Zainal
Beyond Boundaries
Published in
2 min readJan 6, 2019

--

നീണ്ട ഇരുപത്തിരണ്ടു കൊല്ലം ആ മണ്പാതയിലൂടെ കാറ്റും പരത്തി എങ്ങോട്ടാ കടന്നു പോയി. പലപ്പോഴും ആ പാതയിലൂടെ തിരിച്ചൊന്നുനടക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.

മനസ്സിന്റെ ഓരോ തുടിപ്പിലും, ഓരോ നെടുവീർപ്പിലും ഓർമയുടെ ആ ചില്ലുജാലകത്തിനടുത്ത് എത്തുമ്പോൾ കാലം കണ്ണിമവെട്ടാതെ തിരിഞ്ഞു നോക്കിയിട്ടുണ്ട്, വെറുതെ ആ ജാലകപ്പടിയിൽ നിൽക്കുമ്പോൾ എല്ലാം കാലം എന്നോടെന്തൊക്കെയോ പറയുന്നത് പോലെ തോന്നാറുണ്ട്, വീണ്ടും യാത്ര പറഞ്ഞു മുന്നോട്ടുള്ള പ്രയാണം തുടർന്നു.

ഉമ്മാടെ കൈപിടിച്ചു സ്കൂളിൽ പോവുന്ന കാലം തൊട്ടുതുടങ്ങി അക്ഷരങ്ങളോടുള്ള ചങ്ങാത്തം. പുതിയ ചങ്ങാതിമാരും വരണകടലാസുകളും കളിക്കൂട്ടുകാരായി വന്നപ്പോൾ, നറുപുഞ്ചിരിയുമായി സ്കൂൾ വാരാന്തയിൽ കാത്തുനിൽക്കാറുള്ള ന്റെ ചങ്ങാതിമാരും പലവഴിക് യാത്രയായി.

സ്കൂളിന് മുന്നിലെ ആ ആൽമരം പലപ്രവിശ്യം ഇലകൾ പൊഴിക്കുന്നത് എന്റെ ഓർമയിൽ എന്നും മിഴിവുള്ള കാഴ്ചയായിരുന്നു,

ഓരോ തവണ ഇലകൾ പൊഴിയുമ്പോളും പുതിയവ തളിർക്കുമ്പോളും അറിഞ്ഞില്ല കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണം എത്ര വേഗത്തിൽ ആണെന്ന്.

ഒടുവിൽ SSLC പരീക്ഷ കഴിഞ്ഞു എല്ലാവരും പരസ്പരം യാത്ര പറയാൻ നിൽക്കുമ്പോളാണ് മനസ്സിൽ എന്തെന്നില്ലാത്ത ഓർമ്മകൾ കണ്ണീരായത്, എല്ലാവരും യാത്രയാവുമ്പോൾ ഞാൻ ആ ആല്മരച്ചുവട്ടിൽ ചെന്നത്, അപ്പോളും ആ ആല്മരത്തിൽ നിന്നും ഇലകൾ പൊഴിഞ്ഞിരുന്നു.

ഒരുപ്പാട് ഓർമ്മകൾ മനസ്സിലൊതുക്കി നിറകണ്ണുകളോടെയാണ് എന്റെ സ്കൂളിനോട് യാത്ര പറഞ്ഞത്, എങ്ങോട്ടെന്നറിയാത്ത ആ യാത്ര വട്ടംകുളം ഐ എച് ആർ ഡി വരെ നീണ്ടു.

അങ്ങനെ മിഴികളിൽ ഒരായിരം സ്വപനങ്ങളുമായി ആ വിദ്യാലയത്തിന്റെ നിലാശോഭയിലേക് ഞാനും കടന്നു ചെന്നു.

രണ്ടുവര്ഷമാണെങ്കിലും വിജയത്തിന്റെ പ്രതീകമായ ആ വിദ്യാലയം എന്നും എന്നെ ഹൃദയത്തോട് ചേർത്തുവച്ചു. വർണങ്ങളിൽ ചാലിച്ച പുഞ്ചിരികളും കഥകളുടെ ഓളങ്ങളും നിറഞ്ഞ ആ വിദ്യാലയംതത്തോടും വീണ്ടുമൊരു സായാഹ്നത്തിൽ എനിക്ക് യാത്രപറയേണ്ടിവന്നു.

തെറ്റിലൂടെയേ നമ്മുക്ക് ശരികളെ കണ്ടെത്താൻ കഴിയൂ എന്ന് പറയാറുള്ള പ്രിയപ്പെട്ട അധ്യാപകരോട് കൂടെ ഞാനും ജീവിതം ജീവിതത്തിന്റെ പല പാഠങ്ങളും ഞാനും പഠിച്ചു.

അങ്ങനെ ടെക്നോളജിയുയുടെയും വിദ്യയുടെയും ഈറ്റില്ലമായ. എം ഇ സ്‌ എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തി.

നിറകണ്ണുകളോടെ കോളേജിനോട് യാത്രപറയുമ്പോൾ ഒരു നറുപുഞ്ചിരിയോടെ കോളേജിലേക്ക് വരുന്ന പുതുമുഖങ്ങളും എന്റെ മനസ്സിന്റെ ഓരങ്ങളിലെ നിറമുള്ള ഓർമ്മകളായി.

ഇന്നെപ്പോഴോ ആ വിചനമായ പാതയിലൂടെ തിരിച്ചൊന്നു നടന്നു ഞാൻ എന്റെ സ്കൂളിന്റെ അരികിലുള്ള ആല്മരച്ചുവട്ടിലെത്തി.

ആ മരച്ചുവട്ടിൽ കുറച്ചു നേരം ഞാനിരുന്നു.

അപ്പോളും ആ മരത്തിൽ നിന്നും ഇലകൾ പൊഴുകൊണ്ടേയിരുന്ന…

--

--

Zainal
Beyond Boundaries

Art Film Literature Politics Philosophy Photography Football Tennis