെ കാര്യങ്ങള് ഇങ്ങനെ പുരോഗമിച്ചപ്പോള് ഇവിടെ ഇന്ത്യയില് കാര്യ ങ്ങള് മുന്നോട്ടുപോയില്ല. മാധ്യമപ്രമുഖരെ ആരെയും പി.ടി.ഐ. യെ തന്നെയും ഈ സംരംഭത്തിലേക്ക് കൊണ്ടുവരാന് ഉണ്ലേട്ടനായില്ല. അങ്ങനെ വന്നപ്പോള് ഒരു ബിസിനസ് ചാനല് തുടങ്ങുന്നതിനെപ്പറ്റിയും ചിന്തിച്ചിരുന്നു. ഞാന് അനുകു ലിക്കുകയും ചെയ്തിരുന്നു. ഇത് ഏത് നടത്തിയിരുന്നെങ്കിലും അതിന്റെ തലപ്പത്ത് ഉണ്ണേ ട്ടനാണ് ഉണ്ടാകുമായിരുന്നത്. പക്ഷേ ദൌര്ഭാഗ്യവശാല് ഈ പദ്ധതികളെല്ലാം അവതാളത്തിലാകുംവിധം ഉണ്ണേട്ടന്റെ ലങ് ക്യാന്സര് ഗുരുതരാവസ്ഥയിലായി. ഒന്നര വര്ഷത്തിനുള്ളില് അദ്ദേഹം മരിക്കുകയും ചെയ്തു.

ട്രാന്സ്പോണ്ടറിനുള്ള പണം അപ്പോഴേക്കും നല്കിത്തുടങ്ങിയിരുന്നതു കൊണ്ടും അത് തിരിച്ചുകിട്ടുകയില്ലെന്നതുകൊണ്ടും മോസ്കോയില് ചെയ്തുവച്ച അറോേഞ്ച്മെന്സ് കളയാന് താല്പര്യമില്ലായിരുന്നതുകൊണ്ടും ഒരു ചാനല് തുട ങ്ങിയേ തീരു എന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് ദേശീയ ചാനല് എന്ന ആശയം ഉപയേക്ഷിച്ച് പ്രദേശിക മലയാളം ചാനലായി തുടങ്ങാം എന്ന ധാരണയിലെത്തുന്നത്. അതുവരെ സഹായറോളുണ്ടായിരുന്ന ശശി പ്രധാന റോളി ലേക്ക് വരുന്നത് അതോടുകൂടിയാണ്. വി.കെ. മാധവന്കുട്ടി ഈ സംരംഭത്തിലെ ഒരു അനിവാര്യപങ്കാളിയായത് ഈ കാലഘട്ടത്തിലാണ്.

മദ്രാസിലെ എന്റെ കമ്പനിയായ മേനോന് ഇംപെക്സിന്റെ ഓഫീസിലാണ് ആദ്യത്തെ ഏതാനും വര്ഷങ്ങളില് ഏഷ്യാനെറ്റിന്റെ കമ്പനി ഓഫീസ് പ്രവര്ത്തി ച്ചത്. ആദ്യത്തെ നാലഞ്ചു വര്ഷങ്ങളില് ഏഷ്യാനെറ്റിന്റെ എല്ലാത്തരം പ്രവര്ത്ത നങ്ങള്ക്കുമുള്ള പണം ഞാന് തന്നെയാണ് മുടക്കിയത്. ഞാനല്ലാതെ മറ്റൊരു സാമ്പത്തിക ഉറവിടം ഏഷ്യാനെറ്റിന് ഉണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള് പണത്തിന്റെ ഞെരുക്കം വല്ലാതെ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. ചാനല് എന്ന ആശയം തുടങ്ങിയപ്പോള് ഞാന് അതിന്റെ മെയിന് ഇന്വെസ്റ്റര് എന്നായി രുന്നു ഉദ്ദേശ്യം. പക്ഷെ, ഉണ്ണിയേട്ടന്റെ മരണം എന്നെ അതിന്റെ ഒണ്ലി ഇന്വെസ്റ്റ റാക്കി മാറ്റി.

എക്രാന് എന്ന സാറ്റലൈറ്റിന്റെ സാധ്യത ഉദ്ദേശിച്ചപോലെ പ്രയേജനപ്രദമാ യിരുന്നില്ല. അതിന്റെ യാഗി ആന്റിന നാഷണല് ചാനല് ഉദ്ദേശിച്ചുകൊണ്ടുള്ളതാ യിരുന്നു. പ്രദേശിക ചാനലിന് അതിന്റെ ആവശ്യകതയില്ല. മാത്രമല്ല വര്ഷം പ്രതി നാല്പത്തഞ്ച് ലക്ഷം ഡോളര് കൊക്കിലൊതുങ്ങുന്നതുമായിരുന്നില്ല. തന്മുലം എക്രാനുമായുള്ള കരാര് അവസാനിപ്പിച്ച് വേറൊരു റഷ്യന് സാറ്റലൈറ്റായ ഗൊറിസോണ്ടിന്റെ ദ്രാന്സ്പോണ്ടര് ഒരു അമേരിക്കന് കമ്പനിയിലൂടെ വാടകയ്ക്കെ ടുത്തു. എക്രാന്റെ വാടകയുടെ നാലിലൊന്നേ ഇതിന് വേണ്ടായിരുന്നുള്ളു.

പക്ഷേ, ഇതിന്റെ പ്രവര്ത്തനത്തിന് കേബിള് ശൃംഖല അനിവാര്യമായിരുന്നു. ഏഷ്യാ നെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്സ് എന്ന കമ്പനി രജിസ്റ്റര് ചെയ്യുന്നത് ഇതിനു വേണ്ടിയായിരുന്നു. കമ്പനിക്കാവശ്യമായ എല്ലാ ചെലവുകളും ഞാനാണ് ചെയ്ത ത്. കേബിള് ശൃംഖല വിപുലീകരിക്കുന്നതിന് ഇലക്ട്രിസിറ്റി ബോര്ഡിന്റെ പോസ്റ്റു കള് ഉപയോഗപ്പെടുത്താനുള്ള സര്ക്കാര് അനുവാദം ലഭിക്കുന്നതില് വി.കെ. മാധ വന്കുട്ടിയുടെ പങ്ക്: വലുതായിരുന്നു. അന്നത്തെ മുഖ്യമ്ര്രി കെ. കരുണാകരന് കാര്യങ്ങള് മനസ്സിലാക്കി വേണ്ട സഹകരണവും നല്കി. ശൃംഖലയുടെ പണിക്ക് പണവും ആവശ്യമായിരുന്നു. സാറ്റ് കോമിനുവേണ്ടി ഫെഡറല് ബാങ്കില് നിന്ന് ആറുകോടി രൂപ ലോണെടുക്കുന്നത് എന്റെ ബോംബെയിലെ കമ്പനിയായ മേനോന് ഫാര്മ, ഏഷ്യാനെറ്റ് സാറ്റ് കോമിന്റെ അക്കാണ്ടില് ആറുകോടിയില്പ്പരം രൂപ ഈട് കാണിച്ചുകൊണ്ടായിരുന്നു. തിരുവനന്തപുരത്ത് പൂളിയറകോണം സ്റ്റുഡിയോ നടന് മധുവില് നിന്നും വാങ്ങുന്നതും ഞാന് പണം കൊടുത്തിട്ടാണ്. പിന്നീട് കൂടുതല് പണം ആവശ്യമായിവന്നപ്പോള് സാറ്റ്കോമിന്റെ പകുതി ഓഹരി റഹേജാ ഗ്രൂപ്പിന് വിറ്റ് 30 കോടിയിലേറെ രൂപ സമാഹരിച്ചിട്ടാണ് ഏഷ്യാനെറ്റിന്റെ പ്രവര്ത്തനം വിപുലീകരിച്ചത്.

ആദ്യഘട്ടത്തിലൊക്കെ ശശിക്ക് 5–6 ശതമാനം ഓഹരി കൊടുക്കാം എന്നാണ് ഞാന് പറയാറുള്ളത്. ഏറ്റവും പ്രിയപ്പെട്ട അനന്തരവനോടുള്ള സ്നേഹക്കൂടുതല് നിമിത്തം പിന്നീട് പതിനാലും ഇരുപതുമായി മാറി. ശശിയുടെ മൂലധനം അധ്വാനം മാത്രമായിരുന്നു. അതിനെ ഞാന് അല്പംപോലും വിലകുറച്ചുകണ്ടിരുന്നില്ല. 97 ലോ മറ്റോ ആണ് തനിക്ക് മറ്റു സമ്പാദ്യമൊന്നുമില്ലാത്തതുകൊണ്ട് ഏഷ്യാനെറ്റിലെ 50 ശതമാനം ഓഹരി തിനക്ക് നല്കാമോ എന്ന് ശശി അഭ്യര്ത്ഥിക്കുകയുണ്ടായി. ഒരു മടിയും കൂടാതെ ഞാനത് സമ്മതിച്ചു. അന്നെല്ലാം ശശി എനിക്ക് ഏറ്റവും
പ്രിയപ്പെട്ട അനന്തരവനായിരുന്നു. 40/60 എന്നെ 49/51 എന്നോ ഒന്നും ഞാന് പറ ഞ്ഞില്ല. മാത്രമല്ല, ഞാന് ഏഷ്യാനെറ്റിനുവേണ്ടി ഇന്ത്യയില് വന്നിരുന്ന് സമയം ചെലവഴിക്കില്ലെന്നും ശശിതന്നെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യണമെന്നും ഞാന് നിര്ദേശിച്ചു. അതോടെ ശശി ഏഷ്യാനെറ്റിലെ എല്ലാം എല്ലാം ആയിത്തീര്ന്നു. ഭജനം മൂത്ത് ഈരായ്മ ആകുമെന്ന് ഞാന് കരുതിയിരുന്നില്ല.

ഏഷ്യാനെറ്റിന്റെ ചാന് പ്രവര്ത്തനങ്ങളില് അതിന്റെ ഉള്ളടക്കം, സമീപനം തുടങ്ങിയ കാര്യങ്ങളില് ഇടപെട്ടിരുന്നോ?

ഇല്ല. അത് പൂര്ണമായും ശശിക്ക് വിട്ടുകൊടുത്തിരുന്നു. ആ മേഖലയില് ഞാന് ഇടപെടേണ്ടതില്ല എന്ന് തന്നെയായിരിന്നു ധാരണ. സാങ്കേതിക കാര്യങ്ങളിലും കേബിള് കമ്പനിയായിരുന്ന സാറ്റ് കോമിന്റെ കാരൃത്തിലുമാണ് ഞാന് താത്പര്യമെടുത്തിരുന്നത്.

വര്ഷങ്ങളോളം ഒരുമിച്ച് നിന്നിരുന്നവര് പിരിയാന് ഇടയായതെങ്ങനെയാണ്?

ഏഷ്യാനെറ്റ് തുടങ്ങിയ കാലത്തു തന്നെ റഷ്യയില് ഞാന് നാല് സംരംഭ ങ്ങള് തുടങ്ങിയിരുന്നു. പ്രിന്റിങ് പബ്ലിഷിങ്, ഫാര്മസ്യൂട്ടിക്കല്സ്, സോഫ്റ്റ്വേര് നിര്മാണം, അടിസ്ഥാന ഗവേഷണം എന്നീ മേഖലകളിലായിരുന്നു അവ. മല യാളത്തിലെ ഏക ചാനലായിരുന്ന ഏഷ്യാനെറ്റിന്റെ വിജയത്തിലും മുന്നേറ്റത്തിലും നാട്ടില് വന്ന് പങ്കുചേരാന് എനിക്ക് ആഗ്രഹമോ സമയമോ ഉണ്ടായിരുന്നില്ല. അതി ലൂപരി കേരളത്തില് ഏഷ്യാനെറ്റ് ശശികുമാറിന്റെ സംരംഭം എന്നാണ് അറിയപ്പെടു ന്നതെന്നും എന്റെ പേര് ബോധപൂര്വം പരാമര്ശിക്കാറില്ല എന്നും പല സന്ദര്ഭങ്ങ ളിലായി എനിക്ക് മനസ്സിലായി.

ഇങ്ങനെ ഒരു പശ്ചാത്തലത്തിലാണ് ഞാന് ശശികുമാറിനെ മോസ്കോയി ലേക്ക് വിളിപ്പിക്കുകയും എന്റെ ഓഹരികള് ശശിക്ക് വെണമെങ്കില് വാങ്ങാമെന്ന് പറയുകയും ചെയ്തത്. പക്ഷേ, ഒരു പ്രതികരണവും ഉണ്ടായില്ല. ഇക്കാലത്ത് എന്റെ നിക്ഷേപത്തിന് ക്രേനദ്ര സര്ക്കാരിന്റെ സമ്മതം വാങ്ങുന്നതിനുള്ള നടപടി കള് ആദ്യം നീക്കാതിരുന്നതും പിന്നീട് അനുമതി കിട്ടിയതിന് ശേഷം ആ വിവരം എന്നില് നിന്ന് ഒളിപ്പിച്ച് വെച്ചതും ഞാന് മനസ്സിലാക്കാന് ഉണ്ടായി. അതോടു കൂടി ശശിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും എന്റെ നിക്ഷേപം കൊണ്ട് ഉ ണ്ടായ സംരംഭം നോക്കേണ്ടത് ഞാന് തന്നെയാണ് എന്ന തീരുമാനത്തില് എത്തു കയും ചെയ്തു. 50 ശതമാനം ഓഹരിയും മാനേജ് മെന്റ് നിയ്രന്തണവും ഉണ്ടായി രുന്ന ശശി ഞാന് നിസ്സഹായനായിരിക്കുമെന്ന് ധരിച്ചു. ഇന്ത്യയിലെ എന്റെ ബാക്ക യുള്ള സംരംഭങ്ങളില് എന്നെ പ്രതിനിധീകരിച്ചിരുന്ന എന്റെ മുത്ത ജേഷ്ഠന് നന്ദന്റെ പേരില് നാലോ അഞ്ചാ ശതമാനം ഓഹരികള് ഈ സയത്തും ഉണ്ടായി രുന്നു. എന്റെ നിര്ദേശപ്രകാരം ജ്യേഷ്ഠന് അത് സറണ്ടര് ചെയ്തിരുന്നെങ്കിലും നിയമപരമായി അത് നിലനില്ക്കുന്നുണ്ടായിരുന്നു. ഈ തുറുപ്പ് എന്റെ കൈയ്യി ലുള്ള സാഹചര്യത്തില് ഒരു നിയമയുദ്ധത്തില് ശശി ജയിക്കുമായിരുന്നില്ല. അതു കൊണ്ടായിരിക്കാം തിരുവനന്തപുരത്ത് അന്ന് ഞാന് താമസിച്ചിരുന്ന മസ്കറ്റ് ഹോട്ട ലില് ശശി വന്ന് എന്നെ കാണുകയും എന്നോട് യുദ്ധത്തിന് തയ്യാറില്ലെന്ന് വിനയ ത്തോടുകൂടി പറയുകയും ചെയ്തത്. തന്റെ ധര്മരഹിതമായ പ്രവൃത്തികള്ക്ക് എന്നോട് മാപ്പ് പറയുകയും അതിന് ഒരു വിശദീകരണവുമായി “I was paranoic” എന്ന് കുമ്പസാരം നടത്തുകയും ചെയ്തു. ശശി ആവശ്യപ്പെട്ട തുകയില് കൂടു തല് ഞാന് ശശിക്ക് കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആ ബന്ധം അവ സാനിപ്പിച്ചത്.

ഏഷ്യനെറ്റ് പൂര്ണമായും ഏറ്റെടുത്തതിന് ശേഷം അതിന്റെ സ്വഭാവത്തില് മാറ്റം വരുത്തണമെന്ന് തോന്നിയിരുന്നോ? ആ ദിശയില് എന്തെങ്കിലും ചെയ്യാന് ശ്രമിച്ചുവോ? ഫലം വല്ലതുമുണ്ടായോ?

ശശിയെ ഒരു തവണ മോസ്കോയില് വിളിപ്പിച്ചപ്പോള് ഏഷ്യാനെറ്റിനെ ഒരു കമ്യൂണിസ്റ്റ് ചാനലായി മാറ്റാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിക്കുയുണ്ടായി. പ്രകടമായ ഇടതുചായ്വുള്ള ഒരു ചാനലായിരുന്നു അത്. അതിനെ ഒബ്ജക്ടീവ് നിലപാ ടുള്ള ഒന്നാക്കി മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. നിലപാട് മാറ്റത്തിന് വേണ്ടി സ്റ്റാഫില് ഒരാളെപ്പോലും പുറത്താ ക്കുകയോ തരം താഴ്ത്തുകയോ ഒന്നും ചെയ്തില്ല. അത്തരം രീതികളോട് യോജി പ്ലുമുണ്ടായിരുന്നില്ല. എന്തായാലും ഉദ്ദേശിച്ച രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കാന് കുറേയൊക്കെ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ഏഷ്യാനെറ്റിലെ പ്രവര്ത്തകരു മായി നല്ല ബന്ധം തുടര്ന്നപ്പോള്തന്നെ ഏഷ്യാനെറ്റ് എന്ന സ്ഥാപനവുമായി എനി ക്കുണ്ടായിരുന്ന ആത്മബന്ധം പിന്ക്കാലത്ത് നഷ്ടപ്പെടാന് തുടങ്ങി. ഒരുപക്ഷേ, പിന്നീട് ഏഷ്യാനെറ്റ് കയ്യൊഴിഞ്ഞപ്പോള് മാനസികവപ്രയാസം തോന്നാതിരുന്നത് ഈ ബന്ധത്തിന്റെ അഭാവം കൊണ്ടായിരിക്കാം. ഇന്ത്യയുടെ മൊത്തം ജനസംഖ്യ യുടെ മൂന്ന് ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ മാര്ക്കറ്റ് ഷെയേഴ്സും ഈഹിക്കാവുന്നതേയുള്ളു. ഞാന് ലോകത്തിന്റെ പലഭാഗങ്ങളില് നിന്നുമുള്ള പ്രോഗ്രാമുകള് നോക്കി, കുറെയെല്ലാം റിസര്ച്ച് ചെയ്ത് ഏഷ്യാനെ റ്റില് ചെയ്യാനുദ്ദേശിച്ച പല പ്രോഗ്രാമുകളും ഭംഗിയായി ചെയ്യാനുള്ള ഇക്കണോമിക് മാര്ക്കറ്റ് സെന്സ് മലയാളം മാര്ക്കറ്റില് ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, മലയാളം മീഡിയ എന്നുപറയുമ്പോള് മലയാളിയുടെ ഇന്നത്തെ താത്പര്യങ്ങള്ക്കും ആസ്വാ ദനശേഷിക്കും അനുസരിച്ചുള്ളതാകേണ്ടിവരും.

1999–2006 കാലഘട്ടത്തെപ്പറ്റി പറഞ്ഞാല് 99 ആയപ്പോഴേക്കും പുറത്തെ ബിസിനസ്സുകള് ഏറെക്കുറെ അവസാനിപ്പിച്ചു. ഒരു പുതിയ ഘട്ടം തുടങ്ങാന് തീരുമാനിച്ചു. ഏഷ്യാനെറ്റ് ഉപയോഗിച്ച് കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യു ണമെന്ന് കരുതി ശ്രമങ്ങളാരംഭിച്ചു. യു.ഡി.എഫിന്റെ കാലത്ത് എ.കെ. ആന്റണിയെ കണ്ട് മുഴുവന് സ്കൂളുകളും കമ്പ്യുട്ടര്വത്കരിക്കുന്നതിനുള്ള ഒരു പ്രോജക്ട് നല്കി. മുഴുവന് ചെലവും ഞാന് വഹിക്കാമെന്നായിരുന്നു നിര്ദേശം. 400 കോടി രൂപ വരും. മറുപടിയൊന്നും കിട്ടിയില്ല. പിന്നീടൊരു നിര്ദേശം വന്നു ഒരു ജില്ലയില് പരീക്ഷിക്കാമെന്ന്. ഒരു ജില്ലയില് മാത്രമായി ചെയ്യുന്നത് പ്രായോഗികമല്ല. കേര ത്തിന്റെ ധാതുമണലില് നിന്ന് ടൈറ്റാനിയം ഡയോക്സൈഡും ടൈറ്റാനിയം സ്പോഞ്ചുമല്ല, ടൈറ്റാനിയെ മെറ്റലാണ് ഉത്പാദിപ്പിക്കേണ്ടതെന്നും അതിനുള്ള സാങ്കേതിക വിദ്ൃഎത്തിച്ചുകൊടുക്കാമെന്നും നിര്ദേശിച്ചു. പ്രതികരണമൊന്നു മുണ്ടായില്ല. ഇതേക്കുറിച്ച് വിശദമായ ഒരു പഠനം തന്നെ മാതൃഭൂമി ദിനപത്രത്തില് എഴുതുകയും ചെയ്തു. കടലാക്രമണത്തെ തടയുന്നതിന് തീരത്ത് കല്ലിടലല്ല ഫല പ്രദമെന്നും പുതിയ സാങ്കേതിക വിദ്യയുണ്ടെന്നും എത്തിച്ചുകൊടുക്കാമെന്നും നിര്ദേശിച്ചു. ഫലമുണ്ടായില്ല.

നൂറുശതമാനം സാക്ഷരത കൈവരിച്ച കേരളം ഇന്ഫര്മേഷന് ടെക്നോ ളജി മേഖല എന്ന വളരെ വേഗത്തില് മുന്നോട്ടുപോയ തീവണ്ടിയില് വേണ്ട സമ യത്ത് കയറിയില്ല. മറ്റുള്ള സംസ്ഥാനങ്ങെ അനുകരിച്ച് സോഫ്റ്റ്വേര് മേഖലയില് ഉയര്ച്ചയുണ്ടാക്കാന് ശ്രമിക്കുന്നതിനോടൊപ്പം കേരളത്തിന്റെ ഇനിഷ്യേറ്റീവ് ആയി ഹാര്ഡ്വേയര് മേഖലയില് കമ്പ്യൂട്ടര് ചിപ്സ് ഉണ്ടാക്കാനുള്ള ഒരു ഫാക്ടറി തുട ങ്ങണമെന്നും അതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്നും സര്ക്കാരിനോട് നിര്ദേശിച്ചിരുന്നു. റഷ്യന് electronic സോണിനെപ്പറ്റി ഒരു പ്രസന്റെഷന് തന്നെ നടത്തി. അതിനും പക്ഷേ, ഒരു പ്രതികരണവും ഉണ്ടയില്ല. പ്രോഗ്രസ്സ് സീറോ. മന്ത്രിമാരുടെ പിന്നാലെ നടന്ന് തീരുമാനമുണ്ടാക്കിയെടുക്കുന്നതില് താത്പര്യമി ല്ല. ആ രീതിയോടു യോജിപ്പുമില്ല.

ഏഷ്യാനെറ്റില് കമ്യൂണിസത്തെക്കുറിച്ച് പഠനാര്ഹമായ പ്രോഗ്രാം ചെയ്യാന് പ്രേരണയെന്തായിരുന്നു? ഏഷ്യാനെറ്റ് സംവിധാനം അതിനോട് പ്രതികരിച്ചതെ ങ്ങനെയായിരുന്നു?

സോവിയറ്റ് കമ്യൂണിസ്റ്റുപാര്ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന, ഇപ്പോള് യുക്രൈനില് നേതൃസ്ഥാനത്തുള്ള എന്റെ സുഹൃത്തുകൂടിയായ അക്കാഡമിഷ്യന് മിസ്റ്റര് ബന്ദുര്ക്കാ എന്റെ ക്ഷണപ്രകാരം കേരളത്തില് വന്നു. ഏഷ്യാനെറ്റിനു വേണ്ടി അദ്ദേഹവുമായി ഒരു ഇന്റര്വ്യു നടത്തി. കമ്യൂണിസത്തെക്കുറിച്ച് അനുഭ വത്തിന്റെ അടിസ്ഥാനത്തില് രൂക്ഷവിമര്ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കമ്യു ണിസ്റ്റു കേരളത്തിനുവേണ്ടി കമ്യൂണിസത്തെക്കുറിച്ചുള്ള ഗരവപൂര്വമുള്ള ഒര
ന്വേഷണം വേണമെന്ന് അപ്പോഴാണ് തോന്നിയത്. ആ പ്രോഗ്രാമിനുവേണ്ടിയുള്ള പഠനം നടത്തിയത് എങ്ങനെയാണെന്ന് വേണുവിനും അറിയാവുന്നതാണല്ലോ. യാതൊരു അഡ്വര്ടൈസ്മെന്റ് വരുമാനവും പ്രതീക്ഷിക്കാതെയാണ് കുറെ സമ യവും എനര്ജിയും അതിനുവേണ്ടി മുടക്കിയത്. ആ ഒരു പരമ്പരയെ പ്രത്യയ കിച്ചും ഡോക്ടറുടെ പരിപാടിയായി മുദ്രകുത്തി. ഞാന് ഏഷ്യാനെറ്റിനെ ഒരി ക്കലും മൈക്രോ മാനേജ് ചെയ്തിരുന്നില്ല. എന്റെ സുഹൃത്തും ഏഷ്യാനെറ്റിന്റെ എം.ഡി യുമായ കെ. മാധവനും സീനിയര് പ്രവര്ത്തകരും കുടിയാണ് ദൈനംദിന കാര്യങ്ങള് നോക്കിനടത്തിയിരുന്നത്.

ഏഷ്യാനെറ്റിന്റെ മേജര് ഷെയര് കയ്യൊഴിഞ്ഞ് പിന്വാങ്ങിയത് ഉചിതമായ നടപടിയായി തോന്നുന്നുണ്ടോ? കേരളീയ സമൂഹവമായുള്ള സജീവകണ്ണി നഷ്ട പ്പെടുത്തലായിരുന്നില്ലേ അത്? പണം മാത്രമായിരുന്നു മുഖ്യ താത്പര്യമെന്ന വിമര്ശനത്തെ സാധുകരിക്കുന്ന നടപടിയായില്ലേ അത്?

ബാലന്സ്ഷീറ്റ് മാത്രം ലക്ഷ്യം വെച്ച് ഞാന് ഏഷ്യാനെറ്റ് മാനേജ് ചെയ്തി ട്ടില്ല. ഒരു ബിസിനസ്സുകാര് എന്ന നിലയില് അത് ശ്രദ്ധിക്കാത്ത ആളല്ല. കേരള ത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില് ഒരു ദൃശ്യമാധ്യമത്തിന് തനിയെ അധികമൊന്നും ചെയ്യാന് കഴിയില്ല എന്നു തോന്നുന്നു. വിവിധ മാധ്യമങ്ങളുടെ കൂട്ടായ ശ്രമം വേണമെന്ന ആശയത്തോടെ ഒരിക്കല് ഞാന് പലരെയും സമീപി ച്ചിരുന്നു. ചിലരുടെ പ്രതികരണം അനുകുലമായിരുന്നു, പക്ഷേ, ചില സാന്ദര്ഭിക തടങ്ങള് നിമിത്തം ആ ശ്രമം മുന്നോട്ടുപോയില്ല. വളരെ ചെറുപ്പം മുതല്ക്കേ വിദേശ ഇന്ത്യാക്കാരനായിത്തീര്ന്ന എനിക്ക് കേരളത്തില് സൂക്ഷമതല ഇടപെ ടല് നടത്തുക പ്രയാസമാമെന്നും തോന്നി.

സമീപകാലത്ത് ഞാന് കേന്ദ്രീകരിച്ചിരിക്കുന്നത് എണ്ണ, പ്രകൃതിവാതക ഖന നവ്യവസായത്തിലാണ്. അതിലേക്കു വേണ്ടി കൂടുതല് പണം ആവശ്യമായിവ ന്നു. ഇതെല്ലാം കൂടിച്ചേര്ന്നപ്പോഴാണ് ഏഷ്യാനെറ്റ് ഷെയര് വില്ക്കാന് തയ്യാറായ ത്.

ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില് കേരളത്തിലെ ദൃശ്യ മാധ്യമരംഗത്ത് വരുത്തേണ്ട മാറ്റങ്ങള് വല്ലതുമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഏഷ്യാനെറ്റിന്റെ ചുക്കാന് വേണ്ടെന്നുവച്ച ഞാന് ദൃശ്യമാധ്യമരംഗത്ത് വരു ത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വാചകമടിക്കുന്നത് ഉചിതമല്ല. എങ്കിലും, ചോദ്യത്തിനു മറുപടി പറയാം. എത്രയോ കാലയങ്ങളായി പ്രതമായാലും ദൃശ്യമാധ്യമങ്ങലാ യാലും അത് ഒരു ബിസിനസ് തന്നെ ആണ്. ബാലന്സ്ഷീറ്റ് നോക്കാതെ അത് നിലനിര്ത്താനാവില്ല. വരുമാനത്തിന്റെ അവസ്ഥ നോക്കാതെ ചെലവ് ചെയ്യാനാ വില്ല. അപ്പോള് പരിമിതകളായി. സാമൂഹിക താത്പര്യങ്ങള് മാത്രം ശ്രദ്ധിച്ചു കൊണ്ട് പ്രോഗ്രാമുകളുടെ റേറ്റിങ് നോക്കാതെ മുന്നോട്ടു പോകാനാകാതെ വരു ന്നത് സ്വാഭാവികമാണ്. നഷ്ടം സഹിച്ച് ചാനല് നടത്താന് സര്ക്കാരിന് കഴി ഞ്ഞേക്കും. പക്ഷേ, അതിന്റെ സ്വഭാവം സാമൂഹിക നന്മ മാത്രം ആയിക്കൊള്ളണ മെന്നില്ല. അധികാര താത്പര്യങ്ങളുടെ ദിശയിലായിരിക്കും അത് പ്രവര്ത്തിക്കുക. വരുമാനം നോക്കാതെ, നഷ്ടം താങ്ങാന് കഴിയുന്ന ഉദാരമതിയായ ഒരു സംരംഭ കന് സാമൂഹികനന്മമാത്രം ലക്ഷ്യം വെച്ചുള്ള ചാനല് നടത്താന് കഴിഞ്ഞേക്കും. പക്ഷേ, അങ്ങനെയുള്ളവര് ഇവിടെ എവിടെ?

കേരളത്തിലെ പോലെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വലയുന്ന ഒരിടത്ത്, ഇതെല്ലാം തുറന്ന് കാട്ടി, സൂക്ഷമമായി അനുധാവനം ചെയ്ത് പരിഹരി ക്കാന് ശ്രമിക്കുന്ന ദൃശ്യമാധ്യമത്തിന് എന്നും പ്രസക്തിയുണ്ട്. മലയാളികളുടെ ഇന്നത്തെ അവസ്ഥ പൊട്ടക്കിണറ്റിലെ തവളയുടെതുപോലെയാണ്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള് ഇന്ത്യയില്തന്നെ മറ്റുപലയിടത്തും ഉണ്ടാവുന്ന മാറ്റങ്ങള് അവനെ നേരില് കാണിച്ചുകൊടുക്കണം. വളരെ കണ്സര്വേറ്റീവ് ആയ നമ്മുടെ സമൂഹത്തെ 21-ാം നൂറ്റാണ്ടിലെ മാറ്റങ്ങള് ഉള്ക്കൊള്ളാന് സഹായിക്ക ണം. അന്വേഷിക്കാന് തുടങ്ങിയാല് ദൃശ്യമാധ്യമത്തിന്റെ മുന്നില് സാധ്യതക്ക്
ഏറെയാണ്. ഞാന് പ്രഖ്യാപനങ്ങളില് വിശ്വസിക്കുന്ന ആളല്ല. അതുകൊണ്ടു തന്നെ ഇവിടെ നിര്ത്തട്ടെ. നമ്മുടെ നാടായ കേരളത്തോടുള്ള എന്റെ ബന്ധങ്ങളും ഇവിടെ അവസാനിക്കുന്നില്ല. “Somebody from the past” ആയി എന്നെ എഴുതിത്തള്ളു കയും വേണ്ട.

--

--