smartwomen
mediareview.in
Published in
1 min readNov 1, 2021

--

MEDIAREVIEW.IN

Shiji Babu

എന്തൊരു കൗശലക്കാരിയാണ് ഷാനി.

എം ബി രാജേഷിനോടുള്ള ചോദ്യം :

ഇന്ന് മുഖ്യമന്ത്രി യുടെ കുടുംബത്തിനു നേരെ ആരോപണം വന്നപ്പോൾ കൃത്യമായി പ്രതികരിച്ചല്ലോ, എന്തുകൊണ്ട് ഇ പി യുടെ മകനെതിരെ പറഞ്ഞതിനും, കോടിയേരിയുടെ മകനെതിരെയുള്ള കേസിനും “അവർ അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞത്, അപ്പോൾ അവർക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ട് എന്നാണോ, സ്വന്തം കുടുംബത്തിന്റെ കാര്യം വന്നപ്പോൾ അദ്ദേഹം പ്രതികരിച്ചല്ലോ?

എം. ബി രാജേഷ് :

അത് തന്നെയാണല്ലോ വേണ്ടത്, സ്വന്തം മകൾക്കും മകനും എതിരെയുള്ള ആരോപണങ്ങൾക്ക് അദ്ദേഹം തന്നെയല്ലേ മറുപടി പറയേണ്ടത്..

ഷാനിക്ക് തൃപ്തിയാകുന്നില്ല. ആ ചോദ്യം തിരിച്ചും മറിച്ചും ചോദിക്കുന്നു. സഹികെട്ടു എം ബി രാജേഷ് മറുപടി പറയൽ നിർത്തുന്നു…

അതുപോലെ തന്നെ, ബിജെപി നേതാവ് പറയുന്ന മണ്ടത്തരങ്ങൾക്ക് മിണ്ടാതിരുന്നു സഹകരിക്കുന്നു. അതിനുള്ള എം ബി രാജേഷിന്റെ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ തന്നെ നില്ക്കുന്നു. എന്നിട്ടും ഷാനിക്ക് മറുപടി വേണ്ട..

ഈ ഇരട്ടതാപ്പിനെയാണ് ഇവർ മാധ്യമപ്രവർത്തനം എന്ന ലേബൽ ഒട്ടിച്ചു ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.

ഇവറ്റകളോട് പോയി പണി നോക്കാൻ പറഞ്ഞ്, ആ അഹങ്കാരത്തിന്റെ മുഖത്തടിച്ച ജലീലാണ് ശെരി.

കാരണം എം ബി രാജേഷിനെ പോലൊരാൾ ഈ മണ്ടൻമാരുടെ, കൗശലക്കാരുടെ, പാഴ് ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും മുമ്പിൽ വസ്തുതാപരമായ മറുപടികൾ പറഞ്ഞു സ്വന്തം സഹന ശേഷിയുടെ നെല്ലിപ്പലക കണ്ടിരിക്കുന്നത് കാണുമ്പോൾ സത്യമായും ദുഃഖം തോന്നുന്നു..

കേരളത്തിൽ രണ്ടു തരം രാഷ്ട്രീയമേയുള്ളു.. എന്ന് നമ്മൾ പറയുന്നത് തന്നെയാണ് ശെരി എന്ന് അടിവരയിട്ട് പറയുന്നു

രണ്ടു തരം മനുഷ്യരേയുള്ളു.

കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരും…

ആ വിരുദ്ധതയും വെറുപ്പും പ്രകടിപ്പിക്കാൻ, ഏതറ്റം വരെയും പോകും എന്ന് വീണ്ടും വീണ്ടും ഇവരെല്ലാം കൂടി അത് തെളിയിച്ചു കൊണ്ടിരിക്കുന്നു..

കഷ്ടമാണ്..

--

--