മഴപെയുമ്പോൾ....

രാത്രി ദൂരദർശൻ കാണാൻ ഇരിക്കുമ്പോ ആയിരിക്കും കാറ്റടിച്ചു കറന്റ്‌ പോവുന്നത്..
പിന്നെ "നശിച്ച" മഴയെ പഴിക്കലാണ്..
ആകെ ഉള്ള ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ടി.വി കര്ക്കിടകത്തിന്റെ ഇടിയിലും മിന്നലിലും പണിമുടക്കും,ചിങ്ങത്തിലെ പിന്നെ കാണാൻ കിട്ടു..
ഇങ്ങനെയൊക്കെ ആണെങ്കിലും മഴയെ ഒരുപാട് സ്നേഹമായിരുന്നു..
സ്കൂളിൽ പോവുമ്പോ മഴ ഉണ്ടെങ്കിൽ മനസ്സ് നിറഞ്ഞു..
മഴയത്തെ മണ്ണിന്റെ മണം ഇന്നത്തെ axe ഇനെ കടത്തിവെട്ടിയിരുന്നു..

കാലം ഒരുപാട് മുന്നോട്ട് പോയി...
കാലം എത്ര മാറിയാലും..
കാലം തെറ്റി പെയ്താലും..
മഴയുടെ ഗന്ധം ഒന്ന് തന്നെ ആണ്..
മഴയുടെ സ്വരം കാതുകൾക്ക് ഇമ്പവും...

"മഴയുടെ മലയാളം തിരിച്ചറിഞ്ഞ കാലം....
കര്ക്കിടകം കരഞ്ഞപ്പോൾ തേൻവരിക്കയുടെ നനഞ്ഞ മധുരം നുനഞ്ഞപ്പോൾ തൂവാനയിൽ തുമ്പികൾ പറന്നപ്പോൾ എല്ലാം മഴയുടെ മണം പിടിച് നടന്നതായിരുന്നു... ജനാലകളെ ഇറുക്കിയടച്ച തുലാക്കാറ്റിൽ നിന്ന്,
ഇരമ്പിയെത്തുന്ന ഇടിമുഴക്കങ്ങളിൽ നിന്ന് കേട്ട വ്യഞ്ജനങ്ങൾ.
തിരമുറിഞ്ഞു പെയ്ത തിരുവാതിര ഞാറ്റുവേലയിൽ നിന്ന് പാടിയപ്പോൾ പഠിച്ച മഴയുടെ സ്വരാക്ഷരങ്ങൾ.
മഴ പിന്നണിയിൽ നിന്ന് പാടിയപ്പോൾ ഇലതാളങ്ങൾ കലമ്പിയത് ഈ നെഞ്ചിലായിരുന്നു.
മഴയൊഴിഞ്ഞിട്ടും മരം പെയ്യുന്നതെ പഴമക്കാർ കണ്ടോള്ളൂ...മനം പെയ്യുന്നുണ്ടായിരുന്നു...
മഴയെത്തോൽപ്പിക്കാൻ ഒരു കുടയും ചൂടിയിട്ടില്ല...
മഴയെപ്പിണക്കാൻ ഒരു വാതിലുമടച്ചിട്ടില്ല...
മഴയുടെ അഴിഞ്ഞ പാദസരങ്ങൾ നെറുകയിൽ തട്ടുമ്പോൾ തോറ്റു കൊടുതിട്ടെയുളളൂ..
മഴ എന്റെ ഭ്രാന്തിനെ ചികിത്സിച്ചു...
മഴയെന്റെ ആകാശങ്ങളെ കണ്ണ്ഴുതിച്ചു ..."

വാൽകഷ്ണം:

“ ചിലപ്പോൾ തോന്നും ഈ ലോകം തന്നെ ദൈവം മറന്നു വെച്ചതാണെന്നു.. അതിൽ നമ്മളെയും...
ഓര്മ വരുന്നതനുസരിച് അവൻ തിരിച്ചെടുക്കുന്നു...
പുഴകളെ...
കാടുകളെ...
അവസാനം..
നമ്മളെയും.."-സച്ചിതാനന്ദൻ
തിരിചെടുകുന്നതിനു മുൻപ് എന്റേതു മാത്രമായി നിലനില്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ആരംഭിക്കട്ടെ...
"പ്രകാശം പരക്കട്ടെ..."

prakaasham-parakatte.blogspot.in