ദാഹം

അനുരാഗം തുളുമ്പുന്ന നിമിഷങ്ങൾ

Anakhakrishna
Rhythmic Expressions
1 min readJan 19, 2020

--

An artwork by Bhadra M

ഒരു നീട്ടി വിസിലടിച്ചു,
അതും നീങ്ങി തുടങ്ങി
രണ്ടു സീറ്റ് നിവർത്തിയിട്ട്,
അവർ കാലും നീട്ടി ഇരുന്നു.

കാതങ്ങൾ താണ്ടുവാനുളള,
തീവണ്ടിയുടെ ദാഹം ഏറി,
ജനാലക്ക് പുറത്തുളള ലോകത്തിൽ നിന്ന് കണ്ണെടുത്ത്,
അവൻ കുറേ നേരം അവളുടെ മുഖത്തേക്ക് നോക്കി.
അവർ പരസ്പരം കണ്ടുമുട്ടിയപ്പോൾ​ കണ്ട അതേ കുസൃതി, ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല അവളുടെ കണ്ണിൽ.

അവൻ പയ്യേ അവളുടെ കാലിൽ ഒന്നു തൊട്ടു.
ചെറിയൊരു ഞെട്ടലോടെ അവൾ അവനെ നോക്കി.
പതിയെ ഒന്നു പുഞ്ചിരിച്ചു.
വർഷങ്ങളായി ഉള്ള കാത്തിരിപ്പ്,
രണ്ടുപേരുടെയും കണ്ണിൽ നിറഞ്ഞു.
കണ്ടു കൊതി തീരുന്ന വരെ,
അവർ പരസ്പരം നോക്കി ഇരുന്നു..!

--

--