smartwomen
mediareview.in
Published in
2 min readNov 1, 2021

--

MEDIAREVIEW.IN

https://www.facebook.com/jathin.das.14/videos/10157690128133263

Jathin Das

കുടിലതയുടെ കാര്യത്തിൽ കേരള രാഷ്ട്രീയത്തിലെ ഭാവി ഉമ്മൻ ചാണ്ടിയാണ് കെഎസ് ശബരിനാഥൻ … ഉമ്മൻ ചാണ്ടിയുടെ തട്ടിപ്പും കുടിലതയും കുബുദ്ധിയും ചിരിച്ചുകൊണ്ട് കൂസലേതുമില്ലാതെ പച്ചക്കള്ളം പറയുവാനും കഴുത്തറക്കുവാനുമുള്ള ദുർഗുണങ്ങളൊക്കെ ശബരിയിൽ നിങ്ങൾക്ക് കാണാം …

സാങ്കേതികവിദ്യാ മേഖലയിൽ അറിവുണ്ടെന്ന നാട്യത്തിൽ കൂസലില്ലാതെ കള്ളം പറയുന്ന കുറുക്കൻ ബുദ്ധിയുടെ ഉടമയാണ് ശബരി .. ശബരിയുടെയൊക്കെ ഒക്കചങ്ങാതിമാരായ സന്ദീപ് വാര്യരും ബിജെപിയും കൊണ്ടുവന്ന പൊള്ളയായൊരു ആരോപണത്തെ ഏറ്റെടുത്ത് ചാനലിൽ സമർത്ഥിക്കാനുള്ള കൊട്ടേഷനാണ് ശബരി ഇന്നേറ്റെടുത്തത് …

ചർച്ചയുടെ ആദ്യ സ്ലോട്ടിൽ ശബരി ഇങ്ങനെ പറയുന്നു …” ഐപാഡിലൂടെ ഫയൽ ഓപ്പൺ ചെയ്ത് ഒപ്പിട്ട് തിരിച്ചയക്കാനുള്ള സംവിധാനം, ആപ്പിളിന്റെ പല പെൻസിലുകളും മറ്റും ഉണ്ടെങ്കിലും, നമ്മുടെയൊരു സർക്കാർ സംവിധാനത്തിൽ ഇ-ഫയൽ സംവിധാനത്തിൽ ഇപ്പോഴും ഫയലുകൾ ഫിസിക്കൽ ഫയലായിട്ട് വരുന്നു അല്ലെങ്കിൽ ഡിജിറ്റൽ സംവിധാനത്തിൽ ഡിജിറ്റൽ സിഗ്നേച്ചറിൽ വരുന്നു”

അതായത് ഐപാഡിൽ ഫയൽ ഓപ്പൺ ചെയ്ത് നേരിട്ട് ഒപ്പിടാൻ (ആപ്പിൾ പെൻസിൽ വെച്ച്) പറ്റില്ല എന്നുതന്നെയാണ് ശബരി പറയുന്നത് … മുൻ ചീഫ് സെക്രട്ടറി വിജയനുണ്ണി ഇന്നത്തെ ഉണ്ടയില്ലാ വെടിയിലെ നിരർത്ഥകത ആദ്യമേ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് ശബരി ഈ പുകമറ സൃഷ്ടിക്കാൻ നോക്കുന്നത് …

ഇതിലെ ടെക്നിക്കൽ വശം പിന്നീട് എംബി രാജേഷ് ചൂണ്ടിക്കാട്ടി … അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു …

ഫിസിക്കൽ ഫയൽ സ്കാൻ ചെയ്ത് ഇമെയിൽ വഴി മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുന്നു …മുഖ്യമന്ത്രി അത് തന്റെ ഐപാഡിൽ ഓപ്പൺ ചെയ്ത് ആപ്പിൾ പെൻസിൽ അല്ലെങ്കിൽ സിഗ്നേച്ചർ ടൂൾ വെച്ച് ഒപ്പിട്ട് തിരികെയയക്കുന്നു …

ചർച്ചയുടെ അവസാനം ശബരിയുടെ ആദ്യ സ്ലോട്ടിലെ വാദം (ഐപാഡിൽ ഒപ്പിടാൻ പറ്റില്ല എന്ന വാദം ) പൊളിഞ്ഞില്ലേ എന്ന് രാജേഷ് ചോദിക്കുമ്പോൾ ശബരി പതിവുപോലെ തന്റെ അലമ്പാക്കൽ പരിപാടി പുറത്തെടുക്കുന്നു .. “ഞാൻ എപ്പോൾ പറഞ്ഞു , എന്റെ സമയം കൂടി എടുത്തോ” എന്നൊക്കെപ്പറഞ്ഞുകൊണ്ട് ചർച്ച കുളമാക്കാനുള്ള സ്ഥിരം പരിപാടി …

സ്വിച്ച് പോർട്ട് കേടായാൽ ശേഖരിച്ചുവെച്ച ഡാറ്റാപോകും എന്നും സ്പ്രിങ്ക്ളർ ഡാറ്റാമോഷണം നടത്തി എന്ന് പറഞ്ഞത് കയ്യോടെ പിടിച്ചപ്പോൾ ഞങ്ങളങ്ങനെ പറഞ്ഞിട്ടില്ല എന്ന് കള്ളം പറഞ്ഞതുമൊക്കെ മുന്നിലുള്ളതുകൊണ്ടുതന്നെ ശബരിയുടെ ഈ കള്ളത്തിലും അത്ഭുതമൊന്നും തോന്നിയില്ല ..

താനാണ് ഒപ്പിട്ടതെന്ന് ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി ഉറപ്പിക്കുമ്പോഴും ശബരിക്ക് പക്ഷെ ഒക്കചങ്ങാതിയായ സന്ദീപിന്റെ വിഡ്ഢിത്തത്തിനൊപ്പംനിന്ന് പുകമറ സൃഷ്ടിക്കാനാണ് താത്പര്യമെന്ന് ചുരുക്കം .. തന്റെ വാദങ്ങൾക്ക് ഫേവറായിട്ടല്ല സംസാരിച്ചതെന്നതിന്റെ പേരിൽ ചർച്ചയിൽ പങ്കെടുത്ത വിജയനുണ്ണിയുടെ മെക്കിട്ടുകേറാനും ശബരീനാഥന് മടിയുണ്ടായില്ല .. മൂക്കാതെ പഴുത്താലുള്ള പ്രശ്നമിതാണ് …

എന്നാലും യാതൊരുകൂസലുമില്ലാതെ ദിനേന കള്ളം പറയാനും പിടിക്കപ്പെടുമ്പോൾ “ഞാനെപ്പോൾ പറഞ്ഞു?” എന്ന് കൂസലില്ലാതെ ചോദിക്കാനും ഈ മനുഷ്യന് ലജ്ജ തോന്നുന്നില്ലേ എന്ന് ഞാൻ ചോദിക്കില്ല , കാരണം ഭാവി ഉമ്മൻചാണ്ടിയോട് അങ്ങനെ ചോദിക്കുന്നതുതന്നെ വലിയ തെറ്റാണ് ..

--

--