അതിർവരകൾ

Rahul Raj K A
Rhythmic Expressions
1 min readAug 16, 2020
An artwork by Priya Sasidharan

‘ശത്രു’ രാജ്യത്തെ
എൻ്റെ സഹോദരങ്ങളേ..
നിങ്ങളില്‍ മുസ്ലീങ്ങളുണ്ട്, ഞങ്ങളിലും.
ഒരേ ഖു൪ ആ൯..
നിങ്ങളില്‍ ഹിന്ദുക്കളുണ്ട്, ഞങ്ങളിലും.
ഒരേ ഗീത…
നിങ്ങളില്‍ ക്രിസ്ത്യാനികളുണ്ട്, ഞങ്ങളിലും.
ഒരേ ബൈബിള്‍..
നിങ്ങള്‍ക്ക് അമ്മയുണ്ട്, ഞങ്ങള്‍ക്കും.
ഒരേ പേറ്റുനോവ്..
നിങ്ങള്‍ക്ക് അച്ഛനുണ്ട്, ഞങ്ങള്‍ക്കും.
ഒരേ വാത്സല്ല്യം…
നിങ്ങളില്‍ കാമുകീ കാമുക൯മ്മാരുണ്ട്, ഞങ്ങളിലും.
ഒരേ പ്രണയം….
നിങ്ങള്‍ക്ക് സംഗീതമുണ്ട്, ഞങ്ങള്‍ക്കും.
ഏഴു സ്വരങ്ങള്‍തന്നെ…
നിങ്ങള്‍ക്ക് സ്നേഹമുണ്ട്, ഞങ്ങള്‍ക്കും.
ഒരേ വികാരം…
നിങ്ങള്‍ ശ്വസിക്കുന്നു, ഞങ്ങളും.
ഒരേ പ്രാണവായു…
നിങ്ങളില്‍ ഞങ്ങളുണ്ട്, ഞങ്ങളില്‍ നിങ്ങളും
ഒരേ രക്തം…
പിന്നെന്തേ റാഡ്ക്ലിഫിൻ്റെ
പേനത്തുമ്പുകൊണ്ടുളള
ഒരു നേ൪ത്ത വരയാല്‍
നമ്മളന്ന്യരായ്പ്പോയത്..?
ആ൪ക്കുവേണ്ടിയാണ്
ഒരു കമ്പിവേലിക്കിരുപുറം
നമ്മള്‍ ശത്രുക്കളായ് മാറിയത് …?
എന്തിനുവേണ്ടിയാണ്
നാം പരസ്പരം കൊന്നു തീരുന്നത്..?

--

--