039. ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?
പി എസ്സ് രമേശ് ചന്ദ്ര൯
അടിവശത്തു കുറച്ചു നേരം സൂക്ഷിച്ചുനോക്കി. “സഖാവേ, അവരെ ഇവിടെ കാണുന്നില്ലല്ലോ” എന്നു ഞാ൯ പറഞ്ഞു. വളരെക്കാലം പാ൪ട്ടി രംഗത്തൊന്നുമില്ലാതിരുന്നിട്ടു് വളരെ അടുത്ത കാലത്ത് തലപൊക്കിയ ആ സഖാവിന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. എന്നെ കുറേനേരം തുറിച്ചു നോക്കിയിട്ട് അയാള് അവിടെനിന്നു പോയി. ഒരുപക്ഷെ മേല്ക്കമ്മിറ്റിയ്ക്ക് റിപ്പോ൪ട്ട് ചെയ്ത് എന്നെ നാടുകടത്താനായിരിക്കണം. 2016 മേയില് കേരളം ഒരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ആരുതന്നെ ജയിച്ചാലും അത് ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും ഒരു വിജയമായിരിക്കുന്നതാണ്. ഞാനും എന്നെപ്പോലുള്ള സാധാരണ വോട്ട൪മാരും ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും സ്വാധീനത്തിന് എത്രയോ മേലെയാണ്! അതൊന്നും ഞങ്ങളെ സ്പ൪ശിക്കുന്നുപോലുമില്ല. അപ്പോള് അവയില് മുങ്ങിക്കിടക്കുന്ന ഇവറ്റകളുടെ സ്ഥാനം എ൯റ്റെ ചെരുപ്പി൯റ്റെ അടിയിലല്ലാതെവിടെയാണ്? നെയ്യാറ്റി൯കരയിലും പാറശ്ശാലയിലും നാടാരെയും ആറ്റിങ്ങലും വ൪ക്കലയിലും ഈഴവരെയും തൊട്ടപ്പുറത്തെ മണ്ടലല്ങ്ങളില് നായരെയും പാലായിലും പിറവത്തും ക്രിസ്ത്യാനിയെയും പൊന്നാനിയിലും കൊയിലാണ്ടിയിലും മുസ്ലിമിനെയും മാത്രം നി൪ത്തി മത്സരിപ്പിക്കുന്ന ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?
[Mar 30, 2016]
Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2017/12/blog-post_8.html
Sahyadri Malayalam:https://sahyadrimalayalam.blogspot.in/
Sahyadri Books English: http://sahyadribooks-remesh.blogspot.in/