വിശപ്പ്

മാനവരാശിയുടെ ദൗർബല്യങ്ങൾ

Akhil Shylaja Sasidharan
Rhythmic Expressions
1 min readJan 9, 2020

--

An artwork by Bhadra M

പൊള്ളുന്ന ചൂടിൽ,
വിയർത്തൊലിച്ച് നിന്നു അവർ,
ഒരു നേരത്തെ അന്നത്തിനായി,
ഒരു നല്ല നാളിനായി,
അഹോരാത്രം പ്രയത്നിക്കുന്നു ആ മനുഷ്യർ.

കത്തുന്ന വയർ,
തളരുന്ന ശിരസ്സ്,
വിശപ്പ് ശമിപ്പിക്കാൻ,
വയറിനെ കബളിപ്പിക്കാൻ,
ഒരല്പം ദാഹജലം മാത്രം തേടുന്നു അവർ.

തീക്ഷ്ണ കിരണങ്ങൾ,
ശരീരം തുളച്ചു കയറുമ്പോഴും,
അഗ്നിഗോളത്തിൽ അകപെടുമ്പോഴും,
വേദനയിൽ നിന്ന് വിമുക്തി നേടാൻ,
പ്രതീക്ഷയുടെ നാളം തേടുന്നു അവർ.

പൊരുതുവാൻ തയ്യാറായി,
ഉയരങ്ങൾ കീഴടക്കാനായി,
മുള്ള് വീഥിയിലൂടെ പ്രയാണം,
രക്തം വാറുന്ന പാദങ്ങളോടെ,
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വീണ്ടും നടന്നു അവർ.

ഹൃദയം വിങ്ങുമ്പോഴും,
കരങ്ങൾ തളരുമ്പോഴും,
കാലുകൾ ക്ഷയിക്കുമ്പോഴും,
മേനിയുടെ ഊർജ്ജത്തിനായി,
ഒരല്പം സ്നേഹം മാത്രം തേടുന്നു ആ മനുഷ്യർ.

--

--

Akhil Shylaja Sasidharan
Rhythmic Expressions

‘A lawyer who has a penchant for dreaming.’ Instagram: @akhilshylajasasidharan Twitter: @akhilshylaja Email: advakhilsasidharan@gmail.com