056. അഴിമതിപുരണ്ട വാക്സിനുകളെന്തിനു് കുഞ്ഞുങ്ങളുടെ കരളുകളിലേയ്ക്കു കയറ്റണം?

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
1 min readMar 29, 2018

പി എസ്സ് രമേശ് ചന്ദ്ര൯

റൂബെല്ലാ പ്രതിരോധകുത്തിവെപ്പു് ഏഴര ദശലക്ഷം (75,62,886) സ്കൂള്ക്കുട്ടികളില് നടത്താ൯ ലക്ഷൃമിട്ടതു് മൂന്നര ദശലക്ഷം (36,90,241) കുട്ടികളില് മാത്രമായി ചുരുങ്ങിപ്പോയതില് ആരോഗ്യവകുപ്പിനാശങ്കയെന്നു് വാ൪ത്ത കാണുന്നു. പത്രങ്ങളിലും ഓണ്ലൈ൯ മാധ്യമങ്ങളിലും വാ൪ത്തനല്കി കുറേക്കോടിരൂപ പുട്ടടിച്ചു് അഴിമതികാണിച്ചെന്നതൊഴിച്ചാല് ഈ പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട് കുട്ടികളുടെയും രക്ഷക൪ത്താക്കളുടെയും നൂറുകണക്കിന് സംശയങ്ങള് നിവാരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പെന്താണ് ചെയ്തിട്ടുള്ളത്? ഉദാഹരണത്തിന്, ജനനസമയത്തേ ഈ വാക്സി൯ കുത്തിവെച്ചിട്ടുള്ളവ൪ക്കു് നി൪ബ്ബന്ധമായി ഇനിയും കുത്തിവെക്കുന്നത് ഓവ൪ ഡോസേജായി പ്രശ്നങ്ങളുണ്ടാക്കില്ലേയെന്ന ചോദ്യത്തിന് അവ൪ എന്ന് എവിടെയാണ് ഉത്തരം പറഞ്ഞിട്ടുള്ളത്? ശീതീകരണസംവിധാനംപോലും ഏ൪പ്പെടുത്താതെ പ്രതിരോധ വാക്സി൯ വാങ്ങിച്ചതില്പ്പോലും വെട്ടിപ്പും അഴിമതിയും നടത്തി മു൯ ആരോഗ്യവകുപ്പ് ഡയറക്ട൪മാരായ ഡോ. വി കെ രാജനും ഡോ. ശൈലജയും ജയിലില്ക്കിടക്കുമ്പോള് ആരോഗ്യവകുപ്പി൯റ്റെ വാക്സിനുകളില് ജനങ്ങള് ആശങ്കപ്പെടുന്നതിലെന്താണ് അസ്വാഭാവികത? അന്നത്തേത് പേപ്പട്ടിവിഷബാധക്കുള്ള ആ൯റ്റി റാബീസ് വാക്സിനായിരുന്നു. അന്നത് നി൪ബ്ബന്ധിത വാക്സിനേഷനുമായിരുന്നില്ല. ഇപ്പോഴത്തേത് നി൪ബ്ബന്ധിത വാക്സിനേഷനാണ്. സ്കൂളധികൃതരും ഗവണ്മെ൯റ്റും കുട്ടികളെയും രക്ഷക൪ത്താക്കളെയും മാതാപിതാക്കളെയും കനത്തതോതില് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പല കുട്ടികളും ഭയന്ന് ലീവെടുത്തു വീട്ടിലാണ്. വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും സുഖപറുദീസകളില് സ്വപ്നംകണ്ടുമയങ്ങി നടക്കുകയാണ്. ഇപ്പോഴത്തെ റുബെല്ലാ വാക്സി൯ വാങ്ങി സംഭരിച്ചതി൯റ്റെപേരില്, അതും അവിശ്വസനീയമായ ഏഴരദശലക്ഷം യൂണിറ്റ്- ഡോ. രാജനെ ജയിലിക്കിടത്തിയതി൯റ്റെ ഏകദേശം ഒരുലക്ഷമിരട്ടി- ഇപ്പോഴത്തെ ആരോഗ്യവകുപ്പ് ഡയറക്ടറും ഇ൯ഡ൯റ്റു നല്കിയ ഡി എം ഓയും ഇതേപോലെ ജയിലിലാവുകയില്ലെന്നു് എന്ത് ഉറപ്പാണുള്ളത്? ഈ വാക്സി൯ യൂണിറ്റുകള് വിലകൊടുത്തു വാങ്ങിയതാണോ അതോ കേന്ദ്ര ഗവണ്മെ൯റ്റി൯റ്റെയോ ലോകാരോഗ്യ സംഘടനയുടെയോ സംഭാവനയാണോ എന്ന് കേരളാ ആരോഗ്യ വകുപ്പ് എന്തുകൊണ്ടിതുവരെ വെളിപ്പെടുത്തുന്നില്ല, ജനങ്ങളുടെ അവിശ്വാസമകറ്റുന്നില്ല? ആരോഗ്യവകുപ്പിലെ അഴിമതിയും ആ അഴിമതി കുറ്റമറ്റ രീതിയില് നടത്തിക്കൊടുക്കുന്നതില് കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാ൪ക്കുള്ള വൈദഗ്ധ്യവും ആ മന്ത്രിമാരെ സംരക്ഷിക്കുന്നതില് കേരളാ ഗവണ്മെ൯റ്റി൯റ്റെ രാഷ്ട്രീയ നേതൃത്വത്തിനുള്ള പ്രതിജ്ഞാ ബദ്ധതയും ദശാബ്ദങ്ങളായി ജനങ്ങള് കാണുന്നുണ്ട്, ചിന്തിക്കുന്നുമുണ്ട്. അഴിമതിപുരണ്ടതെന്നു് അവ൪ സംശയിക്കുന്ന ഈ വാക്സിനുകള് എന്തിനു് അവ൪ സ്വന്തം അരുമക്കുഞ്ഞുങ്ങളുടെ കരളുകളിലേയ്ക്കു കയറ്റണം?

[In response to news article ‘Measles, Rubella vaccination slow in the state സംസ്ഥാനതലത്തില് മീസില്സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് ഇതുവരെയെടുത്തത് 48.79 ശതമാനം കുട്ടികള്ക്ക് മാത്രം’ in The Indian Telegram on 25 October 2017]

Link: http://www.theindiantelegram.com/2017/10/25/260224.html

Oct 25 2017

Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2018/03/056.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

SAHYADRI MALAYALAM
SAHYADRI MALAYALAM

Published in SAHYADRI MALAYALAM

Literary works in the Malayalam language of Kerala

P.S.Remesh Chandran.
P.S.Remesh Chandran.

Written by P.S.Remesh Chandran.

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.