smartwomen
mediareview.in
Published in
2 min readNov 2, 2021

--

MEDIAREVIEW.IN

Kavya Korom

“കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 45 ലക്ഷം പിടിച്ചു”

മാതൃഭൂമി വാർത്തയാണ്.

താഴോട്ട് പോയാൽ 45 ലക്ഷത്തിലധികം രൂപ പിടിച്ചു എന്നു കാണാം.

ആർക്ക് വേണ്ടിയാണ് 5 ലക്ഷം മാതൃഭൂമി പൂഴ്ത്തി വച്ചത് എന്നറിയില്ല.

ഇനി അരക്കോടി എന്നൊക്കെ പറഞ്ഞാൽ നാട്ടുകാർ നല്ലവനായ ഷാജിയെ തെറ്റിദ്ധരിക്കുമോ എന്നു കരുതി ആകും.

ഇവിടുത്തെ പത്രക്കാർ ഷാജിയോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം ആത്മാർത്ഥത നാട്ടുകാരോട് കാണിച്ചാൽ എന്തേലും മാറ്റം ഉണ്ടാകുമായിരുന്നു.

Jathin Das എഴുതിയത് കൂടെ വായിക്കണം.

ഞാൻ മലയാള മാധ്യമങ്ങളെ വെറുതെയൊന്നു നോക്കുകയായിരുന്നു…

കേരളത്തിലെ ഒരു MLA യുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചതും കണക്കിൽ പെടാത്ത സ്വർണ്ണം കണ്ടെത്തിയതും അവർക്ക് പ്രൈം ടൈമിൽ ചർച്ച ചെയ്യാൻ വിഷയമായില്ല..

“ഒരു MLA യല്ലേ .. വിവരങ്ങൾക്ക് കുറച്ചുകൂടി ആധികാരികത വന്നിട്ട് ചർച്ച ചെയ്യാം” എന്നതായിരുന്നത്രെ മാധ്യമ തൊഴിലാളികളുടെയും അവരുടെ മുതലാളിമാരുടെയും നിലപാട് …

എന്റെ മനസ്സിലേക്ക് ഓമനക്കുട്ടനും “ഓമനക്കുട്ടൻ പിരിച്ച എഴുപതുരൂപയും” ജലീലും “ജലീൽ ഈന്തക്കുരുവിന്റെ രൂപത്തിൽ കടത്തിയ സ്വർണ്ണവും” ഒക്കെ കടന്നുവന്നു..

ശിവശങ്കറിന്റെ കാറ്റാടിപ്പാടങ്ങളും അയാളുടെ “അധോലോക ബന്ധങ്ങളും” അതിനിടയിലൂടെ കടന്നുപോയി … ലോകത്തിലെ സകലകൊള്ളരുതായ്മകളുടെയും ആശാനായി ആ മനുഷ്യനെ പ്രതിഷ്ഠിക്കാൻ നമ്മുടെ മാധ്യമങ്ങൾ മെനഞ്ഞ നൂറായിരം കഥകൾ വേറെയും …

ഓർമ്മകളെ ഏറെയധികം പിറകിലേക്ക് പോകാൻ സമ്മതിക്കാത്തതിനാൽ പിണറായിയിലെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന വീടും സിംഗപ്പൂരിലെ കമല ഇന്റർനാഷണലും വന്നില്ല …

പണം പിടിച്ചു എന്ന് ഷാജിതന്നെ മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിച്ചിട്ടും മാധ്യമങ്ങൾക്ക് “ആധികാരികത” പോരത്രേ … മിഥുനം സിനിമയിൽ ഇന്നസെന്റ് പറയുന്ന “മോന്തക്ക് ഒരെണ്ണം പൊട്ടിച്ചിട്ട് നോക്ക് .. രേഖ കാണാം “ എന്ന ഡയലോഗില്ലേ അതാണ് ഇജ്ജാതി പെയ്ഡ് ടീമുകളെ കാണുമ്പൊൾ ഓര്മ വരുന്നത് …

സഹിക്കാൻ പറ്റാത്തത് “ഞങ്ങൾ നേരോടെ നിർഭയം നിരന്തരം”, “ ചോദിക്കാനും പറയാനും”, “വാർത്തകളിലെ സത്യസന്ധത”യുമായി നടക്കുന്ന കുലീനന്മാരാണെന്ന നൊടിച്ചിലാണ് …

ഒന്നുമില്ല ബ്രോസ് — വർത്തമാന കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ കൊട്ടേഷൻ ടീമുകൾ മാത്രമാണ് നിങ്ങൾ … കേരളത്തിലെ ഏറ്റവും വലിയ കൊട്ടേഷൻ ടീം ഏതാണെന്ന് ചോദിച്ചാൽ എനിക്ക് കുറച്ചുകാലമായി ഒരേയുത്തരമാണ്.. അതിവിടുത്തെ മാധ്യമകോട്ടെഷൻ ടീമാണ് … ഇഷ്ടമില്ലാത്ത ആളുകളെ എഴുതി തുലക്കാനും വേണ്ടപ്പെട്ടവരെ വെളുപ്പിക്കാനും നടക്കുന്ന ടീമാണ് നിങ്ങൾ …

--

--