മോസ്‌ഫെസ്റ്റിലേക്ക് ഒരു മികച്ച പ്രൊപോസൽ സമർപ്പിക്കുന്നതിനാവശ്യമായ 7 ചവിട്ടുപടികൾ

മോസ്‌ ഫെസ്റ്റ് ലേക്ക് കയറാനുള്ള രഹസ്യ കൂട്ട് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ

Mozilla
Mozilla Festival
4 min readJul 17, 2018

--

(Translated from English by Shoble Thomas)

‌മോസ്‌ ഫെസ്റ്റ് 2018 ലേക്ക് ഒരു സെഷൻ സമർപ്പിക്കുന്നതിനെ കുറിച്ചു താങ്കൾ ആലോചിക്കുന്നുവോ. നിങ്ങൾക്ക് ഒരു നല്ല പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ആവശ്യമായ 7 മികച്ച നിർദ്ദേശങ്ങൾ മോസ്ഫെസ്റ്റ്ന്റെ അനുഭവ സമ്പന്നർ ഈ ബ്ലോഗിലൂടെ പകർന്നുനൽകുന്നു

1 മോസ്‌ഫെസ്റ്റിനെ കുറിച്ച് അറിയുക

മറ്റ് കോൺഫ്രൻസ് കളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമുള്ള ഒന്നാണ് മോസ് ഫെസ്റ്റ്. എല്ലാ മേഖലകളിൽനിന്നും വൈദഗ്ധ്യവും കഴിവും ഉള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ ഉത്സവം രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്റർനെറ്റ് നെ കുറിച്ച് അറിയാൻ ആഗ്രഹമുള്ള എല്ലാവര്ക്കും മോസ്‌ഫെസ്റ്റിൽ പങ്കെടുക്കാം. . ഞങ്ങളുടെ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നവരുടെ കാഴ്ച്ചപ്പാടുകളും ഉൾക്കാഴ്ചയും ഈ സമ്മേളനത്തിലേക്ക് കൊണ്ടുവരുമ്പോൾ അത് ഞങ്ങളുടെ സമ്മേളന നടത്തിപ്പുകാരെ പോലെ തന്നെ മൂല്യം ഉള്ളതായിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത്. ആയിരക്കണക്കിന് ഊർജ്ജസ്വലമായ സജീവസഹകരണങ്ങളുടെ അനുഭവമാണ് മോസ് ഫെസ്റ്റ്

ഈ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതബോധ്യം ആവശ്യമുണ്ടെങ്കിൽMosfest 2017 വീഡിയോ കാണുക

Mozilla blog സന്ദർശിച്ചാൽ നിങ്ങൾക്ക് ഉത്സവത്തെക്കുറിച്ചും അതിൽ പങ്കെടുക്കുന്നവരുടെ വീക്ഷണങ്ങളെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും

ഈ ഉത്സവത്തെ കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകൾ അറിയുവാനായി Patrick ,vincent, kim എന്നിവരുടെ നേരിട്ടുള്ള ആഖ്യാനങ്ങൾ വായിക്കുക

2.മോസ് ഫെസ്റ്റിന്റെ സഫലതയ്ക്കു ആവശ്യമായ Not so secret സൂത്രവാക്യം ഗ്രഹിക്കുക

(പങ്കാളിത്തം ,ഉൾപ്പെടുത്തൽ , സൃഷ്ടിപരം)

പങ്കാളിത്തം : പങ്കെടുക്കുന്നവരുടെ സജീവ പങ്കാളിത്തമാണ് ഈ സമ്മേളനത്തിന്റെ കാതലായ ഭാഗം ഒരു സമ്മേളനം രൂപകല്പന ചെയ്യുമ്പോൾ അതിന്റെ കേന്ദ്രബിന്ദു പങ്കാളിത്തം ആയിരിക്കണം. എന്നുമാത്രമല്ല സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സഹായസഹകരണങ്ങൾ എങ്ങനെയായിരിക്കണമെന്നും വിവരിക്കുക.

ഉൾപ്പെടുത്തൽ : പല വ്യത്യസ്ത പശ്ചാത്തലമുള്ളവരും വ്യത്യസ്ത കഴിവുള്ളതുമായ പങ്കാളികളെ ഈ സമ്മേളനം സ്വാഗതം ചെയ്യുന്നു എല്ലാവർക്കും ഒരേപോലെ ഇതിൽപങ്കെടുക്കാം വിഭിന്നമായ ജനവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ സമ്മേളനം രൂപകൽപ്പന ചെയ്തിരിക്കുന്നത്

സൃഷ്ടിപരം : പങ്കാളികൾ ഈ സമ്മേളനം കഴിഞ്ഞ് പുറത്തുപോകുമ്പോൾ അവരിൽ പുത്തൻ അറിവുകളും പുതിയ കണ്ടെത്തലുകളും അതുപോലെ പുതിയ സൗഹൃദങ്ങളും സൃഷ്ടിക്കപ്പെടുന്നു. സൃഷ്ടിപരമായ സമ്മേളനങ്ങൾ പങ്കാളികളുടെ അറിവ് വർദ്ധിപ്പിക്കുവാനും അവരിലെ അനുഭവജ്ഞാനം വർദ്ധിപ്പിക്കുവാനും ഇടയാകും

3.സമ്മേളന വിഭാഗങ്ങളെക്കുറിച്ച് മനസ്സിലാക്കുക

പഠന ചർച്ചാവേദി-: ഈ രീതിയിലുള്ള യോഗങ്ങൾ ആശയങ്ങൾ വർദ്ധിപ്പിക്കുവാനും അവ പ്രയോഗത്തിൽ വരുത്തുവാനും അല്ലെങ്കിൽ പുന പരിശോധന ചെയ്യുവാനും ഇടയാകും ഉദാഹരണങ്ങൾ അടങ്ങിയ പഠന ചർച്ചാ വേദിയിൽ പങ്കെടുക്കുന്നവർക്ക് ഇൻറർനെറ്റ് സ്വകാര്യതകളെ കുറിച്ച് ഒരു അവലോകനം ലഭിക്കാൻ ഇടയാകും

പ്രദർശനസ്ഥലം : ഈ രീതിയിലുള്ള പ്രദർശനങ്ങൾ അഥവാ ഇൻസ്റ്റലേഷൻ , കളികൾ, തുടങ്ങിയവയിൽ പങ്കാളികൾക്ക് അന്യോന്യം സമ്പർക്കം പുലർത്തുവാനും കാര്യങ്ങൾ സ്വയമായോ ചെറിയ കൂട്ടമായോ ചെയ്യാൻ സാധിക്കും പലപ്പോഴും ഈ പ്രവർത്തനങ്ങൾ സമയബന്ധിതമല്ല .ഇത് ഒരു ദിവസത്തേക്ക് വാരാന്ത്യത്തിലോ എപ്പോൾ വേണമെങ്കിലും വിവരങ്ങൾ ലഭ്യമാക്കാനും സമ്പർക്കം പുലർത്തുവാനും സാധിക്കും . കൃത്യമായ ഉദാഹരണങ്ങൾ സഹിതമുള്ള ഇൻസ്റ്റലേഷനുകളും മറ്റും അവരുടെ മനസ്സിൽ തങ്ങിനിൽക്കുകയും പരസഹായമില്ലാതെ അവ ചെയ്യുവാനും സാധിക്കും

പണിപ്പുര : ഈ യോഗത്തിൽ സ്വസിദ്ധമായ കഴിവുകളും ഹാക്കിംഗ് ,പ്രോട്ടോ ടൈപ്പിങ്ങും അത്യാവശ്യമാണ് ഇവിടെ പങ്കെടുക്കുന്നവരോട് എന്തെങ്കിലും പുതിയതായി കോഡ് എഴുതുവാനോ മറ്റ് കരകൗശല വസ്തുക്കൾ നിർമിക്കുവാനോ ആവശ്യപ്പെടുന്നു ഉദാഹരണമായി റോബോട്ട് നിർമ്മാണം തുടങ്ങിയവ

4 ബോധവൽക്കരണം — താങ്കളുടെ പ്രസ്താവനയിൽ ഉൾക്കൊള്ളിക്കാവുന്ന 6 ക്രിയകൾ

താങ്കളുടെ മോസ്ഫെസ്റ്റിലെ അവതരണവേളയിൽ പങ്കെടുക്കുന്നവർ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചുനോക്കൂ ചിന്തിച്ചുനോക്കൂ .

നിങ്ങളുടെ പ്രസംഗം പങ്കെടുക്കുന്നവർക്ക് ആകർഷകമായി തോന്നണമെങ്കിൽ നിങ്ങളുടെ പ്രസംഗത്തിൽ ഒരുപാട് ക്രിയകളുടെ ഉപയോഗം ഉണ്ടായിരിക്കണം. മോസ്ഫെസ്റ്റ് ഒരു നിഷ്ക്രിയമായ അനുഭവമല്ല ഒരു യോഗത്തിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കുറച്ച് കാര്യങ്ങളാണ് ചോദ്യങ്ങൾ , ആശയങ്ങൾ പങ്കുവയ്ക്കൽ, അതിന്റെ ഘടന, തുടങ്ങിയ മറ്റ് അനവധി കാര്യങ്ങളുണ്ട് ഇക്കാര്യങ്ങളൊക്കെ ഗ്രൂപ്പായോ അല്ലെങ്കിൽ ജോഡിയായോ പങ്കെടുക്കുന്നവർ ചെയ്താൽ പരിപാടി മികവുറ്റ ഒന്നായി മാറും. CFP ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ നിങ്ങൾക്ക് ക്രിയകളുടെ ഉപയോഗത്തോടെ ഉത്തരം നല്കിയാൽ അത് വളരെ നല്ലതായിരിക്കും

“What will happen in your session?” Example, participants in our session will break off into small groups to brainstorm ideas of a digital privacy game and then they will develop a prototype of what an app might be to illustrate their game

5. സമ്മേളനത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം

നിങ്ങളുടെ യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്ന പങ്കാളികൾക്ക് എന്ത് മാറ്റമാണ് അവരിൽ ഉണ്ടായത്? എന്ത് കാര്യമാണ് അവരിൽ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞത് ?ഒരു സമ്മേളന നടത്തിപ്പുകാരൻ എന്ന നിലയിൽ ഏതൊക്കെ കാര്യങ്ങൾ പങ്കാളികളിൽ നിന്ന് താങ്കൾ ഗ്രഹിച്ചതായി ?കണക്കാക്കുന്നത് ​ ?അവർ അടുത്തതായി എന്ത് ചെയ്യാൻ പോകുന്നു എന്നു താങ്കൾക്ക് പറയാൻ സാധിക്കുമോ? ഈ അനുഭവങ്ങൾ താങ്കളുടെ പ്രോജക്റ്റിനെ വളർത്തിയോ അതോ തളർത്തിയോ ?ഒരു നിമിഷം കണ്ണടച്ച് താങ്കളുടെ മോസ്റ്റ് ഫെസ്റ്റ് സെഷൻ കൊണ്ട് താങ്കൾക്ക് എന്ത് പ്രയോജനം ഉണ്ടായി എന്ന് ഒരു നിമിഷം വിലയിരുത്തൂ . ഈ സമ്മേളനം കഴിഞ്ഞ് പുറത്ത് പോകുന്ന ഓരോ പങ്കാളികളിലും പുതിയ കഴിവുകളും പുതിയ അറിവുകളും അവരിൽ അവരുടെ ജോലി മേഖലയിലോ അവർക്ക് താല്പര്യമുള്ള വിഷയങ്ങളിലോ അവർ ഉപയോഗിക്കുന്നുവോ എന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു .ഈ കാഴ്ചപ്പാടോടുകൂടി വേണം CFP ചോദ്യത്തിന് ഉത്തരം നൽകുവാൻ.

“What is the goal or outcome for this session?”

6 മോസ്‌ഫെസ്റ്റിനു അതീതമായി ചിന്തിക്കുക

തങ്ങളുടെ മോസ്ഫെസ്റ്റ് അനുഭവം നിങ്ങളുടെ പ്രോജക്ടിലെ ഇതിവൃത്തത്തിന്റെ ഒരു ഘടകമായി പ്രത്യക്ഷപ്പെടേണ്ടതാണ് .നിങ്ങളുടെ പ്രോജക്ടിന്റെ ഇതിവൃത്തത്തെ പരിഗണിക്കുമ്പോൾ നിങ്ങളുടെ മോസ്ഫെസ്റ്റ് സെഷൻനെ ആശ്രയിച്ചായിരിക്കും. നിങ്ങൾ ആർജ്ജിച്ച അറിവുകൾ പരിശോധിക്കപ്പെടുകയും നടപടിക്രമങ്ങൾ നോക്കുകയും ,അതിൻറെ ഗുണങ്ങൾ പരിശോധിക്കുതും , ഒരു നയം വ്യക്തമാക്കുകയും അതുമല്ലെങ്കിൽ ഒരു പുതിയ കമ്മ്യൂണിറ്റി തുടങ്ങുന്നതിലോ നേരത്തെയുള്ള ഒരു കമ്മ്യൂണിറ്റി ഊർജസ്വലമാക്കുകയും ചെയ്യുന്നത് .അടുത്തതായി നിങ്ങളുടെ പ്രോജക്റ്റിനെ അടുത്ത് ഘട്ടത്തെക്കുറിച്ച് ചിന്തിക്കുക( #3 കാണുക)

എങ്ങനെ നിങ്ങളുടെ സെഷനിൽ പങ്കെടുത്ത പങ്കാളികളെ ഉൾക്കൊള്ളിച്ചു ഭാവിയിൽ അവരുമായി യോജിച്ച് പ്രവർത്തനം നടത്തുവാൻ കഴിയും? അതുപോലെ നിങ്ങളുടെ സാന്നിധ്യം കൊണ്ട് എന്ത് മാറ്റമാണ് അവരിൽ സൃഷ്ടിക്കപ്പെട്ടത് ? അത് നിങ്ങളുടെ പ്രോജക്ടിന്റെ ഇതിവൃത്തത്തിൽ എന്ത് സംഭാവനയാണ് നൽകിയത് എന്ന് ചിന്തിക്കൂ.

7.ബഹുമുഖമായി ചിന്തിക്കുക

മോസ്‌ഫെസ്റ്റിൽ കാര്യങ്ങൾ എപ്പോഴും മാറ്റം ഉള്ളതാണ് ,അതുപോലെഒരു പ്ലാൻ അനുസരിച്ചല്ല മുൻപോട്ട്പോകുന്നത് .നിങ്ങളുടെ പ്ലാൻ അനുസരിച്ച് അല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എന്നും അറിഞ്ഞിരിക്കേണ്ടതാണ് പ്രത്യേകിച്ച്

  • പങ്കാളികൾ : നിങ്ങളുടെ സെക്ഷനിലേക്ക് വിഭിന്നമായ പങ്കാളികളെ ലഭിക്കുമ്പോൾ അവരിൽ വ്യത്യസ്ത കാഴ്ചപ്പാടുകളും വ്യത്യസ്ത പശ്ചാത്തലങ്ങളും ആയിരിക്കും ഉണ്ടായിരിക്കുന്നത് നിങ്ങളുടെ സെക്ഷനിലേക്ക് ഈ വ്യത്യസ്ത ആളുകളെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാൻ കഴിയുമോ ഞങ്ങൾക്ക് അറിയേണ്ടതുണ്ട്.
  • വലിപ്പം : നിങ്ങളുടെ സെഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണം 3 മുതൽ 20 വരെ വ്യത്യാസപ്പെട്ടിരിക്കാം സെഷനിൽ ആളുകൾ കൂടുതലോ കുറവോ ആയാൽ പോലും നിങ്ങളുടെ പ്ലാൻ അനുസരിച്ച് അത് ആസൂത്രണം ചെയ്തു എങ്ങനെ സെഷൻ വിജയിപ്പിക്കുന്നു എന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്
  • വസ്തുക്കൾ : മോസ്‌ഫെസ്റ്റിലെ വിഭവങ്ങളെല്ലാം വളരെ പരിമിതമാണ് വിഭവങ്ങളെ സംബന്ധിച്ചുള്ള എല്ലാ അഭ്യർഥനകളും പാലിക്കാൻ ശ്രമിക്കുന്നതാണ് .ചിലപ്പോൾ ചില വസ്തുക്കൾ മാറി പോകുവാനും വിശ്വസിക്കാൻ കഴിയാത്തതായി മാറുവാനും സാധ്യതയുണ്ട് നിങ്ങളുടെ സെഷൻ നടത്തുവാൻ ആവശ്യമായ സാമഗ്രികൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും അല്ലെങ്കിൽ പരിമിതമായ സാമഗ്രികളുമായി നിങ്ങളെങ്ങനെ പൊരുത്തപ്പെടുന്നു എന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്

എല്ലാ വഴികളും പരാജയപ്പെട്ടാൽ സഹായം അഭ്യർത്ഥിക്കുക! എന്തെങ്കിലും ചോദ്യങ്ങളുണ്ടോ ഉപദേശം ആവശ്യമുണ്ടോ? നേരത്തെ ഈ കാര്യങ്ങളിൽ പങ്കാളികളായ വരെ അന്വേഷിക്കുന്നുവോ?കൂടുതൽ വിവരങ്ങൾക്ക് ട്വിറ്ററിൽ #mozfest ടാഗിൽ തിരയുക അല്ലെങ്കിൽ join the mozfest public gutter channel ഇതിലൂടെ നിങ്ങളുടെ പദ്ധതി കുറച്ചുകൂടി മെച്ചപ്പെടുത്തുവാനും സാധിക്കും

കൂടുതൽ പൊടികൈകൾ ആവശ്യമുണ്ടോ ?

ചുവടെ കൊടുത്തിരിക്കുന്ന വിഭവങ്ങൾ താങ്കൾക്ക് പ്രയോജനപ്പെടുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു

--

--

Mozilla
Mozilla Festival

We're a global community dedicated to making the web better and more open for all. Join us to imagine, build & teach the web's future.