പ്രണയം

Rahul Raj K A
Rhythmic Expressions
1 min readMay 12, 2020
An artwork by Bhadra M

പ്രണയം ഒരു രാസപ്രവർത്തനമാണ്
ന്യൂട്രോൺ, ഇലക്ട്രോൺ, പ്രോട്ടോൺ
ഇവയുടെ ആകർഷണവികർഷണം
ചില രാസപദാർത്ഥങ്ങളുടെ ഇന്ദ്രജാലം
അതു നടക്കുന്നതോ മസ്തിഷ്കത്തിലും
അവിടം ഒരു ലാബാണ്
ചില പരീക്ഷണങ്ങൾ
വിജയിക്കാം
ചിലതു പരാജയപ്പെടാം
ചിലപ്പോൾ പോട്ടിത്തെറികളുണ്ടാവാം
പൊളളലേൽക്കാം
ചില മാരക വൈറസുകൾ സൃഷ്ടിക്കപ്പെടാം
ഒരു പക്ഷേ പരീക്ഷണശാല പോലും
തകർന്നുപോയേക്കാം
എങ്കിലും ഈ പരീക്ഷണം നടന്നുകൊണ്ടേയിരിക്കും,
മനുഷ്യനുളളകാലത്തോളം
കാരണം,
പ്രണയം
ഒരു ശാസ്ത്ര സത്യമാണ്
പ്രണയം
ഒരു രാസപ്രവർത്തനമാണ്.

--

--