047. സിനിമയ്‌ക്കെതിരെ എന്തിനാണ് ജാതിമത ദു:സൂചന?

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
1 min readMar 26, 2018

പി എസ്സ് രമേശ് ചന്ദ്ര൯

തിരുവനന്തപുരത്തെ കുറച്ചു നായ൪ ചെറുപ്പക്കാരുടെ സിനിമാസംരംഭങ്ങളാണ് അടുത്തകാലത്ത് മലയാള സിനിമയ്ക്ക് പുത്ത൯ ജനപ്രീതിയുടെയും ജനപ്രിയ ഹാസ്യത്തി൯റ്റെയും മുഖം നല്കി അതിനെ തമിഴിലെ വരണ്ട സംസ്‌കാരശൂന്യതയില്നിന്നും വേ൪തിരിച്ചു നി൪ത്തി രക്ഷിച്ചത്. അവ൪ സിനിമാമേഖലയില് ജാതിമേല്ക്കോയ്മ കൊണ്ടുവന്നെന്നു് ആരോപണമുണ്ടെങ്കില് അതങ്ങു നേരെചൊവ്വേ പരസ്യമായി പറഞ്ഞുകൂടേ? എന്തിനാണ് ഇത്തരമൊരു ലേഖനമെഴുതിയിരിക്കുന്നതുപോലെ ഉദ്ദേശിക്കുന്നത് വ്യക്തമായി പറയാ൯ ഭയക്കുന്നത്? അവ൪ തികഞ്ഞ കലാകാര൯മാരും, ഗായക൯മാരും സംവിധായക൯മാരുമാണെന്നുള്ളത് അവരുടെ ശത്രുക്കള് പോലും സമ്മതിക്കും. പിന്നെ, അവരുടെ ദുസ്വാധീനത്തിനെതിരെ ഒരു ആശ്വാസമായി ഒരു മുസ്ലിം കലാകാരതലമുറ ഇവിടെ സിനിമാമേഖലയില് വള൪ന്നുവരുന്നുണ്ടെന്നുള്ളത് ഒരു ആശ്വാസമാണെന്ന രീതിയില് ഈ ലേഖനത്തില് സൂചിപ്പിക്കുന്നത് ആസ്‌ഥാനത്താണ്. പ്രേം നസീറിനെയും മമ്മൂട്ടിയെയും പ്രിയങ്കരരാക്കിയത് സമുദായങ്ങളാണോ കേരളത്തിലെ മൊത്തം പ്രേക്ഷകസമൂഹമാണോ? സിദ്ധിക്ക് സംവിധാനം ചെയ്ത സിനിമകള് ആരാണിഷ്‌ടപ്പെടാത്തതു? ഏ റ്റി ഉമ്മറി൯റ്റെയും മെഹബൂബി൯റ്റെയും ബാബുരാജി൯റ്റെയും ഗാനങ്ങള് ആരാണ് മൂളാത്തത്? കെ എസ്സ് ജോ൪ജ്ജി൯റ്റെ മധുരഗാനങ്ങള് സമുദായം നോക്കി ആരെങ്കിലും മാറ്റിനി൪ത്തിയിട്ടുണ്ടോ? ഗോപാലകൃഷ്ണനെന്ന പടക്കുതിര പിടിച്ചുകെട്ടപ്പെട്ടപ്പോളുണ്ടായ പൊതുവികാരത്തില് നിന്നാണ് ദുസ്സൂചനനിറഞ്ഞ ഈ ലേഖനമുണ്ടായതെങ്കില് ആരും രേഖപ്പെടുത്താനിഷ്‌ടപ്പെടാത്ത മറ്റൊരു പൊതുവികാരം കൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ- തിരോന്തരത്തുകാരോട് കളിച്ചപ്പോള് പണികിട്ടി. ഇതൊരു ദുസ്സൂചനയാണെന്നു കരുതരുത്- വാ൪ത്തകള് വരികള്ക്കിടയ്ക്കു വായിച്ചു മനസ്സിലാക്കുന്ന, ഇവരെയെല്ലാം വള൪ത്തിയെടുത്ത കേരളത്തിലെ സാധാരണ പ്രേക്ഷകസമൂഹത്തി൯റ്റെ പൊതു നിരീക്ഷണമാണെന്നു കരുതിയാല് മതി.

(Sep 24 2017)

[In response to news article ‘Freeing Malayalam cinema from a Nair sky നായ൪ ആകാശത്തേയ്ക്ക് പറന്നു പൊങ്ങിയ മലയാള സിനിമയെ നിലത്ത് പിടിച്ചു നി൪ത്തുമ്പോള്’. [അഴിമുഖം] in Azhimukham on 22 September 2017]

Link in Sahyadri Malayalam Blog: http://sahyadrimalayalam.blogspot.in/2018/03/047.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.