smartwomen
mediareview.in
Published in
1 min readNov 1, 2021

--

MEDIAREVIEW.IN

Jisha George

അവന്റെയൊക്കെ മറ്റേടത്തെ മാധ്യമ പ്രവർത്തനം.. ഇവനെയൊക്കെ ജനങ്ങൾ കൈ വയ്ക്കുന്ന കാലം വരും

Saeed Aby writes

ആരെങ്കിലും ‘ഖുർആൻ വേണം ഖുർആൻ വേണം’ എന്ന് തലയിൽ ഒട്ടിച്ച് നടക്കുമോ. ജയപ്രകാശ് എന്നൊരു മാധ്യമപ്പണിക്കാരനുണ്ട് മാതൃഭൂമിക്ക്,അവനും മനോരമയിലെ മറ്റൊരുത്തനും കൂടി ഇർഷാദിയ അക്കാദമിയിലെ സിദ്ദിഖ് മൗലവിയെ കാണാൻ പോയി.അവിടെയാണ് കെ ടി ജലീൽ കൊടുത്തയച്ച ഖുർആൻ ഉള്ളത്.ഇർഷാദ് മൗലവിയുടെ ബൈറ്റ് എടുത്തു.അദ്ദേഹം കാര്യങ്ങൾ കൃത്യമായി വിശദമാക്കി. UAE പോലെയുള്ള രാജ്യങ്ങളിൽ നിന്ന് നോമ്പ് കാലത്ത് എത്തുന്ന സഹായങ്ങളെ പറ്റി അദ്ദേഹം പറഞ്ഞു. അത്പോലെ ഖുർആൻ പണ്ട് മുതലെ അങ്ങനെ ലഭിക്കാറുണ്ട് എന്നും കൂട്ടിച്ചേർത്തു.നിങ്ങൾ ജലീലിനോട് ആവിശ്യപെട്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരവും നൽകി.ഖുർആൻ ആവശ്യപ്പെട്ടാൽ മാത്രം നോമ്പ് കാലത്ത് കിട്ടുന്ന ഒന്നല്ല എന്ന് അദ്ദേഹം പറഞ്ഞു.ആരും ആർക്കും ഖുർആൻ കൊടുക്കുന്നത് ചോദിച്ചിട്ടാവില്ല എന്നും പറഞ്ഞു. എന്നാൽ മാതൃഭൂമിയിലെയും മനോരമയിലെയും അമേധ്യസ്‌നേഹികൾ സ്റ്റോറി ഉണ്ടാക്കിയപ്പോൾ ‘കെ ടി ജലീലിനോട് ഒന്നും ഞങ്ങൾ ചോദിച്ചിട്ടില്ല’ എന്ന തലക്കെട്ട് ഇട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇന്ന് സിദ്ദിഖ് മൗലവിയെ കാണാൻ ചെന്ന കൈരളിക്കാരനോട് ആ വിഷമം അദ്ദേഹം പങ്ക് വെച്ചു.ഇങ്ങനെ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു.മാനസികമായി അതിൽ പ്രയാസവും പങ്ക് വെച്ചു. വിശ്വാസികൾ നോമ്പ് കാലത്ത് ഖുർആൻ പള്ളികളിൽ എത്തിക്കാറുണ്ട് എന്നും പറഞ്ഞു.

അമേധ്യസ്‌നേഹികളുടെ പൊതുസ്വഭാവവും നാറ്റവും ഒരുപോലെ ആയതിനാൽ ഇന്നൊരാൾ പിണറായി വിജയനോടും ആ ചോദ്യം ചോദിച്ചു.ഇസ്ലാം മത വിശ്വാസി അല്ലാത്ത പിണറായി സാമാന്യബോധത്തിൽ നിന്ന് എടുത്ത് ‘ഇതൊക്കെ ചോദിച്ചാൽ മാത്രമാണോ കൊടുക്കുക ഖുർആൻ അല്ലെ’ എന്ന് മറുപടിയും പറഞ്ഞു.എന്നിരുന്നാലും ഇർഷാദ് മൗലവി എന്ത് കൊണ്ട് ആ രീതിയിൽ പ്രതികരിച്ചു എന്ന് പിണറായി ആശങ്ക പ്രകടിപ്പിച്ചു, എന്തൊരു ദുരന്തമാണ് നമ്മുടെ മാധ്യമപ്പണിക്കാർ. പിണറായിക്ക് ഒരു പരിചയവും മൗലവിയെ ഉണ്ടാവില്ല, എന്നിട്ടും തെറ്റിദ്ധരിപ്പിക്കപ്പെട്ടു,

ചില മാധ്യമസ്ഥാപനങ്ങൾ അടച്ച് പൂട്ടി സീൽ വെച്ചാൽ മനുഷ്യർ തമ്മിലുള്ള വിശ്വാസം ഇതിനേക്കാൾ മികച്ചതാകും

--

--