prezy
prezy
Jul 21, 2017 · 1 min read

ദ ഗ്രേറ്റ് ഇന്ത്യൻ ശൗചാലയം

പ്രഭാതം പൊട്ടി വിരിഞ്ഞ്, ഒരു മണിക്കൂർ കഴിഞ്ഞു.കേശു ചേട്ടന്റെ കടയിലെ കാലി ചായ കുടിച്ചിരിക്കുന്ന എന്റെ മുൻപിൽ ഒരു വെളുത്ത രൂപം ,ഒപ്പം ഒരു വെളിപാടും "where is the toilet ?" .ഇന്ത്യയെന്താണെന്ന് മനസ്സിലാക്കാൻ വന്ന ഒരു ഫിൻലന്റുകാരൻ സായിപ്പ്.പെട്ടെന്ന് ,ഒന്ന് ഞെട്ടിയ ഞാൻ ചോദിച്ചു 1 or 2 .ചെറു വിരൽ പൊക്കി പിടിച്ച് 1 കാണിച്ച അദ്ദേഹത്തോട് ഇതിനായിരുന്നോ എന്ന അർത്ഥത്തിൽ ഞാൻ ഒന്നു ചിരിച്ചു. പിന്നീട് അയാളെ റോഡിനോട് കുറച്ച് മാറിയുള്ള, ഒരു പഴയ ഇലക്ഷൻ പോസ്റ്റർ ഒട്ടിച്ച മതിലിനടുത്തേക്ക് കൊണ്ട് പോയി. എന്നിട്ട് കാര്യം സാധിച്ചു കൊള്ളാൻ പറഞ്ഞു .ഞെട്ടിത്തെറിച്ച് അയാൾ NO എന്ന് അലറി, ഒപ്പം കടിച്ചാൽപ്പൊട്ടാത്ത കുറേ ഇംഗ്ലീഷ് വാക്കുകളും. എന്നോട് ചൂടായ അയാളോട് ലളിതമായി ഞാൻ പറഞ്ഞു "1 ok Kerala 2 only Tamil nadu ". ഇത് കേട്ട് രോഷാകുലനായ അയാൾ വീണ്ടും കടിച്ചാൽ പൊട്ടാത്ത വാക്യങ്ങൾ അരുളി .സഹികെട്ടിട്ടൊ അതോ എന്റെ ഉള്ളിലെ ഭാരതീയൻ ഉണർന്നിട്ടൊ ,എന്തൊ? അയാളെ അര കിലൊ മീറ്റർ മാറിയുള്ള മൂത്രപ്പുരയിലെക്ക് കൊണ്ട് പോകാൻ ഞാൻ തീരുമാനിച്ചു.സായിപ്പിനെ ശൗചാലയത്തിന്റെ മുന്നിൽ ഞാൻ ഇറക്കി വിട്ടു. കാര്യം സാധിച്ച ശേഷം സായിപ്പ് ഇറങ്ങി വന്നു. എന്നോട് നന്ദി പറഞ്ഞ് ,അയാൾ അരികത്ത് ഒഴുകുന്ന അരുവിയെ നോക്കി നടന്നകന്നു. ശൗചാലയത്തിന്റെ മാലിന്യ പൈപ്പ് ചെല്ലുന്ന അതേ അരുവിയെ നോക്കി കൊണ്ട് !!!

)
prezy

Written by

prezy

A wandering soul !!