ഫുൾ സ്റ്റോപ്പ്
സങ്കുചിത മനോഭാവത്തിന്റെ ലക്ഷ്മണരേഖ
Published in
1 min readApr 11, 2020
ജീവിതത്തിൽ ചില കാര്യങ്ങളിൽ ഒരു “ഫുൾ സ്റ്റോപ്പ് “ആവുന്നു.
ചില സാഹചര്യങ്ങളിൽ ചിലർ നമ്മൾക്ക് ഒരു ഫുൾ സ്റ്റോപ്പ് സമ്മാനിക്കും.
ഇനി ഈ മേൽ പറഞ്ഞ ഫുൾസ്റ്റോപ്പിന് പലരും പല അർത്ഥങ്ങൾ ആണ് ചോദിക്കുമ്പോൾ നൽക്കുക .
ഇന്ന് കൂടെ നിന്നവർ നാളെ ഒരു ഫുൾ സ്റ്റോപ്പ് തരും , നാളെ തൊട്ട് പഴയ പോലെ വന്ന് സംസാരിക്കരുത് , അടുത്ത് വന്ന് സ്നേഹം കാണിക്കരുത് , കണ്ടാൽ കണ്ടില്ലാ എന്ന് സ്വയം പറഞ്ഞ് കാണാത്ത മട്ടിൽ നടന്നു നീങ്ങുക.
കേൾക്കുമ്പോൾ ആദ്യം മൊക്കെ ലേശം തമാശ ആയി തോന്നാം. പിന്നീട് ഒന്നൂടി ആലോചിക്കുമ്പോൾ അനീതിയായും തോന്നാം.
തുടക്കത്തിന്റെ ബുദ്ധിമുട്ട് ആണ്. ഒരെണ്ണം കഴിയുമ്പോൾ ശീലം ആവും , ഒടുവിൽ ഇവയെല്ലാം നമ്മെ തൊട്ട് തീണ്ടാതെ ആവും. ഒരുപാട് ഫുൾസ്റ്റോപ്പുകൾ കിട്ടിയ ഒരുവൾടെ അഭിപ്രായം !