പ്രണയമെന്ന സ്വാർത്ഥ വികാരം

Akhil Shylaja Sasidharan
Rhythmic Expressions
1 min readApr 14, 2020
An Artwork by Bhadra M

ഈ മുറിയിൽ,
ഈ ചുവരുകൾക്കുളിൽ,
പറക്കാൻ കൊതിക്കുന്ന ഒരു പറവയെ പോലെ.
ഈ ദിനങ്ങൾ തള്ളിനീക്കുന്നു മെല്ലെ.

സമൂഹമെന്ന വിഷത്തെ സംരക്ഷിക്കാൻ,
എന്തിന് എന്റെ ഈ ത്യാഗം?
മണിക്കൂറുകൾ പിന്നിട്ട് ഒരു കാരാഗ്രഹവാസം,
കെട്ടിയിട്ടിരിക്കുന്ന ഒരു മൃഗത്തെ പോലെ,
വരണ്ട മനസ്സോടെ കഴിയുന്നു ഇവിടം.

പക്ഷെ എന്നെ അലട്ടുന്നത് ഒന്നു മാത്രം,
അവളെന്നാ എന്റെ ആനന്ദവും,
അവളെന്നാ എന്റെ വ്യഥയും.
നാളേറെയായി അവളെ കണ്ടിട്ട്,
നാളേറെയായി അവളെ തൊട്ടിട്ട്,
അടുത്തെത്താൻ മനം തുടിക്കുന്നു എന്നും.

ഈ ദിനങ്ങൾ ലോകനന്മക്കുള്ള സേവനമെന്നു,
ഞാൻ ആശ്വസിക്കാൻ ശ്രമിക്കുമ്പോഴും,
ഈ ശ്രമകൾ നിന്റെ വെറും കപടതയെന്നു,
എന്റെ മനസ്സ് സൂചിപ്പിക്കുമ്പോഴും,
പ്രണയമെന്ന സ്വാർത്ഥ വികാരം തളർത്തുന്നു എന്നും.

ഈ നിമിഷം ആനന്ദ നിർഭരമാം അനുഭവം,
മറു നിമിഷം വിഷാദാത്മകമാം അനുഭവം.
പ്രണയമെന്ന ഈ വിചിത്രാനുഭവം,
കബിളിപ്പിക്കുന്നു അനുദിനം.
ഈ തന്തു മുറിക്കാൻ കൊതിക്കുമ്പോഴും,
പകച്ചു പോകുന്നു എന്ന സത്യം.

ഈ ദൂരം വളരെയധികമെന്ന് തോന്നുമ്പോഴും,
ഈ വികാരം എന്തെന്നില്ലാത്ത ഊർജ്ജം പകരുമ്പോഴും,
ഈ ശ്രമകൾ നിന്റെ വെറും കപടതയെന്നു,
എന്റെ മനസ്സ് സൂചിപ്പിക്കുമ്പോഴും,
പ്രണയമെന്ന സ്വാർത്ഥ വികാരം തളർത്തുന്നു എന്നും.

--

--

Akhil Shylaja Sasidharan
Rhythmic Expressions

‘A lawyer who has a penchant for dreaming.’ Instagram: @akhilshylajasasidharan Twitter: @akhilshylaja Email: advakhilsasidharan@gmail.com