062. സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണ്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു

P.S.Remesh Chandran.
SAHYADRI MALAYALAM
Published in
1 min readMar 29, 2018

പി എസ്സ് രമേശ് ചന്ദ്ര൯

അള്ളാവിന് മുള്ളാകളില്.നിന്നും ഭീകരവാദികളില്.നിന്നും മോചനംനല്കി ഇസ്ലാമിന് കൂടുതല് മനുഷ്യത്വമുള്ള ഒരു മുഖംനല്കി ലോകത്തിനു പ്രിയംകരമാക്കാനുള്ള ഒരു സാമൂഹ്യനീക്കത്തി൯റ്റെ തുടക്കമാകട്ടെ സൗദി അറേബ്യായിലേതു്. കലയും സംഗീതവും സിനിമയും നൃത്തവും കവിതയും ജനങ്ങളുടെ മനസ്സുകളില്.നിന്ന് കുറെ മതപുണ്ഡിത൯മാ൪ ചേ൪ന്ന് ഓടിച്ചുവിട്ടപ്പോഴാണ് ഗസലുകളുടെയും ചിലങ്കകളുടെയും അറേബ്യായുടെമേല് വന്നുമൂടിയ കൊടിയകലാശൂന്യതയില്.നിന്നും വിറപ്പിക്കുന്ന ഭീകരതാ പ്രവ൪ത്തനം വള൪ന്നുവന്നതും ലോകം ഇസ്ലാമിനെയും ഭീകരവാദത്തെയും പര്യായപദങ്ങള്.പോലെ കണ്ടുതുടങ്ങിയതും. രണ്ടും ഒരേ അറബിതന്നെ ആയിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ തമസ്സിലൊരു മിന്നല്പ്പിണ൪ പായിക്കാ൯ ലോകമുസ്ലിം മതപുണ്ഡിത൯മാ൪ക്കിക്കാലമത്രയും കഴിഞ്ഞില്ലെന്നതും അതിനു് കടുത്തയാഥാസ്ഥിതികമെന്നിതുവരെ കരുത്തപ്പെട്ടിരുന്ന സൗദി ഭരണകൂടംതന്നെ വേണ്ടിവന്നുവെന്നതും ആശ്ചര്യകരമാണ്. കലയും സിനിമയും സംഗീതവുമെല്ലാം നിരോധിച്ചു ജനങ്ങളെ മതപാഠശാലകളിലോട്ടു തള്ളിവിടുന്ന ഏതു മതാധിഷ്ഠിത ഫണ്ടമെ൯റ്റലിസ്റ്റു ഭരണവ്യവസ്ഥയ്ക്കും- അത് എത്ര ക്രൈസ്തവമോ ഹൈന്ദവമോ ഇസ്ലാമികമോ ആയിരുന്നാല്ത്തന്നെയും- ഒടുവില് തങ്ങളുടെ രാജ്യത്തിനകത്തു് ഭീകരതയെത്തന്നെയാണ് നേരിടേണ്ടിവരിക. കാരണം സംഘടിതഭീകരതാ പ്രവ൪ത്തങ്ങള്ക്കുപോലും ഉള്ക്കൊള്ളാ൯കഴിയുന്നതിലുമപ്പുറം ഊ൪ജ്ജമാണ് കലയിലും സംഗീതത്തിലും സിനിമയിലും നൃത്തത്തിലുമായി ഒരു രാഷ്ട്രം നിക്ഷേപിക്കുന്നത്. അവയെല്ലാം നിരോധിക്കപ്പെടുമ്പോള് ആ ഊ൪ജ്ജമെല്ലാം പുറത്തേക്കൊഴുകണ്ടേ? സൗദി അറേബ്യായില് മുപ്പത്തഞ്ചു വ൪ഷമായി സിനിമ നിരോധിക്കപ്പെട്ടിരുന്നെങ്കിലും ലോകത്തെ ഏറ്റവുംവലിയ ഡിജിറ്റല് സിനിമാശേഖരമായ യൂ ട്യൂബ് വ൪ഷങ്ങളായി ഈ രാജ്യത്തു ലഭിക്കുമായിരുന്നെന്നു മാത്രമല്ല, മികച്ച ഇംഗ്ളീഷും ഫ്രഞ്ചും സിനിമകളുടെ ഏറ്റവുംമികച്ച പ്രിന്റുകള് കൃത്യമായ അറബിക് സബ് ടൈറ്റിലുകളോടുകൂടിത്തന്നെ അവിടെ ലഭ്യവുമായിരുന്നു. സൗദി അറേബ്യാക്കാ൪ സിനിമകാണാതിരിക്കുകയായിരുന്നില്ല എന്ന൪ത്ഥം. ആളുകൂടിയാല് സംഭവിക്കുന്നതെന്തെന്നുറപ്പില്ലാത്ത സിനിമാ തീയേറ്ററുകള്ക്കു മാത്രമായിരുന്നു നിരോധനം. ലോകകലയും സംഗീതവും സിനിമയുമെല്ലാം അത്ഭുതവേഗത്തില് മുന്നോട്ടോടി ഭൂമിയുടെ ചക്രവാളങ്ങള് അനുനിമിഷം വികസ്വരമായിക്കൊണ്ടിരിക്കുമ്പോള് മൂടുപടമിട്ട പെണ്ണുങ്ങള് അന്തംവിട്ടു പഠിക്കുകയും പള്ളിക്കൂടംകയറാത്ത തോക്കും ഗ്രനേഡും റോക്കറ്റു ലാഞ്ചറുമേന്തിയ പുരുഷ൯മാ൪ അവരെ ആജീവനാന്ത അടിമകളും ഭോഗഉപകരണങ്ങളും മാത്രമാക്കിവെച്ചുകൊണ്ട് ജീവിക്കുകയുംചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ ഇസ്ലാമിന് ഈ ലോകത്ത് ഇനിയുമെത്രകാലം നിലനി൪ത്താ൯ കഴിയുമെന്നാണ് കരുതുന്നത്? സൗദി അറേബ്യായില് മാറ്റത്തി൯റ്റെ കാറ്റുവീശുന്നകണ്ടു് മതപുണ്ഡിത൯മാ൪ ഞെട്ടിനില്ക്കയാണെന്നു വ്യക്തം. സൗദി അറേബ്യായ്ക്കുമാത്രമല്ല പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇറാനും ഇതൊരു പാഠമാണ്.

[In response to news article ‘Saudi Arabia opens doors to cinema theaters സൗദിയില് സിനിമാ നിരോധനം നീക്കി; പുത്ത൯ ചിത്രങ്ങള് പ്രദ൪ശനത്തിന്; ഞെട്ടലോടെ പണ്ഡിത൯മാ൪’ in Daily Indian Herald on 12 December 2017]

Link: http://dailyindianherald.com/saudi-and-cinema/

Dec 12 2017

Link in Sahyadri Malayalam Blog: https://sahyadrimalayalam.blogspot.in/2018/03/062.html

Sahyadri Malayalam:https://sahyadrimalayalam.blogspot.in/

Sahyadri Books English: http://sahyadribooks-remesh.blogspot.in/

--

--

P.S.Remesh Chandran.
SAHYADRI MALAYALAM

Editor of Sahyadri Books & Bloom Books, Trivandrum. Author of several books. Honorary Director of English Service Institute.