smartwomen
mediareview.in
Published in
1 min readOct 29, 2021

--

MEDIAREVIEW.IN

Jisha George

©ശ്രുതി എസ് പങ്കജ്

ഞാൻ വി.മുരളീധരന്റെ FB പേജിൽ പോയി നോക്കി, ഒ രാജഗോപാലിന്റെ പേജിൽ പോയി, കൃഷ്ണദാസിന്റെ പേജിൽ പോയി നോക്കി, കുമ്മനം രാജശേഖരന്റെ പേജിൽ പോയി നോക്കി, ശോഭ സുരേന്ദ്രന്റെ പേജിൽ നോക്കി, AN രാധാകൃഷ്ണന്റെ പേജിൽ നോക്കി, MT രമേശിന്റെ പേജിൽ പോയി നോക്കി, V V രാജേഷിന്റെ പേജിൽ പോയി നോക്കി. ഒരു ബി ജെ പി നേതാവ് പോലും സന്ദീപ് വാരിയർ എന്ന വേട്ടാവളിയൻ ഉന്നയിച്ച ഭൂലോക മണ്ടത്തരത്തെ കുറിച്ച് ഒരു വാക്ക് കുറിച്ചിട്ടില്ല. അറിഞ്ഞ മട്ട് നടിച്ചിട്ടില്ല. സുരേന്ദ്രൻ എവിടെയോ പ്രസംഗിക്കുമ്പോൾ പറയുന്ന ഒരു ചെറിയ ബൈറ്റ് അല്ലാതെ സുരേന്ദ്രനും ഒരു പോസ്റ്റ് ഈ വിഷയത്തിൽ എഴുതിയിട്ടില്ല.

അങ്ങിനെ ബി ജെ പി നേതാക്കൾ പോലും തിരിഞ്ഞു നോക്കാത്ത ആ വളിപ്പ് ആരോപണം എല്ലാ ടി വി ചാനലിലും ഇന്നലെ ലൈവ് ആയിരുന്നു. ഇന്നലെ വൈകിട്ട് എല്ലാ ചാനലുകളും ഈ വിഷയമായിരുന്നു ചർച്ച . GDP 24% ഇടിഞ്ഞതറിയാത്ത മാധ്യമങ്ങൾ, വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകം ലഘൂകരിച്ച മാധ്യമങ്ങൾ, GST കുടിശ്ശിക തരാത്തത് ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ ബി ജെ പി ക്കാർ പോലും ഏറ്റെടുക്കാത്ത സന്ദീപ് വാര്യരുടെ പൊട്ടത്തരത്തിന് പിന്നാലെ ആയിരുന്നു. ഇതാണോ സ്പിരിറ്റ് ഓഫ് ദി ടൈം.

ബി ജെ പി നേതാക്കൾ പോലും തിരിഞ്ഞു നോക്കാത്ത സന്ദീപ് വാര്യരുടെ പിറകെ പോയവർ ഇന്ന് വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതക വിഷയത്തിൽ DYFI സംസ്ഥാന സെക്രട്ടറി വിളിച്ച പത്രസമ്മേളനം പൂർണ്ണമായും അവഗണിച്ചു. കൈരളിയും റിപ്പോർട്ടറും മാത്രം ലൈവ്. 24 ന്യൂസ് 5 മിനിറ്റ് കാണിച്ചു. ബാക്കിയാരും തിരിഞ്ഞു നോക്കിയില്ല.

എനിക്ക് മാധ്യമ പ്രവർത്തകരോട് ഒന്നേ ചോദിക്കാനുള്ളു. ഇങ്ങനെ നാണം കെട്ട, നെറികെട്ട പണി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് നിങ്ങൾ കുടുംബം പുലർത്തുന്നത് എന്നാലോചിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും നാണക്കേട് തോന്നാറുണ്ടോ?

--

--