smartwomen
mediareview.in
Published in
Oct 29, 2021

MEDIAREVIEW.IN

Praveen Srp

കഴിഞ്ഞ രണ്ടു മാസമായി നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളും അവരുടെ 8 മണി ജഡ്ജിമാരിൽ പ്രമുഖർ പലരും തങ്ങൾ നിഷ്കപക്ഷർ അല്ലാ എന്ന് സംശയലേശമെന്യേ തെളിയിച്ചതാണ്.

ഇന്ന് അവർ മണ്ടന്മാരും ആണെന്ന് സ്വയം തെളിയിച്ചിരിക്കുന്നു, തലയിൽ ചാണകം പേറുന്നവരുടെ ആരോപണങ്ങളിൽ മണിക്കൂറുകൾ ചർച്ച നടത്തികൊണ്ട്. വടക്കേ ഇന്ത്യയിലെ ചാനലുകളിലെ മണ്ടൻ ആങ്കർമാർ നോട്ട് നിരോധനം കഴിഞ്ഞപ്പോൾ പുതിയ 2000 രൂപ നോട്ടിൽ ജിപിഎസ് ചിപ്പ് ഉണ്ടെന്ന് പറഞ്ഞത് പോലുള്ള മണ്ടത്തരം ആണ് മലയാളി ചാനൽ ജഡ്ജിമാർ ഇന്ന് പറയുന്നത്. ഏത് മണ്ടൻ ആരോപണവും ഇടത് പക്ഷത്തിന് എതിരാണെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യും

വേറൊന്ന് കൂടി അവർ തെളിയിച്ചു. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും തങ്ങളെ വേദനിപ്പിക്കില്ല എന്നും. ചിലതിൽ കൊല്ലപ്പെട്ടവരേയും അവരുടെ പാർട്ടിക്കാരെയും കടന്നാക്രമിക്കുക കൂടെ ചെയ്യാം എന്നും.

--

--