വാതിൽ

Rahul Raj K A
Rhythmic Expressions
Dec 17, 2020
An artwork by Bhadra M

കൊട്ടിയടയ്ക്കപ്പെട്ട വാതിലിനു മുമ്പിൽ
അല്പനേരം നിന്നിട്ടുണ്ടോ ?
ചെവിയോർത്താൽ
നമ്മെക്കുറിച്ചുളള
അടക്കിപ്പിടിച്ച സംസാരം കേൾക്കാം
ഒരുപക്ഷെ ഒരു ചിരി, ഒരു തേങ്ങൽ,
ചിലപ്പോൾ സഹതാപം പറച്ചിൽ,
ചിലപ്പോൾ വാഴ്ത്തൽ,
ചിലപ്പോൾ തെറി..
ഏതായാലും വാതിലുകൾക്കു പുറത്ത്
നമ്മൾ അന്യരാണ്, അനാഥരാണ്..

--

--