smartwomen
mediareview.in
Published in
Nov 2, 2021

MEDIAREVIEW.IN

Sudheer Ibrahim

2013 ലെ സോളാർ സമരത്തിൽ സന്ധ്യ വിഷയം മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തത്‌…!

മുഖപ്രസംഗം, എഡിറ്റോറിയൽ പേജ്‌, കാർട്ടൂൺ, മുഴുവൻ പേജിലും അനുബന്ധ വാർത്തകൾ, എം മുകുന്ദൻ മുതൽ സാറാ ജോസഫ്‌ വരെയുള്ളവരുടെ സ്പെഷ്യൽ ബൈറ്റ്‌, വീക്കിലിയിലും , വനിതയിലും, വാരാന്ത്യ പതിപ്പിലും പ്രത്യേക ഫീച്ചറുകൾ , ഒരാഴ്ചയിൽ കൂടുതൽ ഇരു പത്രങ്ങളും,വിശിഷ്യാ മനോരമാ സന്ധ്യയെ അഘോഷിക്കുകയയിരുന്നു.

സന്ധ്യ എന്ന വീര വനിതയുടെ വാഴ്ത്ത്‌ പാട്ടുകൾ കോൺഗ്ര്സ്സുകാർ ഓരോ വേദിയിലും പാടി നടന്നു.അവസാനം സന്ധ്യ ആരുടെ ഏജന്റാണെന്ന് ജനം തിരിച്ചറിഞ്ഞു എന്നത്‌ മറ്റൊരു കാര്യം.

സന്ധ്യയും ജോജുവും രണ്ട് പേരും ചോദിച്ചത്‌ ഒരേ ചോദ്യം.

ചോദ്യാവസാനം സന്ധ്യയുടെ ആക്ടീവക്ക് ഒന്നും സംഭവിച്ചില്ല, ജോജുവിന്റെ ഡിഫെൻഡർ തല്ലി തകർത്തിട്ടുണ്ട്. സന്ധ്യയെ ആരും ശാരീരികമായി ആക്രമിച്ചിട്ടില്ല, ജോജുവിനെ യുത്ത്‌ മുതൽ എം പി യും മുൻ എം എൽ എ വരെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.ഭീക്ഷണിപ്പെടുത്തി…!!

നമുക്ക്‌ കാത്തിരിക്കാം നാളെ രാവിലെ വരെ, ഇരു പത്രങ്ങളും ഈ വിഷയത്തിൽ എന്ത്‌ സമീപനം സ്വീകരിക്കുന്നു എന്ന്, ആരൊക്കെ മുഖ പ്രസംഗം എഴുതുമെന്ന്…!!

--

--