സാനിറ്റൈസർ

Rahul Raj K A
Rhythmic Expressions
1 min readMay 18, 2020
An artwork by Bhadra M

സാനിറ്റൈസറിൻ്റെ ഗന്ധം
നിന്നെ ഓർമ്മിപ്പിക്കുന്നു..
ആശുപത്രി,
രക്തം,
മരണം,
ചേതനയറ്റ നിൻ്റെയുടൽ…
ഒരു ചുംബനംപോലും ഏറ്റുവാങ്ങാതെ പോയ നിനക്കന്ന് ഇതേ ഗന്ധമായിരുന്നു..
അന്നാണ് ജീവിതത്തിലാദ്യമായ്
സാനിറ്റൈസർ ഉപയോഗിച്ചത്..
പിന്നെ ഇപ്പോഴാണ്…
ആദ്യതുളളി കയ്യിൽ വീണതേ,
ഒരു ഞെട്ടലായിരുന്നു..
പിന്നെ കണ്ണീരായിരുന്നു..
അതെ, ഈ ഗന്ധം നിന്നെ ഓർമ്മിപ്പിക്കുന്നു..
നിന്നെ മാത്രം…

--

--