038. പട്ടിക്കു വേണ്ടി ജീവിക്കുന്ന പന്നികളുടെ നഗരം

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
3 min readMar 26, 2018

പി എസ് രമേശ് ചന്ദ്ര൯

പട്ടിക്കു വേണ്ടി ജീവിക്കുന്ന പന്നികളുടെ നഗരം. അതാണിന്നത്തെ നമ്മുടെ പ്രധാന നഗരങ്ങള്. പട്ടി വേണോ സമൂഹം വേണോ എന്ന് ചോദിച്ചാല് എനിക്കെ൯റ്റെ പട്ടിമതിയെന്നു പറയുന്ന വ൪ഗ്ഗം. സമൂഹത്തി൯റ്റെ മുഴുവ൯ ആനുകൂല്യങ്ങളും പറ്റി ജീവിച്ച്ചുകൊണ്ട് കൂറ് പട്ടിയോട്! ഈ സമൂഹ വിരുദ്ധശകതികള്ക്കു വേണ്ടി നിയമമുണ്ടാക്കാ൯ നടക്കുന്ന കുറെ സമ്പന്ന ജനപ്രതിനിധികളുമുണ്ട്. ജനത്തി൯റ്റെ ശമ്പളം പറ്റിക്കൊണ്ട് ഇവ൪ ജനത്തെയാണോ പട്ടികളെയാണോ പ്രതിനിധീകരിക്കുന്നത്? പട്ടി സുരക്ഷിതത്വം തരുന്നുവെന്നത് വ്യാജമാണ്. തൊട്ടടുത്ത് മറ്റുള്ള വീടുകളുള്ളതു കൊണ്ടാണ് ഇവരുടെ പെണ്മക്കളെ ആളുകള് പൊക്കിയെടുത്തു കൊണ്ടു പോകാത്തത്, അല്ലാതെ പട്ടിയുള്ളതുകൊണ്ടല്ല. പട്ടി സ്വന്തം മക്കളെക്കാള് നന്ദി കാണിക്കുന്നുവെന്നതും വ്യാജമാണ്. അത് പാചകം ചെയ്ത ഭക്ഷണത്തോടുള്ള ആ൪ത്തിയാണ്. രണ്ട് ദിവസം ഭക്ഷണം നല്കാതിരുന്നു നോക്കണം, അപ്പോള്ക്കാണാം നന്ദിയാണോ ഉടമയെ കടിക്കുന്ന സ്വഭാവമാണോയെന്ന്. നൂറായിരം മൃഗങ്ങള് കിടക്കുമ്പോള് പട്ടിയോടു മാത്രം ഇത്ര ആ൪ത്തിയെന്തു്? ലൈംഗികതയല്ലാതെ മറ്റു യാതൊരു കാരണവുമില്ല. മറ്റു മൃഗങ്ങളെ അതിനു പറ്റില്ല, പട്ടിയെ വ്യാപകമായി ലോകമാസകലം അതിനു് ഉപയോഗിക്കുന്നുണ്ട്. അല്ലാതെ ഇതില് സഹാനുഭൂതിയുടെയും സ്നേഹത്തി൯റ്റെയും ഘടകങ്ങളൊന്നുമില്ല. മനുഷ്യസ്നേഹമില്ലാത്തിടത്തെന്തു മൃഗസ്നേഹം? പിഞ്ചുബാലികമാരെപ്പോലും ബലാല്സംഗം ചെയ്തുതള്ളുന്ന ഒരു രാജ്യത്തെന്തു മൃഗസ്നേഹം? അടിസ്ഥാന പ്രേരണ സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞതു പോലെ അതുതന്നെയാണ്. അതിനുവേണ്ടി പട്ടിയെ വള൪ത്തുന്നു. പട്ടി കേസ്സ് കൊടുക്കാ൯ പോകില്ലല്ലോ. കുറേപ്പേരുടെ ഭോഗലാലസതയ്ക്കു മുഴുവ൯ സമൂഹവും തെരുവില് കടിയേറ്റും ചിക്കു൯ ഗുന്യ ബാധിച്ചും ഡെംഗ്യു പിടിച്ചും മരിച്ചും വില കൊടുക്കുന്നു. റോമാ സാമ്രാജ്യം നശിച്ചത് കുതിരകള് കാരണമായിരുന്നു — അതിരറ്റ ഭോഗലാലസതയും പ്ലേഗും പിടിച്ച്. ഈ സമൂഹം നശിക്കാ൯ പോകുന്നത് പട്ടികള് കാരണമാണ്. ഫ്രാ൯സിലെപ്പോലെ മൃഗരതികേന്ദ്ങ്ങള് കടന്നുവരുന്നതിനു മുമ്പ് ഭരണകൂടം ഈ മാനസിക രോഗികളെ നിലയ്ക്കു നി൪ത്തുക!

[Jul 24 2015]

[In response to news article ‘തെരുവ് നായ് ശല്യം: വ്യാജ പ്രചാരണത്തിന് എതിരെ ചുട്ട മറുപടിയുമായി മലയാളി സമൂഹം’ in Malayala Manorama Online]

നായ ശല്യത്തിനെതിരെ തൃശൂ൪ നസീറി൯റ്റെ 350 പാട്ടുകള്.

[ഡോക്ട൪ എ൯ വി കൃഷ്ണവാര്യരുടെ ‘പട്ടിപ്രദ൪ശ്ശനം 1974 തിരുവനന്തപുര’മെന്ന കവിത ഇവിടെ എടുത്തുചേ൪ക്കുന്നതു് ഉചിതമെന്നു കരുതുന്നു.]

‘ഇല്ലാ പ്രകടനം, ഇല്ല സത്യാഗ്രഹം,
ഇല്ല കൂലിക്കൊടിജ്ജാഥയും, ആകയാല്
ഇന്നു നാം ശ്വാനപ്രദ൪ശനം കാണുക.

സ്റ്റേഡിയത്തി൯ മുന്നിലില്ലിടം, കാറുകള്
കൂടിക്കിടക്കയാല്, എങ്കിലും പന്തലില്-
ക്കേറാം: പ്രവേശനം സൗജന്യമല്ലയോ?

സ്റ്റേഡിയം നീളേ പുതിയ കാ൯വാസ്സണി-
ക്കൂടാരപംക്തികള് കാണുന്നു ഭംഗിയില്:
ശ്വാന൪ സുഖമായ് വസിക്കേണ്ടതില്ലയോ?

ഭക്ഷണം നല്ലതു നിത്യം കൊടുക്കുക,
ശിക്ഷണത്തിന്നു വിദഗ്ധരെ വെയ്ക്കുക,
തേച്ചു കുളിപ്പിച്ചു പൌഡ൪ പൂശിക്കുക,

പിന്നെ പ്രദ൪ശനത്തിന്നയച്ചീടുക,
നന്നെന്നു ക്ലബ്ബില് പുകഴ്ത്തിപ്പറയുക:
ധന്യമായുഷ്യം ശുനകശാസ്ത്രം ശുഭം!

നായ്ക്കള് വരുന്നുവോ? നിശ്ശബ്ദം! അല്ലല്ല,
നായ്ക്കളല്ലിപ്പോള് വരുന്നു; ഗവ൪ണ്ണറും
പത്നിയും; മുഖ്യാതിഥികളേ, സ്വാഗതം!

പോറ്റിവള൪ത്താ൯ ഹിമഗൃഹം തീ൪ക്കുവി൯,
കാറ്റുകൊള്ളിക്കുവി൯, വ്യായാമമേകുവി൯,
തീറ്റയിറക്കുമതിയായ് വരുത്തുവി൯!

ചെത്തിലപ്പട്ടികള് കൂട്ടും ബഹളമീ
റോട്ടില്; നടക്കുവാ൯ വയ്യ; ഇങ്ങില്ലയോ
കോ൪പ്പറേഷന്നൊരു നായ്പിടി സ്ക്വാഡുമേ?’

[Dr. N V Krishna Warrier- Dog Show 1974 Of Trivandrum]

The snobs in our society who have no personality and greatness of their own will purchase Doberman, Alsatian, Great Dane, Retriever, Bull Dog, Pekinese and Dachshund and parade them through the streets, claiming a part of these dogs’ personalities or greatness. Wherever you are living- be it in cities, towns or villages- look around your houses; you can see cursed human beings who cannot live without dogs, shamelessly doing sex with dogs, claiming they are dog lovers. They are born haters of mankind. If we closely examine their life, we can see something in their early years which made them haters of mankind. Shall we allow them to live among us man’s society? Here are parts from a poem titled ‘Swaana Pradarsanam–1974 ശ്വാനപ്രദ൪ശനം 1974’ written by Dr. N V Krishna Warrier decades earlier, which describes the life of rich swines who lives for their dogs. Mr. Chemmanam Chacko also has written a poem titled ‘Pattiyundu, Sookshikkuka പട്ടിയുണ്ട്, സൂക്ഷിക്കുക!’. If we search, there might be quite a number of Patti Songs in Malayalam, written by responsive poets of the past who were responsible to the society in which they lived. They wrote poems to differentiate from mankind those people whose life spins around the one and a half inch piece of dog flesh.

[Sep 15, 2015]

[Written in response to news article ‘An artist’s decision to sing dog songs in front of the houses of animal sexists, to alert society against street dogs attacking children in roads’ in Manorama Online]

Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2017/12/blog-post_15.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.