smartwomen
mediareview.in
Published in
1 min readNov 2, 2021

--

MEDIAREVIEW.IN

Ranjith KumarProgressive Minds

മാതൃഭൂമി പത്രാധിപർക്ക് ,

60 വർഷത്തിലേറെയായി എന്റെ വീട്ടിൽ വരുത്തിയിരുന്ന മാതൃഭൂമി പത്രം ഇന്നലെ മുതൽ നിർത്തി .

മാതൃഭൂമി പത്രത്തിന്റെ ചരിത്രം മഹത്തരം ആണെന്ന് വായിച്ചറിഞ്ഞപ്പോളും , സാമാന്യ രാഷ്ട്രീയ ബോധം വെച്ച നാൾ മുതൽ മാതൃഭൂമി വായിക്കുമ്പോൾ ഒരു വലതുപക്ഷ ചായ്‌വ് മാതൃഭൂമി കാണിക്കുന്നു എന്ന് തോന്നിയിരുന്നു . ആ വലതുപക്ഷ ചായ്‌വിനൊപ്പവും അല്പം മാന്യത കാണിക്കുന്നതിന് നിങ്ങൾ അക്കാലത്ത് ശ്രമിച്ചിരുന്നു . ഒരു സോഷ്യലിസ്റ്റ് ആയിരുന്ന എന്റെ പിതാവിന് നിങ്ങളുടെ പത്രത്തോടുള്ള ഇഷ്ടവും , ‘നിഷ്പക്ഷ’ മാധ്യമങ്ങളിൽ കടുത്ത വലതുപക്ഷ വ്യതിയാനം സംഭവിക്കാത്ത ഒരു പത്രം എന്ന നിലയിലും ആണ് മാതൃഭൂമി തുടർന്നുപോകുന്നതിന് കാരണമായിരുന്നത് .

എന്നാൽ കുറേക്കാലമായി വലതുപക്ഷ ചായ്‌വ് എന്നത് വലതുപക്ഷ നാവ് ആയി മാറുകയും , സംഘപരിവാർ വർഗീയതയുടെ പ്രചാരകരായി മാറുകയുമാണ് മാതൃഭൂമി ചെയ്തുപോരുന്നത് .

പിതാവിന്റെ മരണശേഷം പലപ്പോളും നിർത്തണം എന്ന് മനസ്സിൽ തോന്നിയപ്പോളും തുടർന്നുവന്ന ഒരു ശീലം ഒഴിവാക്കാൻ ഉള്ള മടികൊണ്ടും, 60 വർഷത്തിലേറെയായി സ്ഥിരമായി നിങ്ങളുടെ പത്രം വയിക്കുന്ന അമ്മ അത് തുടർന്ന് വായിച്ചോട്ടെ എന്ന് കരുതിയും , നിങ്ങൾ നിലപാട് തിരുത്തും എന്ന പ്രതീക്ഷയിലുമാണ് പിന്നെയും തുടർന്നു പോന്നത് .

എന്നാൽ 85 വയസ്സുള്ള എന്റെ അമ്മവരെ നിങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നു .

ഓരോ ദിവസം കഴിയുമ്പോളും ജന്മഭൂമിയെയും , വീക്ഷണത്തെയും കടത്തിവെട്ടുന്ന രീതിയിൽ വാർത്തകൾ പടച്ചുവിടാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത് .

അതുകൊണ്ട് ഇനിയും നിങ്ങളുടെ പത്രം വാങ്ങിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ഒരു ദ്രോഹം ആണെന്ന തിരിച്ചറിവിൽ നിങ്ങളോടുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിക്കുന്നു .

ഇതേ നിലപാടാണ് നിങ്ങൾ തുടരുന്നതെങ്കിൽ ഞങ്ങളെ പോലെ പതിനായിരങ്ങൾ നിങ്ങളെ ഉപേക്ഷിച്ചുപോകും . ഓർമിച്ചാൽ നല്ലത് ..

വിശ്വസ്തതയോടെ ,

രഞ്ജിത് കുമാർ

തെക്കേടത്ത്

കൊയിലേരി

മാനന്തവാടി

വയനാട് .

--

--